ജാഫർ ഇടുക്കി-സിബി തോമസ്-ശ്രീകാന്ത് മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന “മാംഗോ മുറി”; ജനുവരി 5ന് തീയേറ്റർ റിലീസിന്

ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു.

ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം നിങ്ങൾക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, സൗണ്ട് മിക്സിംസിംഗ്: എൻ ഹരികുമാർ, എഫക്ട്സ്: പ്രശാന്ത് ശശിധരൻ,കളറിസ്റ്റ്: ബി. യുഗേന്ദ്രൻ, വി.എഫ്.എക്സ്: റിഡ്ജ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ,ഡിസൈൻസ്: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

നായിക ‘പ്രധാന’ വേഷത്തിൽ എത്തുന്ന “ത്രില്ലർ “സിനിമകൾ മലയാളത്തിൽ അങ്ങനെ ഉണ്ടാവാറില്ല.അവിടെയാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്

Shahid Muhammed മലയാളത്തിൽ ചില സിനിമകൾ ഉണ്ടാവാറുണ്ട്, തീയേറ്ററിൽ വലിയ ചലനമുണ്ടാക്കാതെ പോകുന്ന സിനിമകൾ,, വലിയ…

പാട്ടു മാത്രമല്ല, ഇവിടെ അഭിനയവും പോകും, വൈറലായി അമൃതയുടെ വീഡിയോ

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് അമൃതസുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്തൊരു ഭാഗ്യമുള്ള പേരാണ് ‘റോക്കി’

സിനിമയിൽ അന്തർദേശീയ നിരീക്ഷണം നടത്തിയാൽ തന്നെ റോക്കി എന്ന പേര് വളരെ ഭാഗ്യമുള്ള പേരാണ് എന്നാണു…

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Name – Monamour ???? Year – 2006 Language – Italian Gener –…