ആ മറുപടിയിൽ ഉണ്ട് അനിയത്തിക്ക് ഏട്ടനോടുള്ള സ്നേഹം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
413 VIEWS

ലളിതം സുന്ദരം പേരുപോലെ സുന്ദരം തന്നെയാണ് എന്നാണു പൊതുവായ അഭിപ്രായങ്ങൾ. മധുവാര്യരുടെ സംവിധാന മികവിൽ ഇറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരും ബിജുമേനോനും സൈജു കുറുപ്പും രഘുനാഥ്‌ പലേരിയും ദീപ്തി സതിയും എല്ലാം മനോഹരമായ അഭിനയമാണ് കാഴ്ചവച്ചത്. എന്നാൽ ഈ സിനിമ സമ്മാനിച്ചത് എന്താണ് എന്ന ചോദ്യത്തിന് മഞ്ജു പറഞ്ഞ ഉത്തരമാണ് ഏറെ ശ്രദ്ധേയം.

ജീവിതത്തിൽ താൻ ഇത്രയേറെ ദിവസം ഓർമയിൽ ഏട്ടന്റെ കൂടെ ഉണ്ടായിരുന്നിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. “എന്റെ കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീടു ജോലി കിട്ടി വിദേശത്തേക്കു പോയി.എനിക്കു സിനിമയിൽ തിരക്കായി. പിന്നെ ജീവിതത്തിന്റ ചെറിയ തിരക്കായി. എന്റെ ഓർമയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ചു നിൽക്കുന്നത് ആദ്യമാണ്. ആ സിനിമയുടെ കഥ ഒരു കുടുംബത്തിന്റെ സ്നേഹ കഥയായതുകൊണ്ട് ആ മൂഡിലായിരുന്നു എല്ലാവരും. ബിജു വേട്ടൻ, സുകുവേട്ടൻ അങ്ങനെ പലരും എത്രയോ കാലമായി ഞങ്ങൾക്കൊപ്പം കുടുംബംപോലെ ജീവിച്ചവരാണ്.” എന്നാണു മഞ്ജുവിന്റെ വാക്കുകൾ . അമ്മയുടെയും മധുവേട്ടന്റെ കുടുംബത്തോടും ഒപ്പമാണ് ഞങ്ങൾ പ്രിവ്യു കണ്ടതെന്നും കണ്ടപ്പോൾ എല്ലാരും കണ്ണുതുടയ്ക്കുന്നത് കണ്ടെന്നും ഒരുപക്ഷെ സ്വാനുഭവങ്ങൾ ആയതുകൊണ്ടാകാം എന്നും മഞ്ജു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്