തലയുടെ നായികയായി മഞ്ജുവാര്യർ വീണ്ടും തമിഴിലെത്തുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യകതയുമുണ്ട് ഈ ചിത്രത്തിന്. വലിൈമയ്ക്കു ശേഷം എച്ച്.വിനോദ്–അജിത് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം.
ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ബോണി കപൂർ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണം മാർച്ചിൽ തുടങ്ങിയിരുന്നു. മഞ്ജു ഉടൻ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യും .മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനിൽ പച്ചയമ്മാൾ എന്ന കഥാപാത്രത്തെ മഞ്ജു അതിമനോഹരമാക്കിയിരുന്നു.
**