Trending
ഇപ്പോൾട്രെൻഡിങ് ആയ മമ്മൂട്ടിയുടെ ഫോട്ടോ ശ്രദ്ധയാകർഷിക്കുന്നതിന് പിന്നിലെ രഹസ്യം
നമ്മുടെ മുഖത്തിന്റെ ഇടതും വലതും പകുതികൾ വ്യത്യസ്തമാണ് എന്നറിയാമല്ലോ. മുഖങ്ങൾക്ക് നൂറു ശതമാനം സിമിട്രി ഏതാണ്ട് അസാധ്യമാണ്. പക്ഷെ സുന്ദരികൾക്കും,സുന്ദരന്മാർക്കും മറ്റുള്ളവരെ അപേക്ഷിച്ച് സിമിട്രി
198 total views, 3 views today

നമ്മുടെ മുഖത്തിന്റെ ഇടതും വലതും പകുതികൾ വ്യത്യസ്തമാണ് എന്നറിയാമല്ലോ. മുഖങ്ങൾക്ക് നൂറു ശതമാനം സിമിട്രി ഏതാണ്ട് അസാധ്യമാണ്. പക്ഷെ സുന്ദരികൾക്കും,സുന്ദരന്മാർക്കും മറ്റുള്ളവരെ അപേക്ഷിച്ച് സിമിട്രി കൂടുതലായിരിക്കും. സൌന്ദര്യത്തിന്റെ ഒരു പ്രധാന മാനദണ്ഡം ഈ സിമിട്രിയാണ്. മുഖത്തിന്റേയും, ശരീരത്തിന്റേയും ഇടതും വലതും ഭാഗങ്ങള്‍ ഒരേപോലെ ക്രമമായ വളര്‍ച്ച കാണിക്കണം. ഗര്‍ഭാവസ്ഥയിലും പിന്നീടും വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും ജനിതകമോ പാരിസ്ഥികമോ ആയ ഒരു പ്രതിബന്ധങ്ങളും വളര്ച്ചക്കുണ്ടായിട്ടില്ല എന്നതിന് തെളിവാണ് സിമിട്രിയുള്ള മുഖം.
ഇത്രയും ആമുഖം പറയാനുള്ള കാരണം ഇപ്പോൾട്രെൻഡിങ് ആയ മമ്മൂട്ടിയുടെ ഫോട്ടോയാണ്. ഇനി വിഷയത്തിലേക്ക്. കാര്യം എന്തെന്നാൽ മറ്റൊരാൾ കാണുന്ന നമ്മുടെ മുഖവും ഒരു കണ്ണാടിയിൽ നമ്മൾ കാണുന്ന നമ്മുടെ മുഖവും (അഥവാ മുഖത്തെ ഭാവം) വ്യത്യാസപ്പെട്ടിരിക്കും. കാരണം കണ്ണാടിയിൽ കാണുന്ന നമ്മുടെ മുഖത്തിന്റെ പ്രതിബിംബം ഇടംവലം തിരിഞ്ഞാണ് അവനവൻ കാണുന്നത്. നമ്മൾ കണ്ണാടിയിൽ കാണുന്ന, അതായത് നമുക്ക് കണ്ടു പരിചയമുള്ള നമ്മുടെ ആ മുഖം സാധാരണഗതിയിൽ വേറെ ആരും കാണില്ല. മറ്റുള്ളവർ കാണുന്ന നമ്മുടെ മുഖം ഇങ്ങനെ ഇടംവലം തിരിയാത്ത മുഖമാണ്. നമ്മുടെ മുഖം നമ്മൾ മാത്രമേ ഇടംവലം തിരിഞ്ഞു കാണുന്നുള്ളൂ. UNLESS……. അത് കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിന്റെ ചിത്രമായിരിക്കണം. ഇവിടെ മമ്മൂട്ടിയുടെ ചിത്രം കണ്ണാടിയിൽ കാണുന്ന മുഖമാണ്. നേരിട്ടു കാണുന്ന മുഖമല്ല.
ഈ ചിത്രങ്ങളിൽ ഒന്നാമത്തേത് ഒറിജിനലും, രണ്ടാമത്തേത് അതേ ചിത്രം ഇടംവലം തിരിച്ചതുമാണ്. നമുക്ക് കണ്ടു പരിചയമുള്ള മമ്മൂട്ടിയുടെ മുഖം ശരിക്കും അതാണ്. ആദ്യത്തേത് ശരിക്കും മമ്മൂട്ടി മാത്രം കണ്ടിട്ടുള്ള മമ്മൂട്ടിയുടെ മുഖമാണ്. ആ മുഖത്തിന്റെത് നമുക്ക് അപരിചിതമായ നിഗൂഢമായി തോന്നുന്ന ഒരു തരം പുഞ്ചിരിയാണ്.
മുഖത്തിന്റെ ഒരു വീഡിയോ ഇതുപോലെ ഫ്ലിപ്പ് ചെയ്താൽ ഇതിനേക്കാൾ വിചിത്രമായ മുഖഭാവങ്ങൾ കാണാം. സിനിമയിൽ ഇതുവരെ ആരും കാണിച്ചതായി അറിവില്ലാത്ത ഒരു ഐഡിയ പറയാം. സിനിമയിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിനെ ഇതുപോലെ ഇടം വലം തിരിച്ചു കാണിക്കുക. ഇമോഷണൽ രംഗങ്ങൾക്കും മറ്റും നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു തീവ്രത നൽകാൻ ഇതിനാകും. പണ്ട് ഞാൻ മോഹൻലാലിലിന്റെ സദയത്തിലെ കുട്ടികളെ കൊല്ലുന്ന ക്ളൈമാക്സ് സീൻ ഇതുപോലെ മറിച്ചിട്ടു നോക്കിയിരുന്നു. Believe me, it is spine chilling to watch. നമുക്ക് പരിചയമില്ലാത്ത ഭാവങ്ങളാണ് ആ മുഖത്ത് കാണുക. വളരെ നിഗൂഢമായ പുച്ഛം കലർന്ന ഒരു പുഞ്ചിരിയോടെയാണ് മോഹൻലാൽ കൊലകൾ നടത്തുന്നത്. ഒരുതരം self hate മുഖഭാവം.
നമ്മുടെ സിനിമകളിലെ സൈക്കോ വില്ലന്മാർക്ക് ഉപയോഗിക്കാവുന്ന ഒരു ടെക്നിക്ക് ആണ് ഈ മുഖം ഇടംവലം തിരിക്കൽ. കമലാഹാസനൊക്കെ വേണമെങ്കിൽ പരീക്ഷിക്കാം
199 total views, 4 views today
