കാലന്‍ കേരളത്തില്‍

49

Mandan Randaman

കാലന്‍ കേരളത്തില്‍

ലക്കുംലുക്കുമില്ലാതെ കുതിരപ്പുറത്തേറി പാഞ്ഞുവരുന്ന കാലരാജനെ അങ്ങുദൂരെനിന്നേ കേരളമോള്‍ കണ്ടിരുന്നു,
പോത്തെവിടെ..
കാലരാജന്‍െറ വഴിതടഞ്ഞുനിന്നു കേരളമോള്‍ കിതച്ചുചോദിച്ചൂ .
പോത്തോ,
ഈ കൊറോണക്കാലത്ത് പോത്തിന്‍പുറത്ത് നടന്നാലെന്‍െറ പണിനടക്കില്ല മോളേ,
അതാണ് ഞാന്‍ ഈ കുതിരയെ വാങ്ങിയത്,
കുതിരയായാലും കഴുതയായാലും ശരി കേരളമണ്ണില്‍ കാലുകുത്താന്‍ നിന്നെ ഞാനനുവദിക്കില്ല.
അന്ന് വാളയാര്‍ ചെക്കുപോസ്റ്റില്‍ നീ വളഞ്ഞൊടിഞ്ഞു നിന്നപ്പോള്‍ ഞാനതത്ര കാരൃമാക്കിയിരുന്നില്ല, കടലും മലയുംവരെ കടന്നുവരുന്ന കാലനോട് കളിയ്ക്കുവാണോ നീ,
വഴി മാറെടീ കേരളമോളെ..
കാല്‍രാജ് , നിന്‍െറ അഭൃാസങ്ങള്‍ അങ്ങ് നോര്‍ത്തിന്തൃയില്‍ മതി, ഇനിയെങ്കിലും നിനക്കിതെല്ലാം മതിയാക്കരുതോ ?
മതിയാക്കാം എല്ലാം മതിയാക്കാം
പക്ഷേ മഹാമേരിവന്നിട്ടും മതിമറന്നുനടക്കുന്ന മലയാളികളെ നന്നാക്കാന്‍ നിനക്കാവുമോ
മലയാളിമക്കളെ നന്നാക്കാന്‍ നീയുണ്ടാക്കണ്ട, പണ്ട് പ്രളയക്കാലത്ത് നിന്‍െറ കാലേല്‍വാരി ഞാന്‍ നിലത്തടിച്ചത് മറന്നിട്ടൊന്നുമില്ലല്ലോ
അന്നു ഞാനൊഴിഞ്ഞുപോവാന്‍ നീ കാലില്‍വീഴുവാണെന്ന് കരുതിപ്പോയീ, അല്ലേലും കാലുവാരുന്ന കാരൃത്തില്‍ നിങ്ങള്‍ മലയാളികള്‍ മിടുക്കരാണല്ലോ,
കാലന്‍െറ കാലുവാരിയവളെന്ന ബഹുമതി നിനക്കെന്‍െറ ഔദാരൃം
എനിക്കാരുടെയും ഔദാരൃപട്ടം ആവിശൃമില്ല
കാലാ നീയൊന്ന് പോയാട്ടേ…
അടങ്ങുപെണ്ണേ
കാലന്‍ യാത്രയ്ക്കിറങ്ങിയാല്‍ എത് കാലിന്‍െറയടിയിലൊളിച്ചാലും കണ്ടേപോവൂ
നീ കൊണ്ടേപോവൂ
കേരളമോളുടെ ശബ്ദമുയര്‍ന്നിരുന്നു
പെട്ടെന്നാണ് കാലന്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങിയത്, കുതിരകയര്‍ ചെക്കുപോസ്റ്റിന്‍െറ തൂണില്‍കെട്ടിയിട്ട് അയാള്‍ രൂക്ഷഭാവത്തില്‍ കേരളമോളെ നോക്കി,
എന്‍െറ കുതിരയ്ക്ക് കൊടുക്കാന്‍ കുറച്ചു മുതിര തരാന്‍ പറ്റുമോ നിനക്ക് ?
മുതിര തരാം
പക്ഷേ നീ സാഹസത്തിനൊന്നും മുതിരരുത്
സാഹസംപോലും
അധികാരസിംഹാസനത്തില്‍ ഇരിക്കുന്ന നിന്‍െറനാട്ടിലെ മന്ത്രിമാരോളം ഞാനെന്ത് സാഹസം കാട്ടിയെന്നാണ്
അവരെന്ത് സാഹസിച്ചെന്നാണ്
ആദൃമായിവിടെ കൊറോണവന്നപ്പോള്‍ എന്തൊക്കെ വീമ്പടിയായിരുന്നു, റൂട്ടുമാപ്പ്, കോപ്പ്, പ്രവാസികള്‍ക്കായി ഉലത്തല്‍ ചെലത്തല്‍ എന്നിട്ടിപ്പോളെന്തായി,
അതുപിന്നെ കോവിഡ് പടര്‍ന്നുപിടിച്ചാല്‍ ആര്‍ക്കായാലും നിയന്ത്രണരേഖ കൈവിട്ടുപോവും, അങ്ങമേരിക്കയിലും ബ്രസീലിലുമൊക്കെ കണ്ടില്ലേ
ബ്രസീലിനെ കുറിച്ചൊരക്ഷരം നീ മിണ്ടരുത്
മോളേ കളിയുടെ ഇടവേളയ്ക്ക്മുന്‍പ് ഗോളടിച്ചെന്ന് കരുതി കളി ജയിച്ചെന്ന് കരുതരുത് കൊറോണയുടെ കളികള്‍ എക്സ്ട്രാടൈംമും കഴിഞ്ഞ് ചിലപ്പോള്‍ ഷൂട്ടൗട്ടിലേക്കും നീളും, ഇവിടെ കൊറോണവന്ന് കൊഞ്ഞനം കാട്ടിയപ്പോളേ കീഴ്പ്പെടുത്തി കീഴ്പ്പെടുത്തിയെന്ന് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും സ്തുതിപാടലല്ലായിരുന്നോ
അതുപിന്നെ പ്രവാസികള്‍ വന്നതിനുശേഷം
പ്രവാസികള്‍ വന്നാല്‍ കുഴപ്പം
പ്രവാസികള്‍ തന്നാല്‍ കുഴപ്പമില്ല
എടീ ദീര്‍ഘവിക്ഷണവും കാരൃപാടവുമില്ലാത്ത അധികാരികള്‍ തലപ്പത്തിരിക്കുന്ന നാടെന്നും മുടിഞ്ഞചരിത്രമേയുളളൂ,
കാലനല്ലേലും എല്ലാം കളിയാണ്
കേരളമോളുടെ മുഖംവാടിയിരുന്നു
പിന്നല്ലാതെ ,
കേരളം ഇന്തൃയുടെ മാതൃകയാണ്,
കേന്ദ്രം ലോകത്തിന്‍െറ ഫാര്‍മസിയാണ്, ഇവിടെയും അവിടെയുമിരുന്ന്
തളളികളിയായിരുന്നല്ലോ
നിര്‍ത്ത് നിന്‍െറ തുളളല്‍സാഹിതൃം !
അല്ല നിനക്ക് ആളെ കുറ്റപെടുത്തലും കൊല്ലലുമല്ലാതെ വേറെ പരിപാടിയൊന്നുമില്ലേ
നിങ്ങളുടെ മുഖൃന്‍െറ വൈകിട്ടത്തെ പരിപാടിയെന്താണ് , പൊതുജനങ്ങളുടെ മുമ്പില്‍ ഒരു മുഖൃന്‍ ഏറ്റവും കൂടുതല്‍ വന്നേക്കുന്നത് ചത്തതിന്‍െറയും സൂക്കേടുപിടിച്ചതിന്‍െറയും കണക്കുബോധിപ്പിക്കാന്‍
ഒരോ കലികാലരാഷ്ട്രിയകൗതുകങ്ങളേ..
അല്ലേലും കാലനെല്ലാം കൗതുകമാണ്
പ്ലീസ് ഒന്നു പോയീതരാമോ
കേരളമോളുടെ ഭാവം മാറിയിരുന്നു
എങ്ങോട്ടുപോവാനാണ്
എന്‍െറ ഡൃൂട്ടിയിവിടല്ലേ
അപ്പോള്‍ റഷൃയിലേയും ആഫ്രിക്കയിലേയുമൊക്കെ കാരൃങ്ങള്‍ നോക്കുന്നത്
ആഫ്രിക്കയില്‍ എന്‍െറ മൂത്തമകനുണ്ട്
കാലാനമ്പര്‍ വണ്‍, പിന്നെ ലാറ്റിനമേരിക്കന്‍ ചാര്‍ജ്ജ് കാലാനമ്പര്‍ ടൂവിനാണ്,
അപ്പോള്‍ ഏഷൃയില്‍
ഏഷൃയില്‍ ഞാനുമെന്‍െറ വൈഫുമുണ്ടല്ലോ
കാലന്‍െറ വൈഫ്
കാലി
കാലിയെവിടെയാണിപ്പോള്‍
കാലി യമരാജന്‍െറ മോന്‍െറ ചോറൂണിനുപോയേക്കുവാണ്
കാലനും പോയീക്കൂടേ
ഞാനുമെന്‍െറ കേരളമക്കളും സ്വസ്ഥതമായിട്ടൊന്ന് ജീവിച്ചോട്ടെ
അങ്ങനെ നിങ്ങളുമാത്രം സ്വസ്ഥിക്കണ്ട
ചെന്നെയും മുംബെയുമൊക്കെ ഈ സീസണില്‍ ആയീരത്തിലധികംപേരെയാണ് കാലപുരിയിലേക്ക് സംഭാവനചെയ്തേക്കുന്നത്, നിങ്ങള്‍ കേരളമിതുവരെ കോവിഡുമരണകണക്കില്‍ സെഞ്ച്വറിപോലും അടിച്ചിട്ടില്ല
ആര് പറഞ്ഞു സെഞ്ച്വറിയടിച്ചിട്ടില്ലെന്ന്
ഞങ്ങളുടെ പ്രകടനങ്ങളെല്ലാം വിദേശരാജ്യങ്ങളിലാണ്, മുന്നോറോളം പ്രവാസിമലയാളികളാണ് മറുനാട്ടിലിതുവരെ മരിച്ചത്, അതുംസ്വന്തംമണ്ണില്‍ അന്തിയുറങ്ങാന്‍പോലും കഴിയാതെ
ചത്തുകഴിഞ്ഞാല്‍പിന്നെ എവിടെ ഉറങ്ങിയിട്ടെന്തുകാരൃം
കാലനെല്ലാം നിസാരമാണ്
കേരളമോളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
പ്രീയമുളളവരെ അവസാനമായൊന്ന് കാണാന്‍ കഴിയാതെ അനൃനാട്ടില്‍ അവസാനിച്ചവരുടെ വേദനകള്‍ യാദനകള്‍ അത് മനസ്സിലാവണമെങ്കില്‍ മനുഷൃനാവണം മനുഷൃത്യമുണ്ടാവണം,
ഞാനിപ്പോള്‍ എന്താണ് വേണ്ടത്
കേരളത്തിലങ്ങനെ എപ്പോളുമെപ്പോളും നീ വരരുത്, ഒരു പ്രളയാഘാതത്തില്‍നിന്ന് ഞങ്ങള്‍ കരകയറുന്നതേയുളളൂ
നിങ്ങള്‍ക്കിപ്പോളും പ്രളയാഘാതം
ഞാനിവിടെയൊര് പ്രണയാഘാതത്തിന്‍െറ ഷോക്കിലാണ്
ങേ കാലനും പ്രണയമോ
കാലന്‍െറ പ്രണയങ്ങള്‍ കാലംപോലും കാണാതെപോയില്ലേ
കാലത്തെയാണോ കാലന്‍ പ്രണയിച്ചത്
കാലിയിതറിഞ്ഞാല്‍
ആ കാലിച്ചൂല് പോവാന്‍പറ
യമരാജന്‍െറ വീട്ടിലെ അവളുടെ ചുറ്റിക്കളി സതൃത്തില്‍ ഞാന്‍ കണ്ടില്ലെന്നു നടിക്കുവാണ്
ഓ അങ്ങനെയും
കാലന്‍െറ മുഖത്തു നിരാശനിഴലിച്ചു
അയാള്‍ കുതിരയുടെ മുതുകില്‍ മെല്ലെതടവി
തല്ക്കാലം ഞാന്‍ പോവുകയാണ്
എന്നാലും ഒന്നു ചോദിച്ചോട്ടെ
നീയെന്തിന് കേരളമക്കളെ ഇത്രമാത്രം സ്നേഹിക്കുന്നു , അവര്‍ നിന്നെവിട്ടു അനൃനാട്ടില്‍ പോയീ പണിയെടുത്ത് ആരോഗൃംകളഞ്ഞു തുലഞ്ഞുപോവുന്നതിന് നീയിത്ര വേവലാതിപെടുന്നതെന്തിന്
പിറന്നമണ്ണിനെ അവരോളം സ്നേഹിക്കുന്നവര്‍ വേറേയാരുണ്ട്, ലോകത്തിന്‍െറ ഏതുകോണിലായാലും ഒരുദിവസംപോലും അവര്‍ക്കെന്നെ ഓര്‍ക്കാതിരിക്കാനാവില്ല
അവരുടെ സ്വപ്നങ്ങളില്‍ നാടുംവീടും മാത്രമേയുളളൂ
അതെന്താ അവര്‍ക്ക് വേറേ സ്വപ്നമൊന്നും വരാറില്ലേ
കാലനെല്ലാം തമാശയാണ്
മലയാളിമോളുടെ മുഖത്ത് പരിഭവംനിഴലിച്ചു
ദേ നിനക്കൊര് അന്തൃശ്വാസനം ഞാന്‍ നല്കുവാണ്, ഈ കൊറോണക്കാലം കഴിയുന്നതുവരെ മലയാളികളോട് വിവേകത്തോടെ വീട്ടിലിരിക്കാന്‍ പറയണം, അല്ലേല്‍ അടപടലം ഞാന്‍ കൊണ്ടുപോകും
അന്ന് ഈ കുതിരയൊന്നും പോരാ
കുതിരവണ്ടിയിലായിരിക്കും ഞാന്‍വരുന്നത്
അയ്യോ വേണ്ടെടാ കാലമാടാ
ഞങ്ങളോട് കൊലച്ചതിയൊന്നും കാട്ടരുതേ…
എടീ ജയിലില്‍ കിടക്കുന്നവരെ പിടിച്ചു സ്വന്തംവീട്ടില്‍ കൊണ്ടുവന്നാല്‍ സന്തോഷത്തോടെയവര്‍ ജീവപരൃന്തം അവിടെയനുഭവിച്ചുതീര്‍ക്കും,
ഇതിപ്പോളിവിടെ അവനവന്‍െറ വീട്ടില്‍ കുറച്ചുക്കാലം അടങ്ങിയിരുന്നാല്‍
തീരാവുന്ന പ്രശ്നമേയുളളിവിടെ..
കാലന്‍ കുതിരപ്പുറത്തേക്ക് ചാടിക്കയറിയപ്പോള്‍ കേരളമോളുടെ കണ്ണില്‍നിന്ന് ആനന്ദകണ്ണീര്‍ താഴേക്ക് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നൂ.