ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രത്തിൻ്റെ മൂന്നാമത്തെ ടീസർ റിലീസായി. സംവിധായകരായ ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു.

ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം നിങ്ങൾക്ക് പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, സൗണ്ട് മിക്സിംസിംഗ്: എൻ ഹരികുമാർ, എഫക്ട്സ്: പ്രശാന്ത് ശശിധരൻ, കളറിസ്റ്റ്: ബി. യുഗേന്ദ്രൻ, വി.എഫ്.എക്സ്: റിഡ്ജ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ,ഡിസൈൻസ്: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

You May Also Like

‘അച്ഛന്റെ സ്നേഹം മുത്തച്ഛന്റെ ലോകം’ , അർജുൻ അശോകന്റെ ഇൻസ്റ്റഗ്രാം വീഡിയോ

ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ മലയാളത്തിൽ ഇന്ന് ഏറ്റവും അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ്. അനവധി…

ഇത്രയും ബഹുമുഖമായ ഒരു അഭിനേത്രി സൗത്തിന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല, ജന്മദിനാശംസകൾ പത്മപ്രിയ

പദ്മപ്രിയക്ക് ഇന്ന് പിറന്നാൾ Padmapriya : An actress who broke stereotypical Heroine Mould…

വാരിസുവിന് വേണ്ടി വിജയ് മേടിച്ച പ്രതിഫലം ആരാധകരെ ഞെട്ടിച്ചു

തമിഴ് സിനിമാലോകത്തെ രാജാവായ ദളപതി വിജയുടേതായി അവസാനം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾ നേടി…

ഇന്ത്യൻ 2 ഫസ്റ്റ് ലുക്ക്: കമലഹാസൻ കാക്കി യൂണിഫോം ധരിച്ച്, ‘ഹിന്ദുസ്ഥാനി ഈസ് ബാക്ക്’ എന്ന് ഗർജ്ജിക്കുന്നു

ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം, കമൽഹാസൻ നായകനായ ഇന്ത്യൻ 2 ഒടുവിൽ യാഥാർഥ്യമാകുന്നു. . കമൽഹാസൻ…