സുരേഷ് ഗോപി ചെയ്ത മഹത്തായൊരു കാര്യത്തെ കുറിച്ച് നന്ദിയോടെ വാചാലനാകുകയാണ് മണിയൻപിള്ള രാജു. ഒരുപാട് പേരെ സഹായിക്കുന്ന സുരേഷ് ഗോപി കാരണമാണ് തന്റെ മകൻ ജീവനോടെ ഇരിക്കാൻ കാരണമെന്നു രാജു പറയുന്നു.

‘അമ്മ’ സംഘടിപ്പിച്ച പരിപാടിയിൽ സുരേഷ്‌ഗോപിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിലാണ് മണിയൻപിള്ള രാജു തന്റെ കടപ്പാട് വ്യക്തമാക്കിയത്. ഒരുവർഷം മുൻപ് കോവിഡ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്നപ്പോൾ ഉള്ള സംഭവമാണ് .

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ ദേവ് ഗുജറാത്തിൽ അതിവിദൂരമായ ഒരു സ്ഥലത്തെ എണ്ണക്കമ്പനിയിൽ ആണ് ജോലി ചെയുന്നത്. അദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ആയി. സഹായത്തിനായി ആരെ വിളിക്കണമെന്നോ ബന്ധപ്പെടണമെന്നോ അറിയാത്ത സാഹചര്യത്തിൽ ആണ് സുരേഷ്‌ഗോപിയെ ഓർമവന്നത്. കരച്ചിലോടെ ആണ് രാജു സുരേഷ്‌ഗോപിയെ വിളിച്ചത്.

എല്ലാ വിശദാംശങ്ങളും അറിഞ്ഞ സുരേഷ്‌ഗോപി നാല് എംപിമാരെ ആണ് ബന്ധപ്പെട്ടത്. എല്ലാ സൗകര്യങ്ങളും ഉള്ള ആമ്പുലൻസ് എത്തി സച്ചിൻ ദേവിനെ അഞ്ചുമണിക്കൂർ കൊണ്ട് രാജ്‌കോട്ടിലെ ആശുപതിയിലെത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു. ഈ സംഭവമാണ് മണിയൻപിള്ള രാജു തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

Leave a Reply
You May Also Like

അപർണ സ്വന്തം മികവു കൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ, അപ്പോൾ മോഹൻലാലിന്റെ പ്രതിഫലം നൽകാം

ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു താരങ്ങൾക്കു ഒരേ പ്രതിഫലം നൽകണമെന്ന്.…

‘ഒക്ടോപുസ്സി’ എന്ന ജെയിംസ് ബോണ്ട് സിനിമ ഷൂട്ട് ചെയ്ത ഉദയ്പൂരിലെ ഷൂട്ടിങ് സ്ഥല വിശേഷങ്ങൾ

ഒക്ടോപുസ്സി സണ്ണി കല്ലൂർ photos: Sunny Kallore ജെയിംസ് ബോണ്ട് സിനിമാ സീരീസിലെ തമാശ, നേരം…

അവർ വളരെ പണ്ടുപണ്ട് ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ കറങ്ങിനടന്ന ചങ്ങാതിമാർ

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സംവിധായകൻ സത്യൻ അന്തിക്കാടിന് ഏറെ ബോധിച്ച മട്ടാണ് . ഇത്തരമൊരു വിഷുക്കൈനീട്ടം…

ഗൗതം വാസുദേവ് മേനോൻ – മമ്മൂട്ടി ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാറും

ഗൗതം വാസുദേവ് മേനോൻ അടുത്ത് മലയാള സിനിമയിലെ മെഗാസ്റ്റാറായ മമ്മുട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുകയാണെന്നുള്ള വാർത്തയാണ് കോളിവുഡിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക്. ഇതുമായുള്ള ചർച്ച ഈയിടെ നടന്നു എന്നും, ഗൗതം വാസുദേവ് മേനോൻ മമ്മുട്ടിയുടെ അടുക്കൽ അവതരിപ്പിച്ച കഥ താരത്തിന് വളരെ ഇഷ്ടപ്പെട്ടു എന്നും, മമ്മുട്ടി തന്റെ ബാനറിൽ തന്നെ ഈ ചിത്രം നിർമ്മിക്കാൻ സമ്മതിച്ചു എന്നും പറയപ്പെടുന്നുണ്ട്.