”മൂന്ന് വർഷം മുമ്പ് തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു” -വിവാഹവാർത്ത പങ്കുവച്ചു മഞ്ജിമ മോഹൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
322 VIEWS

മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ

താരം ഇപ്പോൾ പങ്കു വയ്ക്കുന്നത് തന്റെ വിവാഹ വാർത്തയാണ്. തെന്നിന്ത്യൻ നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമ തന്നെയാണ് വിവാഹ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മഞ്ജിമ ഗൗതത്തെ കുറിച്ച് ഇൻസ്റ്റഗാമിൽ കുറച്ചത് ഇങ്ങനെ – ‘മൂന്ന് വർഷം മുമ്പ് തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നിങ്ങൾ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു!! എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങൾ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും’, – മഞ്ജിമ മോഹൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ദേവരാട്ടം’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

 

View this post on Instagram

 

A post shared by Manjima Mohan (@manjimamohan)

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം