ഒരു രാജ്യത്തിന്റെ ഭരണാധികാരി ഇത്തരമൊരു നിർണായകമായ തീരുമാനം എടുക്കുന്നതിനു മുൻപ് ആദ്യം ചിന്തിക്കേണ്ടത് തനിക്ക് ഇനിയും പട്ടിണി മാറ്റാൻ കഴിയാത്ത ദരിദ്രമനുഷ്യരെ കുറിച്ചാവണം

152
Manee Sarang
ഒരു രാജ്യത്തിന്റെ ഭരണാധികാരി തന്റെ രാജ്യത്തെ മുഴുവൻ മനുഷ്യരെയും ബാധിക്കാൻ പോകുന്ന ഒരു വിഷയത്തിൽ നിർണായകമായ തീരുമാനം എടുക്കുന്നതിനു മുൻപ് ആദ്യം ചിന്തിക്കേണ്ടത് തന്റെ രാജ്യത്തെ തനിക്ക് ഇനിയും പട്ടിണി മാറ്റാൻ കഴിയാത്ത (ശ്രമിക്കാത്ത) ദരിദ്രമനുഷ്യരെ കുറിച്ചാവണം.
മുൻപിൻ ആലോചനയില്ലാതെ വെറും സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഉത്തരവുകൾ പുറപ്പെടുവിച്ചു പോകുന്ന രീതി ഇദ്ദേഹത്തിൽ നിന്ന് ഇത് ആദ്യമൊന്നുമല്ല എന്ന് ഈ രാജ്യത്തെ പട്ടിണിക്കാർക്ക് മുൻ അനുഭവമുള്ളതാണ്. 21ദിവസം ‘നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ ഇരിക്കൂ’ എന്നു പൊടുന്നനെ ഒരു രാത്രി വന്നു ടെലിവിഷനിൽ കൂടി ആജ്ഞാപിക്കുമ്പോൾ ഞെട്ടിത്തരിച്ചു മക്കളെയും കെട്ടിപ്പിടിച്ചു കരയുന്നത് നിങ്ങൾ ഭരിക്കുന്ന രാജ്യത്തിലെ മാലിന്യം നീക്കി സുന്ദരമാക്കുന്ന പണിയിൽ ഏർപ്പെട്ട ആർക്കും വേണ്ടാത്ത പതിനായിരക്കണക്കിന് കുടുംബങ്ങൾ ആണ്… മനുഷ്യരാണ്… അവർക്ക്, നിങ്ങൾ ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ ഉണർത്താൻ പുനഃസംപ്രേക്ഷൻ ചെയ്യാൻ പോകുന്ന രാമായണം കാണാൻ ഒരു tv പോയിട്ട് തൂറാൻ ഒരു കക്കൂസ് പോലും ഇല്ലാത്തവർ. Coronavirus lockdown: India grapples with migrant workers' exodus ...അന്നന്നു ജോലി ചെയ്തു ഭക്ഷണം കഴിക്കുന്ന തന്റെ രാജ്യത്തെ അരപ്പട്ടിണിക്കാർ ഇനി വരും ദിവസങ്ങളിൽ എങ്ങിനെ ജീവിക്കും എന്നു ആലോചിക്കാത്ത ഒരു ഭരണാധികാരി തീർച്ചയായും തീർച്ചയായും ഒരു നരാധമനാണ്. ആർക്കൊക്കെയോ കിട്ടാൻ പോകുന്ന നിങ്ങൾ പ്രഖ്യാപിച്ച ശതകോടികളുടെ പദ്ധതികൾ ഒന്നും തങ്ങൾക്ക് മാത്രം കിട്ടില്ലെന്ന്‌ മുൻകാല അനുഭങ്ങളിലൂടെ മനസിലാക്കിയ ഈ മനുഷ്യപ്പുഴുക്കൾ നടക്കുകയാണ്.. അഞ്ചു ദിവസമായി നടന്നുകൊണ്ടിരിക്കുകയാണ് മുന്നൂറോ നാനൂറോ കിലോമീറ്റർ അപ്പുറം എവിടെയോ ഉള്ള കുടിവെള്ളവും അന്നവും ഇല്ലാത്ത തന്റെ വരണ്ടുപോയ ഗ്രാമങ്ങളെ നോക്കി.. നടക്കുകയാണ്.
മുന്നൂറു കിലോമീറ്റർ തങ്ങളുടെ കുഞ്ഞുങ്ങളെയും ജീവനും പൊത്തിപ്പിടിച്ചു വഴിയിൽ കാവൽ നിൽക്കുന്ന ഭരണകൂടത്തിന്റെ മർദ്ദന യന്ത്രങ്ങളായ പൊലീസുകാരെ പേടിച്ചു തന്റെ ഗ്രാമത്തിൽ എന്ന് എത്തുമെന്നറിയാതെ, വെള്ളമോ ഭക്ഷണമോ ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ മനുഷ്യ കീടങ്ങങ്ങളെ കണ്ടിട്ടും നിങ്ങളുടെ മനസ്സിൽ ഒരിറ്റ് കണ്ണീർ പൊടിയുന്നില്ലെങ്കിൽ രാജാവേ നിങ്ങൾ ഒരു ക്രൂരനായ നരാധമൻ തന്നെയാണ്.
Advertisements