‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
502 VIEWS

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു പിള്ള. സിനിമയിൽ മഞ്ജു വളരെ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പോത്ത് ബിസിനസ് രംഗത്തേക്ക് ആണ് മഞ്ജു പിള്ള കടന്നിരിക്കുന്നത്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരം നടത്തുന്നത്. ഇപ്പോൾ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമാകുന്നു. മകൾ ദയ സുജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് കാണുന്നത്. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്നാണ് മഞ്ജു ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.