കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും

129

Manoj K. John
മുന്നൂറു ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്റെ കുഞ്ഞുങ്ങൾക്ക് പരിചരണം കൊടുത്ത ഒരു ജീവിയുടെ ഫോസിൽ രണ്ടു മാസം മുൻപാണ് കാനഡയിൽ കണ്ടെടുത്തത്. ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും പഴയ ഫോസിൽ. സസ്തനി വംശങ്ങളുടെ അതിജീവനം കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിചരണവുമായി നേർ ആനുപാതികമാണ്. ഒരു പശുകിടാവ് ജനിച്ചു മിനിറ്റുകൾക്കുള്ളിൽ ഓടാൻ തുടങ്ങുമ്പോൾ, മനുഷ്യരുടെ കുഞ്ഞുങ്ങൾക്ക് വർഷങ്ങളുടെ പരിചരണം വേണം. എന്നിട്ടും നമ്മൾ ടോപ് ഓഫ് ദി ചെയിൻ ആയി. ഇണയെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകളുടെ ഒന്നാമത്തെ അളവുകോലായിരുന്നു, തന്റെയും തന്റെ കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഇണയുടെ പ്രാപ്തി. താനും തന്റെ കുഞ്ഞുങ്ങളും സർവൈവ് ചെയ്യുക എന്നുള്ളതാണു ഒന്നാമത്തെ പ്രയോറിറ്റി / ഇൻസ്റ്റിങ്റ്റ്.
ദശലക്ഷക്കണക്കിനു വർഷങ്ങളുടെ പരിണാമപരമായ വാസനയാണ് ചിലപ്പോഴൊക്കെ ചിലരിൽ തകരുന്നത് കാണുന്നത്. അതും സ്ത്രീകളിൽ.
കൂടത്തായി ജോളിയുടെ കഥ സി.എൻ.എൻ അമേരിക്ക ഫ്രണ്ട് പേജിൽ വിശദമായി വന്നിരുന്നു. ഇന്ത്യയുടെ ഒരു മൂലയിൽ കിടക്കുന്ന കേരളത്തിൽ, ഒരു സസ്യശ്യാമള ഗ്രാമത്തിൽ, സ്ഥിരമായി പള്ളിയിൽ പോകുന്ന ഒരു കുടുംബിനി, സീരിയൽ കില്ലറായ കഥ വാർത്താ പ്രാധാന്യം നേടിയത് ആ സംഭവം അത്ര വിരളമായതു കൊണ്ടാണ്.പിന്നെ, അപ്പനെയും അമ്മയെയും സഹോദരിയെയും സ്വന്തം വീട്ടിൽ വെട്ടികൊലപ്പെടുത്തി, രണ്ടു ദിവസം ആ വീട്ടിൽ തന്നെ താമസിച്ചു, വേലക്കാരി ഉണ്ടാക്കിയതെല്ലാം കഴിച്ചു, ദുർഗന്ധം വന്നപ്പോൾ ബോഡിയെല്ലാം കൂട്ടിയിട്ടു കത്തിച്ചു നാടുവിടുകയും, പോലീസുകാർ പിടിച്ചപ്പോൾ വെളുക്കെ ചിരിച്ചു കാണിച്ച നന്ദൻകോട്ടെ കേഡൽ ജീൻസൺ.
സ്വന്തം മകളെയും അമ്മായിയമ്മേയും കൊല്ലാൻ കാമുകനെ ഏർപ്പെടുത്തിയ ടെക്നോപാർക് ജീവനക്കാരി. ഇപ്പോൾ സ്വന്തം കുഞ്ഞിനെ കടപ്പുറത്തു കൊണ്ട് കൊലചെയ്ത ആ ഇരുപത്തിരണ്ടുകാരി.
അമേരിക്ക ഒരു വലിയ രാജ്യമാണ്, ഇവിടെ വൾനറബിൾ ആയ സിംഗിൾ അമ്മമാരുടെ എണ്ണക്കൂടുതൽ, രണ്ടാനച്ഛൻമാരുടെ വയലൻസ്, ഡ്രഗ് അഡിക്ഷൻ ഇതെല്ലാം ഒരു സാമൂഹിക പ്രശ്നമാണ്. എന്നിരുന്നാലും കേരളത്തിൽ നിന്ന് കേൾക്കുന്ന ഇമ്മാതിരി വാർത്തകൾ കേട്ടിട്ട് കുറച്ചു കാലമായി, സത്യം പറഞ്ഞാൽ.ഇതൊക്കെ ഉണ്ടാവാനുള്ള ഒരു പ്രധാന കാര്യം – മാനസിക പ്രശ്നങ്ങൾ ഡിറ്റക്ട് ചെയ്യാതെ പോകുക എന്നുള്ളത് തന്നെയാണെന്നാണ് പക്ഷം.
പോസ്റ്റ്പാർട്ടം ഡിപ്രെഷൻ എന്നൊരു കാര്യം കേൾക്കാൻ ഒരു കൊലപാതകം വേണ്ടി വന്നു.
എത്ര മാനസിക രോഗാശുപത്രികൾ കേരളത്തിൽ ഉണ്ട്? എത്ര ഡോക്ടേഴ്സ് ഉണ്ട്?
നോർമൽ എന്ന് വിചാരിക്കുന്ന പലർക്കും പ്രശ്നങ്ങളുണ്ടെന്നു അവർ തന്നെ അറിയുന്നില്ല. മാനസിക പ്രശ്‌നങ്ങളായ ഉത്കണ്ഠ, ഡിപ്രെഷൻ, സ്‌കിസോഫ്രീനിയ ഇതൊക്കെ ഇപ്പോൾ ഒരു സ്പെക്ട്രത്തിലാണിപ്പോൾ കണക്കാക്കുന്നത്.
ഏറ്റവും കോമൺ ഇമോഷണൽ അബ്യുസായ ഗ്യാസ് ലൈറ്റിങ്ങിനെ പറ്റി എത്രയാളുകൾ കേട്ടിട്ടുണ്ട്?
നാർസിസ്റ്റിക് മാതാപിതാക്കളുടെ, സ്ട്രിക്ട് പേരെന്റിങ്, അബിയൂസാകുന്നതാണു മിക്കപ്പോഴും കാണപ്പെടാറ്. ഇങ്ങനെയുള്ള അച്ഛനെയും അമ്മയെയും സഹിക്കുക എന്ന ചോയിസ് മാത്രമുള്ള കുട്ടികൾക്ക് ഉണ്ടാവുന്ന ഇമോഷണൽ ട്രോമ അഡ്രസ്സ് ചെയ്യാനുള്ള സപ്പോർട്ട് ഗ്രൂപ്പുകൾ, ഇന്റർനെറ്റ് ഫോറങ്ങൾ ഇടക്കൊക്കെ സമയം കിട്ടുമ്പോൾ ഒന്നു പോയി നോക്കണം. മാറുന്ന ലോകത്തെ പറ്റി കുറച്ചൊക്കെ പിടികിട്ടും.
നമ്മുടെ ചുറ്റും വേണ്ടുവോളമുണ്ടിതൊക്കെ. ഇവിടെ ഫെയ്‌സ്‌ബുക്കിൽ തന്നെ കൺസിസ്റ്റന്റായി ചില രീതിയിൽ കമന്റ് എഴുതുന്ന ചിലർക്ക്, ചെറിയ രീതിയിലെങ്കിലും ക്രിമിനൽ വാസനയുണ്ടെന്നു ഉറപ്പാണ്. അവസരങ്ങളുടെ, സാഹചര്യങ്ങളുടെയും അഭാവം മാത്രം. Hate crime starts with hate speech.
കാമുകനുമായി ജീവിക്കാനും, സെക്‌സും മാത്രമാണ് തന്റെ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊല്ലുവാനുള്ള മൂല കാരണം എന്ന് വിശ്വസിച്ചു, ആ പെൺകുട്ടിയെ ശിക്ഷിച്ചു എപ്പിസോഡ് ക്ലോസ് ചെയ്യാനാണെങ്കിൽ, നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും.