മമ്മൂട്ടി കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ സ്റ്റെല്ല മാരീസ് കോളേജിൽ (ചെന്നൈ, തമിഴ് നാട്) നിന്നും കണക്കിൽ ബിരുദമെടുത്തു.
ഇപ്പോഴിതാ മഞ്ജിമയുടെ വിവാഹ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. താരം തന്നെയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹിതയാകുന്നു എന്ന വിവരം അറിയിച്ചത്. നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ വരൻ. ഇപ്പോൾ പ്രീ വെഡ്ഡിംഗ് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു.നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ഇരുവരും പ്രണയത്തിലാകുന്നത് ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ്.