പ്രധാനമായും ഹിന്ദി സിനിമയിൽ അഭിനയിക്കുന്ന നടനാണ് മനോജ് ബാജ്‌പേയ് , കൂടാതെ തെലുങ്ക് , തമിഴ് ഭാഷാ സിനിമകളും ചെയ്തിട്ടുണ്ട് . ഹിന്ദി സിനിമയിലെയോ ബോളിവുഡിലെയോ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന അദ്ദേഹം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , ആറ് ഫിലിംഫെയർ അവാർഡുകൾ , രണ്ട് ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട് . 2019-ൽ, കലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു .

ഇപ്പോൾ ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മനോജ് ബാജ്‌പേയിയുടെ പരാമർശമാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ 14 വര്‍ഷമായി അത്താഴം കഴിക്കാറില്ലെന്ന് ആണ് നഅദ്ദേഹം പറയുന്നത്. ഭാരത്തിന്റെയും അസുഖത്തിന്റെയും കാര്യമെടുത്താല്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍. അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പലരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണെന്നും അതുകൊണ്ടാണ് ആഹാരം കഴിക്കുന്നത് താന്‍ നിര്‍ത്തിയതെന്നും നടന്‍ വ്യക്തമാക്കി.ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലത് പോലെ ഞാന്‍ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോണ്‍ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും’- നടന്‍ പറഞ്ഞു.

ഭക്ഷണം നിയന്ത്രിക്കുന്നത് പോലെ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ടെന്നും നടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്‌സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്‌സ് വേണമെന്ന് തീരുമാനിച്ചാല്‍, എന്നെക്കൊണ്ട് സാധിക്കും. പക്ഷേ എനിക്ക് അതല്ല വേണ്ടതെന്നും മനോജ് ബാജ്‌പേയി പറഞ്ഞു.മുത്തച്ഛനില്‍ നിന്നാണ് ഇത്തരത്തിലുള്ള ജീവിതശൈലി തനിക്ക് കിട്ടിയതെന്നും നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരുന്നു. മുത്തച്ഛന്‍ ശീലിച്ച ശൈലി പിന്തുടര്‍ന്നപ്പോള്‍ തന്റെ ഭാരം നിയന്ത്രണത്തിലായെന്നും ശരീരത്തില്‍ മാറ്റങ്ങള്‍ തോന്നിയെന്നും നടന്‍ പറഞ്ഞിരുന്നു.

You May Also Like

ധനുഷിന്റെ ‘വാത്തി’ ഡിസംബർ 17 ന്

തെലുങ്കിൽ ധനുഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വാത്തി’ . പ്രശസ്ത ടോളിവുഡ് സംവിധായകൻ വെങ്കി…

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”

നിഖിൽ – സംയുക്ത ചിത്രം “സ്വയംഭൂ”; പൂജ പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവർ…

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 ൽ വില്ലനായി പൃഥ്വിരാജ്, പക്ഷെ പൃഥ്വി സമ്മതം മൂളിയില്ല, കാരണം ഇതാണ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിന്…

ഛിന്നഗ്രഹം 2023 ടികെ 15 ഭൂമിക്ക് തൊട്ടടുത്ത്‌

ഛിന്നഗ്രഹം 2023 ടികെ 15 ഭൂമിക്ക് തൊട്ടടുത്ത്‌ Vidya Vishwambharan നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ്…