ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും മഞ്ജു ദിലീപിനെ കുറിച്ച് ഒന്നും പറയാത്തതിന് കാരണമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
87 SHARES
1043 VIEWS

എന്തുകൊണ്ടാണ് ഇത്രയൊക്കെ ആയിട്ടും മഞ്ജു ദിലീപിനെതിരായി ഒന്നും പറയാത്തത് എന്നാകും പലരുടെയും സംശയം. സത്യത്തിൽ മഞ്ജു തന്റെ നിലനിൽപ് മാത്രം നോക്കി ജീവിക്കുന്ന ആളാണോ ? അങ്ങനെ കരുത്തേണ്ടിയിരിക്കണം . കാരണം ഒരിക്കലും ജീവിതത്തിൽ സ്ത്രീകളെബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ കണ്ടിട്ടില്ല മഞ്ജുവിൽ നിന്നും. ഡബ്ള്യു സിസിയിൽ നിന്ന് അവർ രാജിവയ്ക്കാൻ കാരണമെന്താണ് ? എല്ലാത്തിനും പിന്നിൽ തന്റെ നിലനിൽപ് എന്ന ഘടകം തന്നെ . Rahul Humble Sanal , കുഞ്ഞില മാസില്ലാമണി എന്നിവരുടെ കുറിപ്പുകൾ ഇതിലേക്കും മഞ്ജുവിനെ വിഗ്രഹ വത്കരിക്കുന്നതിനു എതിരെയും ശബ്ദിക്കുന്നതാണ് . കുറിപ്പുകൾ വായിക്കാം

***
Rahul Humble Sanal

ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും മഞ്ജു വാര്യർ അവരുടെ മുൻ ഭർത്താവിനെ കുറിച്ച് നെഗറ്റീവ് ആയി ഒന്നും പറയാത്തതിനെ പ്രകീർത്തിച്ച് മഞ്ജു വാര്യരുടെ മൗനത്തെ പ്രകീർത്തിച്ച് കുറേ പോസ്റ്റുകൾ കാണുന്നു.തൻ്റെ മകളുടെ അച്ഛൻ്റെ സ്വകാര്യതയെ മാനിച്ചതാണെന്നും, സർവ്വംസഹയായി മൗനം പാലിച്ചതാണെന്നുമൊക്കെയാണ് പോസ്റ്റുകൾ… പക്ഷേ വാസ്തവം എന്താണ്…?

ദിലീപുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ സമയത്ത് തന്നെ മഞ്ജുവിൻ്റെ ഭാവി നീക്കങ്ങൾ ദിലീപ് മുന്നിൽ കണ്ടു… 16 വയസ് മുതൽ 20 വയസ് വരെ മാത്രം സിനിമയിൽ നിറഞ്ഞ് നിന്ന്, പെട്ടെന്ന് അപ്രത്യക്ഷയായ മഞ്ജു പിന്നീട് സിനിമയിലേക്ക് റീ എൻട്രിക്ക് ശ്രമിക്കുമ്പോൾ പ്രായം 36 ആണ്… സിനിമയുടെ രീതി അനുസരിച്ച് കൂടിയാൽ ഒന്നോ രണ്ടോ സിനിമ കഴിഞ്ഞ് ഒതുങ്ങി പോകേണ്ട പ്രായം ആണത്…

പക്ഷേ മഞ്ജു തൻ്റെ കഴിവ് കൊണ്ട് ചരിത്രം തിരുത്തി കുറിച്ച് ലേഡി സൂപ്പർ സ്റ്റാർ ആയി.പക്ഷേ ഇതിനൊക്കെ മുൻപേ ദിലീപ് താൻ കൂടി അംഗമായ പ്രൊഡ്യൂസേഴ്സ് അസോസി യേഷൻ വഴി മഞ്ജുവാര്യർക്ക് ഒരു കത്ത് നൽകിയിരുന്നു… താനുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് അപകീർത്തികരമായി ഒരക്ഷരം പുറത്ത് പറയരുത് എന്നും പറഞ്ഞാൽ സംഘടന വിലക്ക് ഏർപ്പെടുത്തുമെന്നുമായിരുന്നു മുന്നറിയിപ്പ്…

സാമ്പത്തികമായി തകർന്നിരിക്കുന്ന, മധ്യവയസിൽ സിനിമയിലേക്ക് തിരിച്ച് വരവിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവിന് അത് അനുസരിക്കാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. യഥാർത്ഥത്തിൽ ഇതാണ് മഞ്ജുവിൻ്റെ മൗനത്തിന് പിന്നിലെ രഹസ്യം. അവർ സിനിമയിൽ അഭിനയിക്കുകയായതിനാൽ തന്നെ തൻ്റെ സിനിമാ ഭാവിയെ ബാധിക്കും എന്നായപ്പോൾ ഡബ്ള്യു സിസിയിൽ നിന്ന് തന്ത്രപരമായി രാജിവച്ച നടിയാണ് മഞ്ജു വാര്യർ…
****
കഴിഞ്ഞ ദിവസം സിൻസി അനിൽ മഞ്ജുവാര്യരെ പ്രകീർത്തിച്ചു എഴുതിയ കുറിപ്പ് ആണ് കുഞ്ഞില മാസില്ലാമണിയുടെ കുറിപ്പിന് ആധാരം.

സിനിസി അനിലിന്റെ കുറിപ്പ് വായിക്കാൻ ഇവിടെ പോകുക > ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ 

കുഞ്ഞില മാസില്ലാമണി

സിന്‍സി അനില്‍ എഴുതിയ, മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പ് കാണാനിടയായി. പറയണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. തെറി കേക്കുന്നത് ഒരു ശീലമായെങ്കിലും ഇടയ്ക്കൊക്കെ, പ്രത്യേകിച്ച് ജീവിതം കോഞ്ഞാട്ടയായി ഇരിക്കുന്ന അവസ്ഥയില്‍ നമുക്കും കാണില്ലേ ചില ആഗ്രഹങ്ങള്‍ – സമാധാനമായി ഇരിക്കാന്‍. എന്നെക്കൊണ്ട് പറ്റുന്നില്ല പക്ഷേ. അതുകൊണ്ട്,ആ കുറിപ്പ് അത്യാവശ്യം നല്ല ബോറായി എനിക്ക് തോന്നി. വളരെ പ്രധാനമായ, ലിംഗനീതിയുടെ ഒരു വിഷയം എടുത്തിട്ട് അതില്‍ കാല്‍പനികത കുത്തി നിറച്ച്, ഈ കേസും അതിലൂടെ പുറത്ത് വന്ന വിവരങ്ങളും വഴി എന്തൊക്കെ മാറ്റങ്ങള്‍ ആണോ ഉണ്ടാവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്, അതിനൊക്കെ വിപരീതമായ ചില ആശയങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് അഴിച്ചുവിടാന്‍ മാത്രം ഉപകരിക്കുന്ന ഒന്ന്.

അത് ചെയ്തവള്‍, ഇത് ചെയ്തവള്‍, അതിന് ശേഷം മറ്റേത് ചെയ്തവള്‍, താലി പൊട്ടിച്ചെറിയല്‍, മറ്റൊരു പെണ്ണിന്റെ ഔദാര്യമാണ് തന്റെ വിവാഹം എന്ന് തിരിച്ചറിയല്‍, (സീരിയലുകള്‍ തോല്‍ക്കുമല്ലോ🙄) അവള്‍ക്ക് കാലം കാത്ത് വെച്ച നീതി – അതൊന്നുമല്ല ഇവിടെ വിഷയം. മനുഷ്യര്‍ക്ക് – വളരെ വയലന്റായ, സ്ത്രീവിരുദ്ധമായ, കുടുംബം, കല്യാണം എന്ന സ്ട്രക്ചറുകളെ ചോദ്യം ചെയ്യണം എന്നൊന്നും വലിയ ആഗ്രഹമില്ലാത്ത, എന്നാല്‍ പ്രശസ്തയായ ഒരു സ്ത്രീയുടെ കൂടെ നിന്നു, കേരളം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തില്‍ ഞാനും സ്ത്രീപക്ഷത്താണ് എന്നുള്ളതിന്റെ ആനന്ദം ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് – വായിച്ചാല്‍ നല്ലവണ്ണം ബോധിക്കുന്ന ഒരെഴുത്തും ആഖ്യാനവും ആണത്.

ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം ആഖ്യാനങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് സ്ത്രീപക്ഷ ചിന്തകളെ പുറകോട്ട് കൊണ്ടുപോകാന്‍ മാത്രമേ ഉപകരിക്കൂ. മഞ്ജു വാര്യര്‍ എന്ന സ്ത്രീ ഒരിക്കലും ദിലീപിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, ആലിമണി ആവശ്യപ്പെട്ടില്ല എന്നതൊക്കെ ഒരു വര്‍ച്യൂ ആയി കാണുന്ന വായനകളൊന്നും എടുക്കാന്‍ എനിക്ക് മനസ്സില്ല.
മഞ്ജു വാര്യരോടുള്ള ബഹുമാനം എവിടെനിന്നാണ് വരുന്നത് എന്നുള്ളതും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ദിലീപിനെ കുറിച്ച് മോശമായി ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ എന്ന നിലയിലാണോ നിങ്ങള്‍ക്ക് അവരോടുള്ള ബഹുമാനം? അവര്‍ സഹിച്ച കാര്യങ്ങള്‍ ഓര്‍ത്താണോ ബഹുമാനം? അത് അസ്ഥാനത്താണ് എന്ന് തന്നെ ഞാന്‍ പറയും. അബ്യൂസിലെ സഹനശക്തിയല്ല ഒരു പെണ്ണിന്റെ വിജയം. അബ്യൂസിനോടുള്ള കലഹമാണ്. ആദ്യത്തേത് ഗതികേടാണ്.

മഞ്ജു വാര്യര്‍ എന്ന സ്ത്രീയ്ക്ക്, ഇപ്പോഴുള്ള സ്വീകാര്യതയും, സാമ്പത്തിക സ്വാതന്ത്ര്യവും എല്ലാം വെച്ച് കൊണ്ട് പോലും തന്റെ ദാമ്പത്യത്തില്‍ നടന്ന നീതിനിഷേധത്തെപ്പറ്റി, ദിലീപ് റേപ് ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തതിനെ പറ്റി സമൂഹത്തോട് സംവദിക്കണം എന്ന തീരുമാനം എടുക്കാന്‍ പറ്റാത്തത്, അല്ലെങ്കില്‍ ആ തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യമില്ല എന്ന തോന്നലില്‍ നില്‍ക്കുന്നത് – അതിന്റെ സാമൂഹിക കാരണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ ആലോചിക്കേണ്ടത് എന്ന് തോന്നുന്നു. ഇത് സെലിബ്രിറ്റികളും അല്ലാത്തവരുമായ, ഡിവോര്‍സ് ചെയ്യുന്ന പല സ്ത്രീകളും ചെയ്യാറുള്ള കാര്യമാണ്. അത് ഒരു പെര്‍സണല്‍ ഡിസിഷന്‍ ആണെങ്കിലും ഒരു പെര്‍സണല്‍ ഡിസിഷന്‍ മാത്രമല്ല. സരിതയുടെ റിയാക്ഷന്‍ മോശവും മേതില്‍ ദേവികയുടെ റിയാക്ഷന്‍ നല്ലതും ആവുന്ന പൊതുബോധത്തിനെ അഭിസംബോധന ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയില്ല.

മഞ്ജു വാര്യരോടുള്ള എന്റെ ബഹുമാനം, അവര്‍ കേരളത്തിലെ പരിപാവനമായ കുടുംബം എന്ന സംഗതിയെ ചോദ്യം ചെയ്യുകയും ആ തീരുമാനത്തില്‍ അചഞ്ചലയായി നിലകൊള്ളുകയും ചെയ്തു എന്നിടത്താണ്. അതും അതിശക്തനായ, മലയാളികളുടെ കണ്ണിലുണ്ണിയായ ഒരു ആണിനെതിരെ. ഇതൊന്നും പലപ്പോഴും പല സ്ത്രീകളും ഈ ഫലം ഉണ്ടാവും എന്ന് വിചാരിച്ച് ചെയ്യുന്നതല്ല. പക്ഷേ എന്നെങ്കിലും ഇതെല്ലാം തിരിച്ചറിയുകയും അതിനെ പറ്റി സംഭാഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് നമ്മളെ മുമ്പോട്ട് കൊണ്ട് പോകാന്‍ പോകുന്നത്.

എന്നെങ്കിലുമൊരിക്കല്‍ മഞ്ജു വാര്യര്‍ ജെന്ററിനെ കുറിച്ച് തന്റെ വിവാഹത്തെയും മുന്‍ ഭര്‍ത്താവിനെയും മുന്‍ നിര്‍ത്തി സംസാരിക്കുമെന്നും അത് ഞാനുള്‍പ്പെടെയുള്ള കുറെ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ആണ്‍കോയ്മ ഡോക്യുമെന്റ് ചെയ്യപ്പെടുക എന്ന പ്രക്രിയയില്‍ ഇത്തരത്തിലുള്ള പല സെലിബ്രിറ്റി ടെസ്റ്റിമോണിയല്‍സും ഒരു പ്രധാന പങ്ക് വഹിക്കും എന്നും.

***

ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും

കുഞ്ഞില മാസില്ലാമണി

അടിപൊളി. ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും.

എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റില്. അറസ്റ്റിൽ ആവുന്നതിന് മുമ്പ് വരെ ഇയാള് ഇത്തരത്തിൽ വേറെ ആരെയും ഉപദ്രവിച്ചിട്ടില്ല? സിനിമാ ലോകത്ത് ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാള് കൊന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കും – എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേപ്, ജോലി നിഷേധിക്കൽ.

കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാൻ ആയി ബലാൽസംഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക – അത് കാമറയിൽ പകർത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നത്? ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാൻ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷൻ ആണ് ദിലീപ് കൊടുക്കാറുള്ളത്?

അയാള് കുറ്റാരോപിതൻ മാത്രമാണ് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എന്നോട് പറയാതിരുന്നാൽ നന്നായിരുന്നു. എനിക്ക് ബുദ്ധി ഉള്ളത് കൊണ്ടും, ചിന്തിക്കാൻ അറിയാവുന്നത് കൊണ്ടും ഇപ്പോള് പബ്ലിക് domain ഇല് ഉള്ള വിവരങ്ങൾ വെച്ച് തന്നെ, ദിലീപ് ഈ പ്രവൃത്തി ചെയ്തു എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. ഈ പ്രവൃത്തി ചെയ്തു എന്ന് എനിക്ക് അറിയാം. I KNOW. And a LOT of people with intelligence and the ability to think, KNOW. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. സൂര്യൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. സൂര്യൻ ഉണ്ട് എന്ന് എനിക്ക് അറിയാം.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ