മണിച്ചിത്രത്താഴും വിനീതും.
Vimal Baby
ഫാസിൽ സംവിധാനം ചെയ്ത ചിത്രം മണിച്ചിത്രത്താഴിൽ രാമനാഥനായി ആദ്യം നിശ്ചയിച്ചിരുന്നത് വിനീതിനെയാണെന്ന കാര്യം അറിയാമല്ലോ നിർഭാഗ്യവശാൽ അത് ചെയ്യാൻ വിനീതിന് സാധിച്ചില്ല പകരം ചെയ്തത് തെലുങ്ക് നടനായിരുന്നുവല്ലോ.ആ നഷ്ടം പിന്നീട് വിനീതിന് തിരിച്ചു കിട്ടി, എങനെയെന്നല്ലേ??. പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയിൽ ഒരു മുറൈവന്ത് വന്ത എന്ന ഗാനത്തിന്റെ റീമേക്ക് ആയ” രാരാ” എന്ന ഗാനത്തിലൂടെ അത് വിനീതിന് സാധിച്ചു.പിന്നീട് അതേ സിനിമയുടെ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭൂല്ലയ്യ എന്ന ചിത്രത്തിലെ “മെരേ ധോൽനാ” എന്ന ഗാനത്തിലൂടെ വീണ്ടും ആ ഭാഗ്യം കിട്ടി. അതുപോലെ വിദ്യാ ബാലന് ആ ഗാനത്തിന് വേണ്ടി നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത് ശ്രീ വിനീത് ആയിരുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഒരു പക്ഷെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആ ഗാനത്തിൽ വിനീത് അഭിനയിച്ചിരുന്നുവെങ്കിൽ മൂന്ന് ഭാഷകളിൽ ഒരേ ഗാനരംഗത്ത് അഭിനയിച്ച വ്യക്തി എന്നറിയപ്പെടുമായിരുന്നു.