എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഈത്തരത്തിൽ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരൻ ശബ്ന മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ നഞ്ചിയമ്മ തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എൻ കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. കോ പ്രൊഡ്യുസർ-രാഹുൽ രാജീവ്, സുരാജ് മേനോൻ,ആർട്ട് ഡയറക്ടർ- അപ്പുണ്ണി സാജൻ, കോസ്റ്റ്യൂംസ്-സമീറ സനീഷ്, ചമയം- റോണക്സ് സേവ്യർ, സ്റ്റണ്ട്-ഇർഫാൻ അമീർ, കൺട്രോളർ-കിഷോർ പുറക്കാട്ടിരി.തൊടുപുഴ പരിസരപ്രദേശങ്ങളിലാണ് ചിത്രത്തിൻ്റെ ചിത്രീകരണം. പി ആർ ഒ-എ.എസ് ദിനേശ്.

Leave a Reply
You May Also Like

ക്യൂട്ട് മോഡലിന്റെ ഡ്രസ്സ്‌ ചേഞ്ച്‌ ഗ്ലാമർ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുഴുവൻ നെഞ്ചിലേറ്റിയ താരമാണ് G NL Ss. മോഡൽ എന്ന നിലയിൽ…

ഇതിഹാസതാരം കമൽഹാസൻ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്ന ‘KH 234’, ദുൽഖറിനെയും ജയംരവിയുടെയും തൃഷയുടെയും കാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഇതിഹാസതാരം കമൽഹാസൻ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്നു. കൾട്ട് ക്ലാസിക് ചിത്രമായ നായകന്…

ആത്മഹത്യചെയ്ത തുനിഷ ശർമ്മ കോടികളുടെ സ്വത്ത് സമ്പാദിച്ചു, ആഡംബര വീടിന്റെയും ആഡംബര കാറുകളുടെയും ഉടമയായിരുന്നു താരം

ഒരു ആത്മഹത്യകൊണ്ടു തുനിഷ മടങ്ങിയത് കഠിനാധ്വാനം കൊണ്ട് ഇരുപതുവയസിനിടെ സമ്പാദിച്ച കോടികളുടെ സ്വത്ത് ഉപേക്ഷിച്ചിട്ട് ടെലിവിഷൻ…

തന്റെ കന്യകാത്വം കവർന്നതാരെന്നു ഷക്കീല തുറന്നടിച്ചു പറയുന്നു

മലയാളത്തിലെ ചൂടൻ സിനിമകളിൽ അഭിനയിച്ച് പ്രശസ്തയാണ് ഷക്കീല. തൊണ്ണൂറുകളിൽ ഷക്കീല മലയാള സിനിമയിൽ തന്റേതായ പതാക…