മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യർ ഇപ്പോൾ അജിത്തിന്റെ നായികയായി തമിഴിൽ അഭിനയിക്കുകയാണ്. വലിമെെയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അജിത്തും സംഘവുമായി നടത്തിയ ഒരു ബെെക്ക് യാത്രയുടെ ചിത്രങ്ങളാണ് മഞ്ജു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തമിഴിന്റെ പ്രിയ താരം അജിത്തിനൊപ്പം മഞ്ജു നടത്തിയത് ലഡാക്ക് യാത്രയായിരുന്നു.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. നിരവധി ലെെക്കുകളും കമന്റുകളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ
‘ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു സഞ്ചാരിആയതിൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. എന്നെ ഈ ബൈക്ക് യാത്രക്കാരുടെ ഗ്രൂപ്പിൽ ചേരാൻ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി ‘. – മഞ്ജു കുറിച്ചു.
****