ഞങ്ങടെ ബുദ്ധമതം ഇങ്ങനല്ലെന്നോ ? ബുദ്ധൻ ആത്മഹത്യ പ്രോത്സാഹിപ്പിച്ച കഥയറിയാമോ ?

41

എഴുതിയത് Manoj Bright

സ്വാഭാവികമായും “ഞങ്ങടെ ബുദ്ധമതം ഇങ്ങനല്ല” എന്ന വാദവുമായി ബുദ്ധ ഫാൻസ്‌ ഇറങ്ങിയിട്ടുണ്ട്.
ബുദ്ധ സന്യാസിമാരുടെ ആത്മഹത്യ അപൂര്‍വ്വമൊന്നുമല്ല. ശരീരത്തോടു വെറുപ്പുണ്ടാകാന്‍, ദുഷിച്ച ശരീരത്തിന്റെ നശ്വരതയെക്കുറിച്ച് ബോധമുണ്ടാകാന്‍ (സംവേഗം അഥവാ ഞെട്ടല്‍ എന്നാണ് ബുദ്ധിസ്റ്റ് ഭാഷ) ഉണ്ടാകാന്‍ ശ്മശാനത്തില്‍ പോയി ചീഞ്ഞഴുകിയ മൃദദേഹങ്ങള്‍ കണ്ടും, അവയെ സങ്കല്‍പ്പിച്ചും കൊണ്ടുള്ള ഒരു തരം ധ്യാനം (അശുഭ ഭാവന) ബുദ്ധന്‍ പഠിപ്പിച്ചതായി പാലി പ്രമാണങ്ങളില്‍ കാണാം.
സംയുക്ത നിഖായയിലെ വെസാലി സുത്തയിലെ വിവരണം അനുസരിച്ച് ശ്മശാനത്തിലെ ചീഞ്ഞ മൃതദേഹങ്ങളെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ധ്യാനത്തെക്കുറിച്ചു പഠിപ്പിച്ച ശേഷം ബുദ്ധന്‍ രണ്ടാഴ്ച്ച ഏകാന്തധ്യാനത്തിനായി പോയി. ധ്യാനം തലയ്ക്കു പിടിച്ച് ശരീരത്തോടുള്ള വെറുപ്പു മൂത്ത ഭിക്ഷുക്കള്‍ കൂട്ടമായി ആത്മഹത്യ ചെയ്യാന്‍ തുടങ്ങി. ദിവസവും പത്തും, മുപ്പതും പേര്‍ വരെ സ്വയം മരണം വരിച്ചു. അങ്ങനെ ശരീരത്തിന്റെ നശ്വരതയേയും, ആ ശരീരത്തെ വെറുക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ചുള്ള ബുദ്ധന്റെ പ്രസംഗം കേട്ട നൂറോളം ഭിക്ഷുക്കള്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.

Then the monks — [thinking,] “The Blessed One, with many lines of reasoning, has given a talk on the unattractiveness [of the body], has spoken in praise of [the perception of] unattractiveness, has spoken in praise of the development of [the perception of] unattractiveness” — remained committed to the development of [the perception of] unattractiveness in many modes & manners. They — ashamed, repelled, and disgusted with this body — sought for an assassin. In one day, ten monks took the knife. In one day, twenty monks took the knife. In one day, thirty monks took the knife. (Vesali Sutta-Samyutta Nikaya 54.9)
ആത്മഹത്യ ചെയ്യാന്‍ ധൈര്യം തോന്നാത്ത ചിലര്‍ തങ്ങളെ ഒന്ന് കൊന്നു കൊടുക്കാനായി മിഗലാന്തിക എന്നൊരു ഭിക്ഷുവിനെ പറഞ്ഞു ചട്ടം കെട്ടുക പോലും ചെയ്തു. പക്ഷേ ആദ്യമാദ്യം ഇങ്ങോട്ട് ആവശ്യപ്പെട്ടവരെ മാത്രം (ഇഹലോകത്തില്‍ അവരുടെ ഏക സമ്പാദ്യമായ പുതപ്പും, ഭിക്ഷാപാത്രവും കൂലിയായി വാങ്ങിക്കൊണ്ട്) അവരുടെ കഴുത്തു കണ്ടിച്ച് കൊടുത്തിരുന്ന മിഗലാന്തിക പിന്നീട് താന്‍ വലിയൊരു നന്മയാണ് ചെയ്യുന്നതെന്നു ധരിച്ച് ആശ്രമങ്ങള്‍ കയറിയിറങ്ങി കണ്ണില്‍കണ്ട എല്ലാ ഭിക്ഷുക്കളേയും കൊന്ന് അവര്‍ക്ക് നിര്‍വ്വാണം കൊടുക്കാന്‍ തുടങ്ങി. ഇങ്ങനെ ഒരു ദിവസം തന്നെ അയാള്‍ അറുപതു ഭിക്ഷുക്കളെ കൊന്നതായി പറയുന്നു (സുത്തവിഭംഗ 3:1).

The burning monk, 1963 - Rare Historical Photos

In June of 1963, Vietnamese Mahayana Buddhist monk Thích Quang Duc burned himself to death at a busy intersection in Saigon

മറ്റുള്ളവരെ ആത്മഹത്യക്ക് സഹായിച്ച ഈ ഭിക്ഷുവിനു മാത്രമേ പാപമുള്ളു എന്നായിരുന്നു ബുദ്ധന്റെ തീരുമാനം. ആത്മഹത്യക്ക്‌ സഹായിക്കുന്നത് പാപമാണെങ്കിലും, ആത്മഹത്യയോടുള്ള സമീപനം ബുദ്ധന്റെ കാലത്തുതന്നെ കുറേ കൂടി ഉദാരമായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്. വക്കാലി എന്ന ഭിക്ഷു ബുദ്ധന്റെ അനുവാദത്തോടെ തന്നെ സ്വന്തം കഴുത്ത് കണ്ടിച്ച് ആത്മഹത്യ ചെയ്യുന്നുണ്ട്. ബുദ്ധന്റെ മഹാപരിനിര്‍വ്വാണം പോലും ഒരുതരത്തില്‍ ആത്മഹത്യയാണ് എന്ന് കരുതുന്നവരുണ്ട്. കേടുവന്ന പന്നി മാംസമാണ് താന്‍ കഴിക്കുന്നത് എന്ന് ബുദ്ധന് അറിയാമായിരുന്നത്രെ. നാഗാര്‍ജുനന്റെ അഭിപ്രായത്തില്‍ (Mahaprajnjaparamitopadesa) ആത്മഹത്യ, കൊലപാതകം പോലെ പാപമല്ല‍. കാരണം അത് മറ്റൊരു ജീവന്‍ നശിപ്പിക്കലല്ലല്ലോ. കൂടുതല്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി നശ്വരമായ ശരീരം ഉപേക്ഷിക്കുന്നത് തെറ്റല്ല എന്നാണ് ബുദ്ധിസ്റ്റ് ന്യായം. വിയറ്റനാം യുദ്ധകാലത്തെ ത്തിച് ക്വാങ്ങ് ഡൂക് (Thich Quang Duc) എന്ന ബുദ്ധ സന്യാസിയുടെ പ്രകടനം കവച്ചുവയ്ക്കാന്‍ ആര്‍ക്കാകും?1963 ജൂണ്‍ 11ന് സൈഗോണില്‍ സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്ത മഹായാന ബുദ്ധസന്യാസിയാണ് ത്തിച് ക്വാങ്ങ് ഡൂക്. (വിയറ്റ്നാം യുദ്ധത്തിനെതിരെ “സമാധാനപൂര്‍വ്വമായ” പ്രതിഷേധമായിരുന്നു ഇതെന്നു തെറ്റിദ്ധരിക്കുന്നവരുണ്ട്‌. എന്നാല്‍ സൌത്ത് വിയറ്റനാമിലെ റോമന്‍ കത്തോലിക്ക അനുകൂല ഗവര്‍മെന്റിന്റെ ബുദ്ധമതപീഢനത്തില്‍ പ്രതിഷേധിച്ച് സ്വന്തം മതത്തിന്റെ ശക്തിപ്രകടനമായിരുന്നു ഈ ആത്മഹത്യ എന്നതാണ് സത്യം.)