മഞ്ജുവാര്യർ കാപ്പയിൽ നിന്നും പിന്മാറി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
533 VIEWS

കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയുന്ന സിനിമയാണ് കാപ്പ. മഞ്ജുവാര്യരെയാണ് ചിത്രത്തിൽ നായികയായി തീരുമാനിച്ചത്. എന്നാൽ മഞ്ജുവാര്യർ കാപ്പയിൽ നിന്നും പിന്മാറി എന്നാണു റിപ്പോർട്ടുകൾ. മഞ്ജു ഇപ്പോൾ അജിത്തിന്റെ നായികയായി തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. രണ്ടു ചിത്രങ്ങളുടെയും ഡേറ്റ് ഒരുമിച്ചുവന്നതിനാൽ ആണ് തീരുമാനം. അജിത്തിന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു മഞ്ജു ഇപ്പോൾ ചെന്നൈയിൽ ആണ്.

അടുത്തയാഴ്ച മഞ്ജു വാരിയർ കാപ്പയുടെ ചിത്രീകരണത്തിനു എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിൽ നിന്ന് പിന്മാറാൻ മഞ്ജു വാരിയർ തീരുമാനിച്ചതോടെ ആ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ഏവരും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ