അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ് ശ്വേതാ മേനോൻ. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 – ന് ഇവർ വിവാഹിതയായി 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു.
ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് മായ എന്ന കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.ശ്വേത ഒരേസമയം കൊമേഴ്സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോൻ സംവിധായകൻ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രമുഖമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് മണിക്കുട്ടൻ. 2004 -ൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പ്രശസ്ത ടിവി സീരിയലിലെ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. വർഷങ്ങളോളം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായിരുന്നു താരം എന്നത് എടുത്തു പറയേണ്ടതാണ്. 2021 ലെ ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ ടൈറ്റിൽ വിജയിയാണ് താരം എന്നതും ശ്രദ്ധേയമാണ്.