ആബിദ് അടിവാരം
മംഗലാപുരത്തെ ബോംബും മലയാള മാധ്യമങ്ങളും
==========
മംഗലാപുരം എയർപോർട്ടിലെ ബോംബാണ് മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ ചർച്ചക്ക് വഴിവെച്ചത്.ബോംബ് വെച്ചതിനെക്കുറിച്ചുള്ള വാർത്ത പൊലിപ്പിച്ചു വരുമ്പോഴാണ് പ്രതി ആർ എസ് എസ്സ് ബന്ധമുള്ള ഹിന്ദു വാണെന്നറിഞ്ഞത്.അതോടെ ഠിം! ദേ കെടക്കണ്‌ തീവ്രവാദി താഴെ പകരം ഒരു പാവം മാനസീക രോഗി എഴുന്നേറ്റ് വന്നു ! മലയാള പത്രമാധ്യമങ്ങളുടെ ഇസ്ലാമോഫോബിയ അമേരിക്ക തീവ്രവാദ വിരുദ്ധ യുദ്ധം തുടങ്ങിയ ശേഷം തുടങ്ങിയത് ഒന്നുമല്ല കേട്ടോ.
ഒരു പഴയ ചരിത്രം പറയാം
1922 ലാണ്, 10000 സമരക്കാർ കൊല്ലപ്പെടുകയും, പതിനായിരം പേർ നാടുകടത്തപ്പെടുകയും, അമ്പതിനായിരത്തോളം പേർ ജയിലിൽ ആവുകയും പതിനായിരം പേരെ കാണാതാവുകയും ചെയ്ത ആ 1921 ലെ മലബാർ സമരത്തിന്ന് ശേഷം മലബാറിലെ മുസ്ലിംകളുടെ അവസ്ഥ ദയനീയമായിരുന്നു, അനാഥരായ കുടുംബങ്ങളായിരുന്നു എവിടെയും. പട്ടിണിയിലായി ബാല്യങ്ങളുടെ കണ്ണീരും നിലവിളിയും കേട്ട് കരളു തകർന്ന കോൺഗ്രസ്സ് നേതാവ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഒരു അനാഥാലയം തുടങ്ങാൻ തീരുമാനിച്ചു.അതിന് സാമ്പത്തീക സഹായം വേണം. സമ്പന്നരായ ആളുകളെ വിവരം അറിയിക്കാൻ ഒരു പത്രപ്പരസ്യം കൊടുക്കാൻ വേണ്ടി അദ്ദേഹം കോഴിക്കോടുള്ള മാതൃഭൂമി ഓഫിസിൽ ചെന്നു.പറ്റില്ലെന്ന് പറഞ്ഞു മാതൃഭൂമി! ഏത് മാതൃഭൂമി? സ്വാതന്ത്ര്യ സമരത്തിൽ മഹത്തായ പങ്കു വഹിച്ചതായി തള്ളിക്കൊണ്ടിരിക്കുന്ന മാതൃഭൂമി.  കെ പി കേശവമേനോൻ മുതൽ എം പി വീരേന്ദ്രകുമാർ വരെയുള്ള മഹാന്മാരുടെ മാതൃഭൂമി തന്നെ!
സാഹിബ് പല തവണ അപേക്ഷിച്ചെങ്കിലും മാതൃഭൂമി മുസ്ലിംകൾക്ക് വേണ്ടി അങ്ങനെയൊരു പരസ്യം കൊടുക്കാൻ പറ്റില്ല എന്ന് തീർത്ത് പറഞ്ഞു. അവസാനം അബ്ദുറഹിമാൻ സാഹിബ് ബോംബെക്ക് വണ്ടി കയറി, പരസ്യം അവിടെ കൊടുത്തു. ആ പരസ്യം കണ്ട് സാമ്പത്തീക സഹായവുമായി രണ്ടു പേര് വന്നു. പഞ്ചാബികളായ അബ്ദുൽ കാദർ ഖസൂരിയും മുഹ്‌യുദ്ധീൻ ഖസൂരിയും, അങ്ങനെയാണ് JDT ഇസ്‌ലാം എന്ന കേരളത്തിലെ ആദ്യത്തെ മുസ്ലിം ഓർഫനേജ് തുടങ്ങിയത്. ഇന്ന്, കോഴിക്കോട് നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന JDT സ്ഥാപനങ്ങൾ, ഒരു നൂറ്റാണ്ട് പഴക്കമുള്ള മലയാള മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയുടെ അടയാളം കൂടിയാണ് !
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.