Jijin JS
മലയാള സിനിമ ഒരുപാട് മാറിയിരിക്കുന്നു. നമ്മുടെ ഈ കൊച്ച് ഇൻഡസ്ട്രിയിൽ നിന്നും ഇന്റർനാഷണൽ അപ്പീൽ ഉള്ള സിനിമകളും റിലീസ് ആവുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.ആമിർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ആയിഷ എന്ന ചിത്രം കണ്ടു.നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറാൻ ഗൾഫിലെ ഒരു കൊട്ടാരത്തിൽ ഗദ്ദാമയായി ജോലിക്ക് പോകുന്ന ആളാണ് ആയിഷ. ഗദ്ദാമമാരുടെയെല്ലാം സീനിയർ സാറ എന്ന സത്രീയാണ്. കൊട്ടാരത്തിലെ ഏറ്റവും പ്രായം ചെന്ന മാമയുടെ കാര്യങ്ങൾ നോക്കുന്നത് സാറയുടെ ജോലിയാണ്. എന്നാൽ പിന്നീട് മാമക്ക് ആയിഷയെ ഇഷ്ടപെടുകയും അവർ തമ്മിൽ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നു.തുടർന്ന് നടക്കുന്ന സംഭവങ്ങൾ സ്ക്രീനിൽ കണ്ട് തന്നെ അറിയുക.
സിനിമയിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സിനിമയിലെ കഥയിലേക്ക് പ്രേക്ഷകരെ കൊണ്ട് വന്ന് ഇമോഷണലി കണക്റ്റ് ചെയ്യിക്കുക എന്നതിലാണ്.. അതിൽ സിനിമ പൂർണമായും വിജയിച്ചിട്ടുണ്ട്. തിരക്കഥ , സംവിധാനം എന്നിവക്ക് നൂറിൽ നൂറ് മാർക്കും കൊടുക്കാം. മഞ്ജു വാര്യർ സിനിമയിലുടനീളം ആയിഷ എന്ന കഥാപാത്രമായി ജീവിച്ചു കാണിക്കുന്നുണ്ട്.എം.ജയചന്ദ്രന്റെ മ്യൂസിക്ക് സിനിമയുടെ ഒഴുക്കിന് വളരെയധികം സഹായകരമാകുന്നുണ്ട്. മൊത്തത്തിൽ ഈ അടുത്ത കാലത്ത് കണ്ടതിൽ മനസിനെ തൊട്ട സിനിമകളിൽ മുൻപന്തിയിൽ തന്നെയുണ്ടാകും… ആയിഷ