Connect with us

Movie Reviews

മൂല്യബോധങ്ങൾ പകർന്നു നൽകുന്ന ‘മഞ്ഞപ്പല്ല്’

നവീൻ മാത്യു സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് മഞ്ഞപ്പല്ല്. ചില മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സൃഷ്ടി എന്ന നിലക്ക് ഇത് തീർച്ചയായും സ്വീകരിക്കപ്പെടെണ്ടതുണ്ട്.

 62 total views,  1 views today

Published

on

നവീൻ മാത്യു സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് മഞ്ഞപ്പല്ല്. ചില മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സൃഷ്ടി എന്ന നിലക്ക് ഇത് തീർച്ചയായും സ്വീകരിക്കപ്പെടെണ്ടതുണ്ട്. പേരിൽ തന്നെ ഒരു പുതുമ തോന്നുന്നു അല്ലെ ? ഒരു വ്യക്തിയിൽ അപകർഷതകൾ സൃഷ്ടിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്. പ്രധാനമായും തന്റെ ശരീരം അനവധി ന്യൂനതകൾ പേറുന്ന ഒന്നാണ് എന്ന ചിന്തയും മറ്റുള്ളവർ തനിക്കു നൽകുന്ന ബോഡി ഷെയ്‌മിങ് എന്ന ക്രൂരപരിഹാസങ്ങളും.

ഒരുപക്ഷെ ഇത് നേരിടാത്തവർ ആരുമില്ല എന്ന് തന്നെ പറയാം. നാം ബോഡി ഷെയ്മിങ് നേരിട്ടുകൊണ്ട് തന്നെ മറ്റൊരുവനെ അതിനു വിധേയമാക്കുകയും ചെയുന്ന അവസ്ഥ. എന്നാൽ ഇതൊരാളെ വളർത്തുകയല്ല , തളർത്തുകയാണ് എന്ന് വേണം പറയാൻ. ചിലരെ ഇനിയൊന്നു എഴുന്നേൽക്കാൻ പോലും സാധിക്കാത്ത രീതിയിൽ ചവുട്ടി താഴ്ത്തിക്കളയുന്നു.

എന്താണ് ഇതിനൊരു പരിഹാരം ? ആത്മവിശ്വാസത്തിന്റെ നാമ്പുകൾ അവരിൽ മുളപ്പിക്കുക എന്നത് മാത്രം. അത് ചെയ്യാനാകുന്നത് ആർക്കാണ് ? തീർച്ചയായും അത് നല്ലൊരു അധ്യാപകന് മാത്രം സാധിക്കുന്ന കാര്യമാണ്.

ഇവിടെ ഈ മൂവിയിൽ ഒരു അച്ഛനും മകളും കേന്ദ്രകഥാപാത്രങ്ങളായി വരുന്നു . മകളുടെ പേര് ആലീസ് . ഓൺലൈൻ ക്ലാസിൽ വിരസതയോടെ ഇരിക്കുന്ന മകൾ കാലഘട്ടം നൽകിയ, മഹാമാരി എന്ന ദുർവിധിയിൽ വിദ്യാലയങ്ങളും നല്ല അധ്യാപകരുടെ സാമീപ്യവും അന്യമായവരുടെ പ്രതിനിധി കൂടിയാണ്.

കാലങ്ങൾ കഴിയുമ്പോൾ ഗുരുശിഷ്യ ബന്ധം എവിടെയാണ് നിൽക്കുന്നത് ? ആ ചോദ്യത്തിനുള്ള ഉത്തരവും ഈ സൃഷ്ടിയിൽ കാണാൻ കഴിയുന്നു.

ഉമ്മറത്ത് വിശ്രമിക്കുന്ന അച്ഛന്റെ മനസ്സിൽ അലയടിക്കുന്ന ‘മഞ്ഞപ്പല്ലാ..’ എന്ന വിളികൾ കാലങ്ങളെ വകഞ്ഞുമാറ്റി പിന്നിലേക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നു. ആ പരിഹാസ വിളികളെ വകഞ്ഞുമാറ്റിക്കൊണ്ട് സ്‌നേഹനിധിയായ ടീച്ചർ പകർന്നു നൽകുന്ന ആത്മവിശ്വാസത്തിന്റെ ‘രജനീകാന്ത് കഥ’ . കഥ കേട്ട് കഴിയുമ്പോൾ, വായ തുറന്നു ചിരിക്കാൻ അനുവദിക്കാത്ത അപകര്ഷതയുടെ ഇരുട്ടിനെ അവൻ ചിരികൊണ്ടു തോല്പിക്കുന്നു. ആ ചിരിയുടെ വെളിച്ചം വർത്തമാനകാലത്തെ അച്ഛന്റെ ചുണ്ടുകളിൽ വിലയം പ്രാപിക്കുന്നു.

അതെ.. ആലീസ് ടീച്ചർ നൽകിയ ആ ആത്മവിശ്വാസത്തിന്റെ സ്മരണ തന്നെയാണ് മകളുടെ ആലീസ് എന്ന പേരും. നാം പഠിച്ചിറങ്ങിപ്പോന്ന വിദ്യാലയങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ.. നിങ്ങളുടെ ഇന്നത്തെ ജീവിതത്തെ ചിരിച്ചു പുഷ്പിക്കാൻ പ്രചോദനം നൽകിയ സ്നേഹനിധികളായ അധ്യാപകരെ കാണാം. നിങ്ങളുടെ ജീവിത വിജയങ്ങളുടെ കടപ്പാടു പട്ടികയിൽ അവരുടെ പേരില്ലെങ്കിൽ ഇപ്പോൾ തന്നെ എഴുതി ചേർക്കുക. ആലീസ് എന്നോ ഇന്ദിര എന്നോ ഗിരിജ എന്നോ ഫാത്തിമ എന്നോ ………

മഞ്ഞപ്പല്ല് സംവിധാനം ചെയ്ത  കൊല്ലം കൊട്ടാരക്കര സ്വദേശി നവീൻ മാത്യു ബൂലോകം ടീവിയോട് സംസാരിക്കുന്നു.

Advertisement

“ഞാനിപ്പോൾ ഡിഗ്രി സെക്കന്റ് ഇയർ വിദ്യാർത്ഥിയാണ് . ഇതെന്റെ ആദ്യത്തെ മൂവിയാണ്.

ഞാനൊക്കെ ഇപ്പോൾ ഡിഗ്രി പഠിക്കുന്നതുപോലും ഓൺലൈൻ ക്‌ളാസിൽ ആണ്. എന്നെ പഠിപ്പിക്കുന്ന ടീച്ചർമാരോടൊക്കെ സംസാരിക്കുമ്പോൾ അവർ പറയുന്നത് അവരുടെ മക്കൾക്ക് പോലും പഠിക്കുന്ന സ്‌കൂൾ ഏതെന്നു അറിയാത്ത അവസ്ഥയാണ്. പഠിപ്പിക്കുന്ന ടീച്ചർമാരെ അറിയില്ല…അവർ രാവിലെ എഴുന്നേൽക്കുന്നു , ഓൺലൈനിൽ ക്‌ളാസ് കേൾക്കുന്നു, അത്രമാത്രം.

ഞാനൊക്കെ സ്‌കൂളിൽ പഠിക്കുന്ന കാലത്തുപോലും അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ കുറഞ്ഞു വരികയായിരുന്നു. ഇപ്പോൾ ഓൺലൈൻ ആയപ്പോൾ ഏറെക്കുറെ എല്ലാം ഇല്ലാതാക്കുകയാണ്. വിദ്യാഭ്യാസം എന്നാൽ പുസ്തകങ്ങൾ പഠിപ്പിക്കുന്നതും പഠിക്കുന്നതും മാത്രം അല്ലല്ലോ. അതിലുരി ടീച്ചറിൽ നിന്നും കിട്ടേണ്ട കുറെ കാര്യങ്ങളുണ്ട്. അത് ജീവിതത്തിനു ഉപകരിക്കുന്നതാണ്. അത് എവിടെയോ നഷ്ടപ്പെടുന്നു എന്ന് തോന്നി. എല്ലാ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എന്നാണു എനിക്ക് തോന്നുന്നത്.

എന്റെ പ്ലസ് ടു ക്ലാസ് മുതൽക്കാണ് ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള താത്പര്യം വന്നത്. അപ്പോൾ മുതൽക്കാണ് എഴുതാനുള്ള താത്പര്യവും സിനിമയെ എന്റേതായ രീതിയിൽ കാണാനുള്ള ഒരു താത്പര്യവും ഉണ്ടെന്നു സ്വയം തോന്നിയത്. നമ്മുടെ ഒരു ആശയം മറ്റൊരാളോട് പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എത്രയോ നല്ലതും ഫലപ്രദവുമാണ് സിനിമ എന്ന ആശയത്തിലൂടെ പകർന്നു നൽകുന്നത്. സിനിമയിൽ എല്ലാമുണ്ട്, ദൃശ്യവും ശബ്ദവും എല്ലാം.

മതിലുകൾ എന്ന സിനിമ തന്നെ നോക്കൂ അത് നൽകുന്ന ഫീൽ ആയിരിക്കില്ല ആ നോവൽ വായിച്ചാൽ. വായിച്ചാൽ ചിലപ്പോൾ ഒരു നൂറുകണ്ണിലൂടെ ചിലപ്പോൾ നമുക്കതിനെ കാണാൻ പറ്റും . ഒരു ഡയറക്ടർ എന്ന നിലക്ക് പറയുകയാണ്, ഞാൻ കാണുന്ന രീതി മറ്റൊരാൾക്ക് അക്സപ്റ്റബിൾ ആണെങ്കിൽ അവിടെ വിജയിച്ചു എന്ന് കരുതുന്നു. എന്റെ കണ്ണിൽ കൂടി എല്ലാര്ക്കും കാണാൻ ആകില്ലല്ലോ. ഒരു കഥ പലർക്കും പല രീതിയിൽ എടുക്കാം .

എനിക്ക് സിനിമയിൽ താത്പര്യമുണ്ട്, അതിനുള്ള കഥയെഴുത്ത് ഒരു വശത്തുകൂടെ നടക്കുന്നുണ്ട്. ഇത് ആദ്യത്തെ ചുവടു വയ്പ് ആണെങ്കിലും എങ്ങനെ എങ്ങനെ ഒരു ഷോർട്ട് മൂവി എടുക്കണം എന്ന പഠനം കൂടി ആയിരുന്നു ലക്‌ഷ്യം. അതിനു വേണ്ടി ലളിതവും റിലേറ്റ് ആകുന്നതുമായ ഒരു വിഷയം എനിക്ക് കഴിയുന്നതുപോലെ ചെയ്തു.”


മഞ്ഞപ്പല്ല് ബൂലോകം ടീവി ഷോർട് മൂവി കോണ്ടസ്റ്റിൽ മത്സരിക്കുകയാണ്. വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

Advertisement

Manjapallu
Production Company: KEY films
Short Film Description: This is the story of a young girl who is raised by her father alone. She is named after her father’s favourite teacher, Alice. This shows the relationship between the father and his teacher were so special. This story provides us an overview about how the relationships have changed after the generations.
Producers (,): Samuel Yohannan
Directors (,): Naveen Mathew
Editors (,): Haran Vinaykumar , Christy George Abhraham
Music Credits (,): stephin josh
Cast Names (,): Lekshmi S
Binu K Baby
Abi Anil
Lekshmipriya
Genres (,): Childrens film ,Family
Year of Completion: 2021-07-26

 63 total views,  2 views today

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement