‘ലളിതം സുന്ദരം’ ഇത്ര മനോഹരമാകാൻ ആ ചേട്ടന്റെയും അനിയത്തിയുടെയും അനുഭവങ്ങൾ മതിയല്ലോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
430 VIEWS

ലളിതം സുന്ദരം എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ തേടി പ്രദർശനം തുടരുകയാണ്. എന്നാൽ എന്തുകൊണ്ടാകും ഇത്തരമൊരു സിനിമയെടുക്കാൻ മഞ്ജുവിനും സഹോദരൻ മധുവിനും സാധിച്ചത് ? അതിനു പിന്നിലെ ഒരു കെമിസ്ട്രി എന്തായിരുന്നു. ശരിക്കും ലളിതം സുന്ദരം മഞ്ജുവിന്റെയും മധുവിന്റെയും കഥകൂടിയാണ്. ആ ചേട്ടനും അനിയത്തിയും എന്നും എത്ര തിരക്കുകൾക്കിടയിലും അച്ഛനമ്മമാരുടെ മടിത്തട്ടിന്റെ സ്നേഹം തേടി പോകുന്നവരാണ് . ഒരു ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവൻ എന്ന മനുഷ്യന്റെ സ്വപ്നത്തിന്റെ ആൾ രൂപങ്ങളാണ് മഞ്ജുവും മധുവും എന്ന് നമ്മളറിയണം. അച്ഛന്റെ വിയർപ്പുതുള്ളികൾ കോർത്തിണക്കിയതായിരുന്നു തന്റെ ചിലങ്കയെന്നു മഞ്ജു ഒരുക്കൽ എഴുതിയതും അതുകൊണ്ട് തന്നെയാണ്. നൃത്തംചെയ്യാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ ഒരമ്മയുടെ കണ്ണുനീർ തുള്ളികളും ഉണ്ടായിരുന്നു അതിൽ. സ്നേഹനിധികളായ ആ അച്ഛനും അമ്മയും തന്നെയാണ് ഇന്നും അവരുടെ ആകാശവും തണലും എല്ലാം.

മഞ്ജുവിന്റെ വാക്കുകൾ

അച്ഛന് സ്ഥലംമാറ്റം കിട്ടുമ്പോഴെല്ലാം നല്ല സ്‌കൂളുകൾ അന്വേഷിക്കുന്നതിന് പകരം നൃത്തം പഠിപ്പിക്കാൻ നല്ല അധ്യാപകരെയാണ് അവർ തേടുന്നത്. ഞങ്ങൾ കണ്ണൂരിലായിരുന്നപ്പോഴാണ് സംസ്ഥാന യുവജനോത്സവത്തിൽ രണ്ടുവർഷം ഞാൻ ‘കലാതിലകം’ ആയത്. നൃത്തത്തോടുള്ള അമ്മയുടെ അഭിനിവേശവും അച്ഛന്റെ ത്യാഗവുമാണ് എന്നെ നർത്തകിയാക്കിയത്. അമ്മയുടെ ആഗ്രഹവും കഴിവും അച്ഛന് മനസ്സിലായി. അദ്ദേഹം ഞങ്ങൾക്ക് പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകി. സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ച് കഷ്ടപ്പെട്ട് എന്നെ നൃത്തം പഠിപ്പിച്ചു. ചിലപ്പോൾ എന്നെ യൂത്ത് ഫെസ്റ്റിവലിൽ രജിസ്റ്റർ ചെയ്യാൻ അച്ഛൻ ചിട്ടിക്ക് ലേലം വിളിക്കുകയും സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പണം കടം വാങ്ങുകയും ചെയ്യുമായിരുന്നു. ഞങ്ങൾ വളരെ ഇടത്തരം കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്റെ ചിലങ്ക എന്റെ അച്ഛന്റെ വിയർപ്പ് കൊണ്ടാണ് കോർത്തെടുത്തത് എനിക്ക് തോന്നുന്നു.

“ഞങ്ങളെ വളർത്താൻ അച്ചൻ പണം കടം വാങ്ങി, ചിട്ടി ഫണ്ടുകൾ തുടങ്ങി. അടുത്ത വർഷത്തേക്കുള്ള പണം അദ്ദേഹം എപ്പോഴും ലാഭിക്കും. ട്രെയിനിൽ യാത്ര ചെയ്യാനുള്ള പണം അച്ഛന്റെ കമ്പനി നൽകാറുണ്ടെങ്കിലും ബസിൽ യാത്ര ചെയ്ത് അധിക പണം ലാഭിക്കും.എന്റെ നൃത്ത ക്ലാസുകൾക്കായി അമ്മയുടെ ആഭരണങ്ങൾ പോലും പണയം വെച്ചിരുന്നു.ഇതെല്ലാം ഞാൻ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്,” മഞ്ജു പറഞ്ഞു.

 

***

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്