ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് സന്തോഷ് വര്‍ക്കി. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യരെ കുറിച്ചാണ് സന്തോഷ് വര്‍ക്കി സംസാരിക്കുന്നത്.ഒരു ലൈവ് വീഡിയോയിലാണ് താരം മഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നത്. താനും മഞ്ജുവും ഇപ്പോള്‍ ഒരേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മഞ്ജുവിനെ പോലെയുള്ള ഒരു പെണ്‍കുട്ടിയെയാണ് താന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും സന്തോഷ് പറയുന്നു.
എന്നാല്‍ മഞ്ജു ഇപ്പോള്‍ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നത്. മഞ്ജുവിനെ തനിക്ക് ഒത്തിരി ഇഷ്ടമാണ്. മഞ്ജുവാര്യരും മോഹന്‍ലാലും നല്ല കോമ്പിനേഷനാണെന്നും അവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം തനിക്ക് ഇഷ്ടമാണെന്നും സന്തോഷ് പറയുന്നു.തനിക്ക് മഞ്ജുവിനെ പോലെ ഒരു ലൈഫ് പാര്‍ടണറെ കിട്ടിയിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ തന്നെയൊന്നും മഞ്ജു കല്യാണം കഴിക്കില്ലെന്നും താന്‍ അത്രത്തോളം ഹൈ ലെവലില്‍ എത്തിയിട്ടില്ലെന്നും നല്ലൊരു ഭാര്യയായ മഞ്ജുവിനെ ഉപേക്ഷിച്ചിട്ട് എന്തിനാണ് ദിലീപ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തതെന്നും സന്തോഷ് പറയുന്നു.
മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തില്ലെന്നും അവർ എല്ലാര്ക്കും എതിരെ കേസ് കൊടുക്കുന്ന ആളാണെന്നും സന്തോഷ് പറയുന്നു. കയറ്റം എന്ന സിനിമ ചെയ്ത സനൽകുമാർ ശശിധരനെതിരെതീരെ മഞ്ജു കേസ് കൊടുത്തതിനെ ഉദാഹരിച്ചുകൊണ്ടാണ് സന്തോഷ് വർക്കി പറഞ്ഞത്.