സംവിധായകൻ ആറ്റ്‌ലി സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ ഇന്ന് റിലീസ് ചെയ്തു . ഗൗരി ഖാൻ ആണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജവാൻ നിർമ്മിക്കുന്നത്. ഡബിൾ റോളിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. റോ’യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സൂചന. നായിക നയൻതാരയാണ് .നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.

പൊലീസ് ഓഫീസറായിട്ടാണ് നയൻതാര ഷാരൂഖ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നയൻതാരയ്‍ക്ക് മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. വെറുമൊരു നായിക എന്നതില്‍ ഉപരിയായി ചിത്രത്തില്‍ നയൻതാരയ്‍ക്ക് കരുത്തുറ്റ വേഷമാണ്. ഒരു കുഞ്ഞിന്റെ അമ്മയുമായി നയൻതാര ചിത്രത്തില്‍ എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നയൻതാരയുടെ പ്രകടനത്തെ പ്രേക്ഷകര്‍ എടുത്ത് പറഞ്ഞ് പ്രശംസിക്കുന്നുണ്ട്. ഷാരൂഖ് ഖാനേക്കാളും നായികയായ നയൻതാരയാണ് ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും നയൻതാരയുടെ മികച്ച വേഷമാണ് ചിത്രത്തില്‍ എന്നാണ് പൊതുവേയുള്ള അഭിപ്രായം

ഇപ്പോൾ നയൻതാരയുടെ ജവാന് മഞ്‍ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. മഞ്‍ജു വാര്യര്‍ക്ക് മറുപടിയുമായി നയൻതാരയും രംഗത്ത് എത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ എഴുതി. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കള്‍ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തി.

നേരത്തെയും മഞ്ജു നയൻതാരയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു .നയൻതാരയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അവരെ നേരിട്ട് അറിയാമെന്നും മഞ്ജു പറഞ്ഞു. നയൻതാരയുടെ സിനിമകൾ താൻ ആസ്വദിച്ചിട്ടുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. മലയാളിയായിട്ടും തമിഴ് ഇൻഡസ്ട്രി ഭരിക്കുന്ന നയൻതാരയുടെ താരമൂല്യത്തെക്കുറിച്ച് സംസാരിച്ച മഞ്ജു, വിനോദ മേഖലയിൽ സ്ത്രീകൾക്ക് ശക്തമായി നിലകൊള്ളാൻ കഴിയുമെന്ന് നയൻതാര തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജോലിയോടുള്ള നയൻതാരയുടെ മനോഭാവത്തെക്കുറിച്ചും മഞ്ജു പ്രതികരിച്ചു. നയൻതാരയുടെ തൊഴിലിനോടുള്ള അർപ്പണബോധം താൻ ഇഷ്ടപ്പെടുന്നുവെന്ന് മഞ്ജു പ്രശംസിച്ചു.

You May Also Like

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Sajid AM മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധം എന്നും ഒരു തീരാകഥയാണ്. ആ ദൃഢമായ ബന്ധം…

ഷാരൂഖ് ഖാന്റെ നായിക ലണ്ടനിലെ റോഡിൽ , അതുവഴി പോകുന്ന ആളുകൾ അവളെ ഒരു ‘ഭിക്ഷക്കാരി’ ആണെന്ന് കരുതി പണം നൽകി

തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡ് പ്രേക്ഷകർക്കിടയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ തപ്‌സി പന്നു വിജയിച്ചു. കഴിഞ്ഞ…

“ഞങ്ങൾ സഹപാഠികളാണെന്നറിഞ്ഞപ്പോൾ സഹപ്രവർത്തകന്റെ കണ്ണുകളിൽ കണ്ട ആവേശമാണ് ഈ പോസ്റ്റിന് പിന്നിൽ” – നയൻതാരയെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

Mahesh Kadammanitta ഈ ഫോട്ടോ 20 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2003 ഓഗസ്റ്റ്, കേരളത്തിലെ…

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

ചോളസാമ്രാജ്യത്തിന്റെ വെല്ലുവിളികളും അധികാരതർക്കങ്ങളും എല്ലാം പ്രമേയവത്കരിച്ച മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇപ്പോൾ തിയേറ്ററുകളിൽ…