ഓരോ സീനിലും ഓരോ സാരി, ഗംഗയിൽ നേരത്തെ തന്നെ നാഗവല്ലി കയറിയിരുന്നു ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
193 VIEWS

നകുലന്റെ ഗംഗയ്ക്ക് എവിടെ നിന്നാണ് ഇത്രമാത്രം സാരിയെന്ന് ആണ് പലരുടെയും ചിന്ത. ശരിയാണ്, സിനിമയിലെ കഥാപാത്രങ്ങൾ ഓരോ സീനിലും ഓരോ വസ്ത്രങ്ങളിൽ ആണ് വരുന്നത്. അതിപ്പോൾ അല്പം ദരിദ്ര കഥാപാത്രങ്ങൾ ആണെങ്കിൽ കൂടി. മാടമ്പള്ളിയിൽ വന്നിട്ട് ഗംഗ ഒരിടത്തും പോകുന്നതായി കണ്ടിട്ടില്ല എന്നിട്ടും ഇത്രമാത്രം സാരി എവിടെ നിന്നാണ് ? ഒരുദിവസം ഓരോ സാരി ഉടുത്തു തുടങ്ങിയ ഗംഗയിൽ നേരത്തെ തന്നെ നാഗവല്ലിയുടെ പരകായ പ്രവേശം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തുകയാണ്‌ അനീഷ് ഓമന രവീന്ദ്രൻ . അനീഷിന്റെ വാക്കുകൾ വായിക്കാം

“മാടമ്പള്ളിയിൽ കുറച്ചു ദിവസം താമസിക്കുവാൻ ആണ് ഗംഗ അവിടെയെത്തിയത്. അവിടെ എത്തിയതുമുതൽ ഗംഗ മടമ്പള്ളിക്ക് പുറത്തേക്ക് പോയിട്ടില്ല.എന്നിരുന്നാലും ഓരോ ദിവസവും ഓരോ സാരി എന്നതായിരുന്നു, ഗംഗയുടെ വസ്ത്രധാരണം. ആ വീട്ടിലെ ആരും തന്നെ ഇതേരീതിയിൽ വസ്ത്രധാരണം നടത്തിയിരുന്നില്ല.നകുലനും, സണ്ണിയും, തമ്പിയും, അതുപോലെ സ്‌ത്രീ കഥാപാത്രങ്ങൾ ആയ ശ്രീദേവിയും, ഭാസുരയും, അല്ലിയും മടമ്പള്ളിയിൽ താമസിക്കുമ്പോൾ ഉടുത്തിരുന്ന വസ്‌ത്രം അലക്കി, മറ്റൊരു ദിവസത്തേക്ക് ഉപയോഗിച്ചിരുന്നു.ഇതിൽ നിന്നും വ്യത്യസ്തയായയി ഗംഗ ഓരോ ദിവസവും ഓരോ സാരി ആയിരുന്നു ഉടുത്തിരുന്നത്. ഒരിക്കലും തന്നെ ഗംഗ ഉപയോഗിച്ച സാരി വീണ്ടും ഉപയോഗിച്ചിരുന്നില്ല.
സണ്ണിയും നകുലനും ഈ അസ്വാഭാവികത ഒന്നു ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഗംഗയിലേക്ക് നാഗവല്ലിയുടെ പരകയപ്രവേശം നടന്നിട്ടുണ്ട് എന്ന് നേരത്തെ തന്നെ മനസിലാക്കാൻ കഴിയുമായിരുന്നു.
കുറച്ചു കൂടി ഒക്കെ ശ്രദ്ധ കാണിക്കമായിരുന്നു സണ്ണി.”
😌😌
“നോട്ട്-നാട്ടിൽ കുറച്ചു ദിവസത്തെ താമസത്തിന് എത്തുന്ന ഗംഗ ഇത്രയും സാരിയും ആയി വന്നത് അന്നത്തെ വരും തലമുറയ്ക്ക് തന്നെ ഒരു മാതൃക ആയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ