ഡോ.ശിവൻ സർ കരഞ്ഞത് അദ്ദേഹത്തിന്റെ വേദന മാത്രമല്ല 130 കോടി ജനങ്ങളുടെ ഹൃദയ വേദന കൂടിയാണ്

0
461

മനോജ്‌ കെ ഭാസ്കർ എഴുതുന്നു 

ചന്ദ്രയാൻ 2 പരായജയം എന്നും, ഇത്തരം പ്രവർത്തികളിൽ പണം ചിലവാക്കിയാൽ പട്ടിണി മാറില്ല എന്നും വാദിക്കുന്നവർക്കായി..

ചന്ദ്രന്റെ ഏതു ഭാഗത്തേക്കാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത് ? അറിയില്ല ! എന്തുകൊണ്ടാണ് ഇത്രയും ദിവസം എടുത്തത് ചന്ദ്രനിൽ എത്താൻ? അറിയില്ല “. എന്തായിരുന്നു ചന്ദ്രയാന്റെ പരിവേഷണ ലക്ഷ്യം?അറിയില്ല !ഇതിനെക്കുറിച്ചൊന്നും ഒരു ചുക്കും അറിയാത്തവർ ആണ് ഈ കുറ്റപ്പെടുത്തലും, വിമർശനങ്ങളുമായി വരുന്നത്. ഇതിനെയൊക്കെ തോൽവി എന്ന് വ്യാഖ്യാനം നടത്തുന്നവരെ ആണ് എടുത്തു കിണറ്റിൽ എറിയേണ്ടത്.

ഇത്രയും ചെലവ് ചുരുക്കി ചന്ദ്രനിലേക്ക് പരീക്ഷണങ്ങൾക്കായി ഒരു വാഹനം അയക്കുകയും അത് ചന്ദ്രന്റെ 2 കിലോമീറ്റർ മുൻപ് വച്ചു സിഗ്‌നൽ നഷ്ടപ്പെടുകയും ചെയ്യുക മാത്രമാണ് നടന്നത്…
കാരണം സ്ഥിരം അസ്‌ട്രോനോട്ടുകളും, പരിവേഷണ വാഹനങ്ങളും പോവുന്നത് ചന്ദ്രന്റെ ഭൂമദ്ധ്യ രേഖ പ്രദേശങ്ങളിൽ ആണ്.. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഇതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലേക്കാണ് ഇന്ത്യ ചന്ദ്രയാൻ 2 വിനെ ലക്ഷ്യം വച്ചതു… ദക്ഷിണ ദ്രുവത്തിലെ കാലാവസ്ഥയോ, അവിടുത്തു പ്രതലങ്ങളോ, എന്തെന്നോ ആർക്കും അറിയില്ല.. വെറും ഊഹാപോഹങ്ങൾ മാത്രമാണ് ആ ഏരിയെ പറ്റി.. അങ്ങനെയുള്ള ഒരു പ്രദേശത്തേക്ക് isro ഒരു പരിവേഷണ വാഹനത്തെ അയച്ചതും 95% വിജയം നേടിയതും.. ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള വിവിധ പഠനങ്ങൾ നടത്താൻ ഓർബിറ്ററിലൂടെ ഇന്ത്യക്ക് സാധ്യമാവും… ( കുറഞ്ഞത് 7 വർഷം ഈ ഓർബിറ്റർ ചന്ദ്രനെ വലം വയ്ക്കും എന്നാണ് isro വ്യക്തമാക്കുന്നത് )

എന്നിട്ടും ചിലർ പറയുന്നു ഇത് പൂർണമായും പരാജയമായിരുന്നു എന്ന്…
ആരോട് പറയാൻ ആര് കേൾക്കാൻ. ഡോ.ശിവൻ സർ കരഞ്ഞത് അദ്ദേഹത്തിന്റെ വേദന മാത്രമല്ല 130 കോടി ജനങ്ങളുടെ ഹൃദയ വേദന കൂടിയാണ്

Standwith ISRO

Nb : ISRO ഇത്തരം പരീക്ഷണങ്ങൾ ഒക്കെ പണം മുടക്കി നടത്തിയത് കൊണ്ടാണ് ദേ ഇപ്പോ കൈയിൽ ഇരിക്കുന്ന കുന്ത്രാണ്ടത്തിൽ ഒക്കെ കുത്തി കളിക്കാൻ പറ്റുന്നത് 😀😀

© മനോജ്‌ കെ ഭാസ്കർ