ശ്രീനിവാസന്റെ വിവാഹത്തിന് മമ്മൂട്ടി സഹായിച്ചു, സുൽഫത്ത് മമ്മൂട്ടിയെ വഴക്കു പറഞ്ഞു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
282 VIEWS

ശ്രീനിവാസന്റെ വിവാഹത്തെ കുറിച്ച് മണിയൻപിള്ള രാജു പങ്കുവച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അല്ലെങ്കിലും സിനിമാതാരങ്ങളുടെ വാർത്തകൾ നമ്മൾ ഏറെ ആസ്വാദ്യതയോടെയാണ് പലപ്പോഴും വായിക്കാറുള്ളത്. ഒരുപാട് കലാകാരൻമാർ ഒരുമിച്ചു ഇടപഴകുന്ന മേഖലയാകുമ്പോൾ അനുഭവങ്ങൾക്കും കഥകൾക്കും ഒരു പഞ്ഞവുമുണ്ടാകില്ല. ഇപ്പോൾ മണിയൻപിള്ള പങ്കുവച്ച വിശേഷം പലതരത്തിൽ ആണ് ചർച്ചയാകുന്നത്. സൗഹൃദബന്ധത്തിന്റെ കാര്യത്തിലും ഭാര്യാഭർതൃ ബന്ധത്തിന്റെ കാര്യത്തിലും ചില ഉത്തമമാതൃകകൾ കാണിച്ചുതരുന്നുണ്ട് ഈ കഥ.

അതിരാത്രം എന്ന സിനിമയുടെ സമയത്താണ് നടൻ ശ്രീനിവാസന്റെ വിവാഹം. വിവാഹത്തിന് രണ്ടുമൂന്നുദിവസം മുൻപ് വരെ താലിമാല പണിയിക്കുകയോ ഒന്നും ശ്രീനിവാസൻ ചെയ്തിരുന്നില്ല. അങ്ങനെ അദ്ദേഹം മണിയൻപിള്ള രാജുവിനോട് കാശ് കടംചോദിച്ചു. എന്നാലോ അഞ്ഞൂറ് രൂപപോലും തികച്ചില്ലാത്ത കാലമായിരുന്നു അതെന്നു മണിയൻപിള്ള പറയുന്നു. ശ്രീനിയെ സഹായിക്കാൻ കഴിയാത്തിൽ വിഷമവും. എന്നാൽ ശ്രീനിയെ സഹായിക്കേണ്ട ഉത്തവാദിത്തം തനിക്കുന്നെണ്ടെന്നു മനസിലാക്കിയ രാജു ശ്രീനിയെ കൂട്ടി മമ്മൂട്ടിയുടെ അടുത്തേയ്ക്കു പോയി വിഷയം അവതരിപ്പിച്ചു. നിനക്കെന്തെങ്കിലും ആവശ്യംവന്നാൽ ആദ്യം എന്നോട് ചോദിക്കണം എന്ന് വഴക്കു പറഞ്ഞ മമ്മൂട്ടി 3000 രൂപ ശ്രീനിക്ക് കൊടുത്തു.

എന്നാൽ ഇക്കാര്യമറിഞ്ഞ മമ്മൂട്ടിയുടെ ഭാര്യ സുൾഫത്ത് മമ്മൂട്ടിയെ വഴക്കുപറഞ്ഞു. സുലു ചോദിച്ചു ശ്രീനിവാസനെ പോലൊരാളെ ഇങ്ങനെയാണോ സഹായിക്കേണ്ടത് ..ഒരു പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നു എന്നാണു അവർ മമ്മൂട്ടിയോട് പറഞ്ഞത്. ശരിക്കും അപ്പോൾ ആണ് മമ്മൂട്ടിക്കും കാര്യഗൗരവം മനസിലായത്. അപ്പോൾ 3000 രൂപ മാത്രമേ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അങ്ങനെയൊരു പെരുമാറ്റം മറ്റൊരിടത്തും ഒരു ഭാര്യമാരിൽ നിന്നും ഞാൻ കണ്ടിട്ടില്ല, സുൽഫത്ത് നല്ലൊരു ഭാര്യയും നല്ലൊരു ഉമ്മയുമാണ് എന്ന് മണിയൻപിള്ള പറയുന്നു.

അതുപോലെ ശ്രീനിവാസനെ സഹായിച്ച മറ്റൊരാളായിരുന്നു ഇന്നസെന്റ്. ശ്രീനിയുടെ ബുദ്ധിമുട്ടുകൾ അറിയാവുന്ന ഇന്നസെന്റ് തന്റെ ഭാര്യയുടെ വള പണയം വച്ചാണ് ശ്രീനിയെ സഹായിക്കുന്നത്. ശ്രീനിവാസൻ പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു. എന്റെ വിവാഹം നടത്തിയത് മുസ്ലിം ആയ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണ് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല, കടുവ സക്സസ് സെലിബ്രെഷനിൽ ഷാജികൈലാസ്

നല്ലൊരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന് ലഭിച്ചൊരു സൂപ്പർഹിറ്റ് ആണ് കടുവ. പൃഥ്വിരാജ്

ജനപ്രിയ സിനിമകളുടെ വൻ വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന കച്ചവട രീതിയാണ് ഫിലിം ഫ്രാഞ്ചൈസി

എന്താണ് ഫിലിം ഫ്രാഞ്ചൈസി ? ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന

“ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..” നമിത പ്രമോദിന്റെ ചിത്രങ്ങൾ വൈറലാകുന്നു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ്