സഫലമീ പൊതുവിദ്യാഭ്യാസം…!

121

Manoj Cr

സഫ…

സഫലമീ പൊതുവിദ്യാഭ്യാസം…!

അഭിമാനവും ആനന്ദവും തോന്നി ഒരു മിടുക്കി പെൺകുട്ടി സ്റ്റേജിലെത്തി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കണ്ടപ്പോൾ. തീർത്തും ശ്രദ്ധിക്കപ്പെടാതെ പോകാമായിരുന്നു ഒരു പ്രസംഗത്തെ മനസ്സിൽ നിറഞ്ഞൊരു അനുഭവമാക്കിയത് സഫയുടെ സാന്നിദ്ധ്യമാണ്.കേരളത്തിൽ പെൺകുട്ടികൾ നേടുന്ന മുന്നേറ്റത്തിനുദാഹരണമാണിത്.പൊതുമേഖലാ സ്കൂളുകളിലെ കുട്ടികളുടെ കഴിവ് തെളിയിക്കലാണിത്.ഈ സമയത്ത് ഇത് കേരളത്തിന്റെ വിജയമായി കാണുക.ഇത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമെന്ന് പറഞ്ഞ് ആരിലും ദേഷ്യം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.ഇത് ഈ സമൂഹത്തിന്റെ നേട്ടമാണ്.മാതാപിതക്കളുടെ നേട്ടമാണ്.അദ്ധ്യാപകരുടെ നേട്ടമാണ്.കുട്ടികളുടെ അർപ്പണബോധത്തിന്റെ നേട്ടമാണിത്.രാഹുൽ ശാസ്ത്രബോധവുമായി ബന്ധപ്പെട്ട് സംസാരിച്ചത് നന്നായി.ചോദ്യം ചോദിക്കാനുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞത് നന്നായി.സഫയുടെ ഈ പ്രകടനം എല്ലാ പെൺകുഞ്ഞുങ്ങൾക്കും ഊർജ്ജം പകരട്ടെ.എന്തുകൊണ്ട് സഫ ഉഗ്രമായി..?തീർത്തും പ്രതീക്ഷിക്കാതിരുന്നൊരു സാഹചര്യത്തിൽ യാതൊരു സങ്കോചവും കൂടാതെ ആ പെൺകുട്ടി വേദിയിലെത്തി.ഈ ധീരത എല്ലാ പെൺകുട്ടികളും ആർജ്ജിക്കണം.സഫയുടെ പേരിൽ എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും ആശംസകൾ…!