തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗൾവാരം)യുടെ ട്രെയ്‌ലർ റിലീസ് ആയി . മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ നടി പായൽ രാജ്പുത്താണ് നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിൽ നവംബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റസ്റ്റിക് ആക്ഷൻ ത്രില്ലർ എന്നാണ് സംവിധായകൻ അജയ് ഭൂപതി ‘ചൊവ്വഴ’യെ വിശേഷിപ്പിച്ചത്.

“സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും ഉന്മേഷദായകമാണ്. ആരാണ് നല്ലവൻ? ആരാണ് തിന്മ? എളുപ്പമുള്ള ഉത്തരങ്ങൾ കണ്ടെത്താനാകാത്ത വിധത്തിലാണ് ആഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. പായൽ രാജ്പുത്തിന്റെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കുന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. തിയറ്ററുകളിൽ ചിത്രം കാണുന്ന പ്രേക്ഷകർക്ക് മറ്റൊരു തലത്തിലുള്ള സർപ്രൈസ് അനുഭവപ്പെടും. ‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, ടീസർ എന്നിവയുടെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.

ചിത്രത്തിൽ പായൽ രാജ്പുത്തിനെ കൂടാതെ ശ്രീതേജ്, ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ),ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

You May Also Like

പുഷ്പയുടെ റഷ്യൻ പ്രൊമേഷൻ കഴിഞ്ഞു എല്ലാരും മടങ്ങിയെത്തി, ഇപ്പോൾ രണ്ടാംഭാഗത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ന്റെ പുതിയ ഷെഡ്യൂൾ ഈ മാസം 12 മുതൽ…

ഒരു ഡോക്യുമെന്ററി കാണുന്ന ഫീൽ അല്ല കറി & സയനൈഡ് : ദി ജോളി ജോസഫ് കേസ് തന്നത്

Rakesh Manoharan Ramaswamy · Curry & Cyanide: The Jolly Joseph Case (English/Malayalam,…

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയേറ്ററിലേക്ക്

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തീയേറ്ററിലേക്ക് ബ്ലെസ്സി സംവിധാനം നിർവഹിച്ചു ,പൃഥ്വിരാജ് സുകുമാരൻ നായകനായ ,എ…

സെന്ന ഹെഗ്‌ഡെ തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം സംവിധാനം ചെയ്ത ‘1744 White Alto’ ഒഫീഷ്യൽ ടീസർ

സെന്ന ഹെഗ്‌ഡെ തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം സംവിധാനം ചെയ്ത ‘1744 White Alto’ ഒഫീഷ്യൽ ടീസർ…