സെക്സ് ഇല്ലാത്ത ലിവിങ് ടുഗെദറിനെ ബിഗ് ബോസ് ഷോയുമായി താരതമ്യം ചെയ്യാം

129
Manoj K. John
സെക്സ് ഇല്ലാത്ത ലിവിങ് ടുഗെദറിനെ ബിഗ് ബോസ് ഷോയുമായി താരതമ്യം ചെയ്യാം. കേരളാ മാട്രിമണി, അച്ചന്മാർ നടത്തുന്ന ചാവറ മാട്രിമണി ഇവർക്കൊക്കെ ഈ മോഡൽ ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.വാ നാറ്റമുണ്ടോ, കുളിക്കുമോ, അണ്ടർവെയർ കഴുകുമോ, ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമോ, ഒരു ചായ എങ്കിലും ഉണ്ടാക്കാൻ അറിയാമോ ഇതൊക്കെ കല്ല്യാണത്തിനു മുൻപ് തന്നെ മനസ്സിലാക്കാമല്ലോ. പിന്നെ, വീട്ടുകാർക്കും ഇത് കണ്ടു കൊണ്ടിരിക്കുന്ന ബന്ധുക്കൾക്കും പുതിയ ആൾ കുടുംബത്തോട്ടു വന്നാൽ എങ്ങനിരിക്കും എന്ന് നേരിട്ട് കാണുകയും ചെയ്യാം.സാധാരണ ലിവിങ് ടുഗെതർ, അറേഞ്ചെട് മാര്യേജ് സെറ്റപ്പിൽ ബുദ്ധിമുട്ടാണ്. വീട്ടുകാരും നാട്ടുകാരും നമ്മുടെ നാട്ടിൽ സമ്മതിക്കത്തില്ലെന്നു മാത്രമല്ല മറ്റു ചില പ്രശ്നങ്ങളുമുണ്ട്.
അളിയൻ അമേരിക്കയിൽ വളർന്നതാണ്. പുള്ളി ഒരിക്കൽ പറഞ്ഞതാണ്. ചിലർ ഡേറ്റ് ചെയ്യും. കുറച്ചു നാൾ ഒരുമിച്ചു ജീവിക്കുമ്പോൾ ബോറടിക്കും. പിന്നെ തോന്നും ഒന്നാഞ്ഞു ശ്രെമിച്ചാൽ ചിലപ്പോൾ കുറച്ചൂകൂടെ നല്ലതിനെ കിട്ടിയാലോ? ഉടൻ ബ്രേക്ക് അപ്പ്. വീണ്ടും അടുത്ത ഡേറ്റിംഗ്. ഇതിങ്ങനെ നാല്പത്തഞ്ചു വയസ്സുവരെ മാറി മാറി അങ്ങ് പോകും. ലാസ്റ്റ് വായിൽ വിരലുമിട്ടു തന്നെ ഇരിക്കും.
ലൈംഗിക ദാരിദ്ര്യം നമുക്ക് സദ്‌ഗുണമാണല്ലോ. അങ്ങനെ ഹോർണി ആയ രണ്ടു അപരിചതരെ പിടിച്ചു കെട്ടിക്കുമ്പോൾ സെക്സും, പുതുമോടി ബഹളത്തിലും കുറച്ചു നാൾ പോയി കിട്ടും. അതിനിടക്ക് കുട്ടികളൊക്കെ ആയാൽ പിന്നെ പിരിയുന്നതൊക്കെ ഗുലുമാൽ ആണ്.
ഈ ആഴ്ചയിലെ ബിഗ് ബോസ് ഷോയിൽ ഒരു പെങ്കൊച്ചു ഒരാളോട് നീ ഭാര്യയുടെ ചിലവിൽ ജീവിക്കാൻ നാണമില്ലേയെന്നു പബ്ലിക് ആയി ചോദിക്കുന്നത് കേട്ടു. എമ്പതി, സിമ്പതി, സോഷ്യൽ അവെയർനെസ്സ് മീറ്റർ വർക് ചെയ്യുന്നോ എന്നുള്ളതിന്റെ റെഡ് ഫ്ലാഗ്.കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന രണ്ടു പേർ തമ്മിൽ കല്ല്യാണം കഴിച്ചെന്നും കേട്ടു. മിക്കവാറും അത് വിജയിക്കുവാൻ തന്നെയാണ് ചാൻസ്.ശുചിത്വം ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ വളരെ വളരെ അത്യന്താപേക്ഷിതമാണ്.വൃത്തിയില്ലാത്തതിന് ഡിവോഴ്സ് വാങ്ങിപ്പോയ ഭാര്യ മുൻ ഭർത്താവിനെഴുതുന്ന കത്ത് വയറൽ ആവുമെന്ന് കണ്ടപ്പഴേ തോന്നിയതാണ്. സംഭവം സാങ്കല്പ്പികമാണെങ്കിലും വിമർശനങ്ങൾക്കു കുറവൊന്നുമില്ലായിരുന്നു.ചിലർ ചോദിക്കുന്നത് രാവിലെ ഒരുമ്മ കൊടുക്കണമെന്ന് തോന്നിയാൽ എണീറ്റ് പല്ലൊക്കെ തേച്ചേച്ചു വരണോയെന്നു ?
ഒരു സിംപിൾ പണി പറഞ്ഞു തരാം. രാത്രി കിടക്കുന്നതിനു മുൻപ് പല്ലു തേച്ചേച്ചു കിടക്കുക. ഫ്ളോസ്സും, ടൂത് പിക് കൂടി ഉപയോഗിച്ചാൽ അത്രയും നല്ലതു. രാവിലെ സ്നേഹവും നടക്കും, ഭാവിയിൽ പല്ലു വേദനയും ദന്ത ഡോക്ടറിന് കൊടുക്കേണ്ടി വരുന്ന പൈസയും ഒഴിവാക്കാം.
പല്ലിനിടയിൽ ഇരിക്കുന്ന മീനും, ഇറച്ചിയുമൊക്കെ രാത്രി മുഴുവനിരുന്നു ചീഞ്ഞഴുകുന്ന വാടയാണ് രാവിലെ വെളിയിൽ വരുന്നത്.
സീ, ഒരൊറ്റ ആക്സിഡന്റ് മതി പ്രാഥമിക കർമങ്ങൾക്കു പോലും പരസഹായം വേണ്ടി വരാൻ. അതുകൊണ്ടു വയ്യാതെ കിടക്കുന്നവർ, ഓർമ പോയവർ, ബുദ്ധി ഭ്രമമുള്ളവർ, ആവതില്ലാത്തവർ, ഇവരുടെ പ്രാഥമിക കാര്യങ്ങൾ നോക്കേണ്ടത് നമ്മൾ മനുഷ്യരുടെ കടമയാണ്.
പക്ഷെ, തങ്ങളുടെ കൂടെ ജീവിക്കുന്നവരെ ഒരു അത്യാവശ്യം മനുഷ്യൻ എന്ന രീതിയിൽ ബഹുമാനം കൊടുക്കേണ്ടത് സ്വയം ശുചിത്വം പാലിച്ചു കൊണ്ടാണ്. അതിനു കഴിവുണ്ടായിട്ടും, അടിസ്ഥാന മര്യാദകൾ പാലിക്കുന്നില്ലെങ്കിൽ റിലേഷൻഷിപ് taken for granted എന്നാണർത്ഥം.
സ്വന്തം വീട്ടിൽ നിന്ന് തുടങ്ങി പബ്ലിക് സ്ഥലങ്ങളിൽ വരെ.
ഹോട്ടലിലായാലും, കഴിച്ചു കഴിഞ്ഞു ടേബിൾ വൃത്തിയാണെന്നു ഉറപ്പാക്കി ഇറങ്ങി പോകുന്നവർ, പബ്ലിക് ടോയ്‌ലെറ്റ് ഉപയോഗിച്ചതിന് ശേഷം, അത് തങ്ങൾ കയറിയതിനേക്കാൾ വൃത്തിയാക്കി ഇറങ്ങുന്നവർ, പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കുമ്പോൾ ശരീര ദുർഗന്ധം ഇല്ലാതിരിക്കാൻ ശ്രെദ്ധിക്കുന്നവർ. ഇതെല്ലാം നമ്മൾ നമ്മളുടെ സഹജീവികളെ കരുതുന്നതിനു വേണ്ടിയുള്ള മര്യാദകൾ ആണ്.കാണാത്തവർക്ക്, പ്രസ്തുത പോസ്റ്റിന്റെ ലിങ്ക് കമെന്റിൽ ഇട്ടിട്ടുണ്ട്.
Advertisements