കിണ്ടിയിൽ നിന്ന് കഴുകിയാൽ പോരാ, നന്നായി പൈപ്പിൽ നിന്നുതന്നെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകാലുകളും മുഖവും കഴുകണം

84

Manoj Cr

കിണ്ടി, സതി, തീണ്ടൽ, തൊടീൽ.. തുടങ്ങി മാങ്ങാത്തൊലികൾ മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. പോയ കാലത്തിൻ മധുരങ്ങളിൽ കൊതിയൂറുന്ന ശീലം വീണ്ടും വീണ്ടും ഓർത്തെടുക്കുന്നു. ഈ കിണ്ടിയും മൊന്തയുമൊക്കെ എത്ര വീടുകളിൽ ഉണ്ടായിരുന്നു..? ഇന്ന് നിങ്ങൾക്ക് വീടിന്റെ മുന്നിൽ ഒരു പൈപ്പ് ഉണ്ടാക്കിവെച്ചാൽ വരുമ്പോൾ കാലും കഴുകാം.. മുഖവും കഴുകാം.. വേണമെങ്കിൽ അസലായി ഒന്ന് കുളിയ്ക്കുകയും ചെയ്യാം. ആധുനികത അത്രയും വലിയ ജീവിത നിലവാരം നൽകിയിട്ടുണ്ട്.. അപ്പോഴും കിണ്ടിയും പൊക്കിപ്പിടിച്ച് നടക്കുന്നത് എന്തിനാണ്..? ഇതൊക്കെ വരാന്തയിൽ സമയാസമയം കൊണ്ടുവന്ന് നിറച്ച് തരാൻ ആരുണ്ടാവും..? കിണറ്റിൽ നിന്നൊരു തൊട്ടി വെള്ളം കോരി കൈയ്യും കാലുമൊക്കെ കഴുകിയേച്ചു വീട്ടിൽ കയറുന്നതിലും കുഴപ്പമില്ല.എന്നാൽ എത്ര കിണറ്റിൽ നിന്നും എല്ലാവർക്കും വെള്ളം കോരാൻ കഴിഞ്ഞിരുന്നു..?കോറോണ പോകും. മനുഷ്യർ അതിനെ കീഴടക്കുകയും ചെയ്യും.അതിന്റെ പേരിൽ അലവലാതി ആചാരങ്ങളും പൊക്കിപ്പിടിച്ച് നടക്കരുത്…!കഴിഞ്ഞ ദിവസം സെൻ കുമാറെന്ന പരനാറി അതാണു ചെയ്തത്.സനാതന ധർമ്മം അവന്റെ കോണകത്തിലെ മറ്റേതെന്ന്. ആ നാറിയ്ക്ക് അറിയില്ല. ഒരു തലമുറ അനുഭവിച്ച പ്രയാസങ്ങൾ.അവരുടെ ശ്രമഫലമായി കേരളത്തിൽ നിന്നും നമ്മൾ ആട്ടിപ്പായിച്ച മാനവിക വിരുദ്ധതകൾ ഇനിയും തിരിച്ചുകൊണ്ടുവരാൻ ഈ കൊറോണക്കാലം നന്നെന്ന് ആരും വിചാരിക്കുകയും അരുത്.കാരണം കൊറോണ വന്ന് ചത്തുപോയാലും പഴയകാലത്തിന്റെ ഊമ്പിയ വ്യവസ്ഥയിലേയ്ക്ക് പോകാൻ ബുദ്ധിയുള്ളവർ ആഗ്രഹിക്കില്ല.എത്ര മനുഷ്യരെ വരമ്പുകളിൽ കൊന്നു കുഴിച്ച് മൂടിയിരിക്കുന്നു.പടർച്ച വ്യാധി തടയാൻ എന്ന പേരിൽ എത്രയോ അടിയാന്മാരുടെ കുടിലുകൾക്ക് തീ വെച്ചിരിക്കുന്നു.ചരിത്രത്തിൽ ആ തീ ജ്വാലകൾ ഉയർത്തിയ വെളിച്ചം കാണാതെ.അന്ധകാരം പടർത്താൻ ആരും ശ്രമിക്കരുത്.ഇപ്പോൾ മനുഷ്യർ ധരിക്കുന്നത് ഷഡ്ഡിയാണ്.കോണകമോ താറോ അല്ല…!