രഹ്‌നഫാത്തിമയ്‌ക്കെതിരെ പോക്‌സോ, പോക്സോ ചുമത്തേണ്ട യഥാർത്ഥ പീഡനവീരനെതിരെ നിസ്സാര വകുപ്പുകൾ

203

Manoj K Sreedhar

വിദ്യാർത്ഥിയെ പീഡിപ്പിച്ച bjp കാരനായ പ്രതി പപ്പന് പോക്‌സോ ചേർത്തില്ലെങ്കിലും.അമ്മയുടെ ദേഹത്തു കുഞ്ഞുങ്ങൾ പടം വരച്ച കേസിൽ Rehana Fathima ക്ക് എതിരെ bjp ക്കാരൻ വാദി ആയ കേസിൽ pocso യും ജുവനൈൽ ജസ്റ്റിസ് ആക്റ്റും ചേർക്കാനും ജാമ്യം കൊടുക്കരുത് എന്ന് വാദിക്കാനും സർക്കാർ സംവിധാനങ്ങൾ അതി ശക്തമായി ശ്രമിച്ചിട്ടുണ്ട് കേട്ടോ.അതിന് അവർക്ക് അന്വേഷണം ഒന്നും നടത്തുക പോലും വേണ്ട. കുട്ടികൾ സ്റ്റേബിൾആയി മൊഴി കൊടുത്തതും പരിഗണിക്കുന്നില്ല.നാളെ മുൻ‌കൂർ ജാമ്യം കോടതി പരിഗണിക്കും zoom ഇൽ എല്ലാവര്‍ക്കും കാണാം. അതിലും പ്രതീക്ഷ ഒന്നുമില്ല, മിക്കവാറും സുപ്രീം കോർട്ട് പോകേണ്ടി വരും….
ആദ്യം കേസ് കേട്ട, bjp വക്കീലിനോട് കേരള ചരിത്ര പുസ്തകം വായിച്ചു വരാൻ പറഞ്ഞ ജഡ്ജ്നെ മാറ്റി ഇന്ന് വന്ന ജഡ്ജ് പറഞ്ഞത് അമ്മ കുട്ടിക്ക് വീട്ടിൽ വെച്ച് എന്ത് sex എഡ്യൂക്കേഷൻ കൊടുത്താലും പ്രശനം ഇല്ലത്രെ… അത്‌ യുട്യൂബ് ചാനലിൽ ഇട്ട് മറ്റുള്ളവരെ ബോധവത്കരിക്കാൻ ശ്രമിച്ചതാണ് പ്രശ്നം എന്ന്.

അച്ഛന്റെ ദേഹത്ത് വരച്ചത് വീഡിയോ ഇട്ടാൽ പ്രശനം ആകാത്തത് വക്കീൽ ചൂണ്ടി കാണിച്ചപ്പോൾ വക്കീൽ അമ്പലത്തിൽ പോകുമ്പോൾ ഷർട്ട് ഊരില്ലേ അപ്പോൾ കൂടെയുള്ള സ്ത്രീകൾ ഊരുമോ എന്ന് ചോദിച്ചത് kiss of love നു ചുംബിക്കാൻ നീ അമ്മേം പെങ്ങളേം കൊണ്ട് വരുമോടാ എന്ന് ചോദിച്ച ഹനുമാൻ സേനക്കാരൻ അല്ല, ന്യായാധിപൻ ആണ്…(ത്ഫൂ..) നമ്പൂതിരി സമുദായത്തിൽ ജനിച്ച ആളായിട്ടും പണ്ട് അമ്പലത്തിൽ കയറുമ്പോൾ സ്ത്രീകൾ റൗക്ക ഊരി വെക്കണം ആയിരുന്നു എന്നും ഉത്സവത്തിന് താലപ്പൊലി എടുക്കാൻ ബ്ലൗസ് ധരിക്കാൻ സമ്മതിക്കാത്തതിന് ആണ് 1951 ഇൽ തൃശ്ശൂർ വേലൂരിൽ മാറുമറയ്ക്കൽ സമരം നടന്നത് എന്നും പല ക്ഷേത്രങ്ങളിലും ദേവി പ്രതിഷ്ഠകൾക്ക് ഇപ്പോഴും മേൽവസ്ത്രം ഇല്ല എന്നും ക്ഷേത്രങ്ങളുടെ ചുമരുകളിൽ നഗ്നത യുടെയും ലൈംഗികതയുടെയും അതിപ്രസരമുള്ള ശില്പങ്ങൾ ഇപ്പോഴും ഉണ്ടെന്നും ജഡ്ജിക്ക് അറിയാത്തത് ആണോ അതോ ബോധപൂർവ്വം മറന്നതാണോ എന്ന് മനസ്സിലായില്ല.

വീട്ടിൽ ചെയ്യുന്ന കാര്യം പുറത്തു ചെയ്യാൻ പലരും തയ്യാറായത് കൊണ്ടാണ് ഇന്ന് സ്വസമുദായത്തിലെ സ്ത്രീകൾ ക്ക് മറക്കുടക്ക് പിന്നിൽ നിന്ന് പുറത്തു വരാൻ കഴിഞ്ഞത് എന്നും അയ്യങ്കാളി ചെറിയ കുട്ടിയെ(ദളിത് പെൺകുട്ടി) മുൻനിർത്തി സമരം ചെയ്തിട്ടാണ് മനുസ്‌മൃതി വായിച്ചിട്ടല്ല ഇന്ന് സ്ത്രീകൾക്ക് പള്ളിക്കൂടത്തിൽ പോകാൻ ആയതു എന്നും അദ്ദേഹം ഓർത്തില്ല. വീട്ടിൽ ആരും അറിയാതെ ചെയ്താൽ അല്ല പുറത്തു ചെയ്യുമ്പോഴാണ് പൊളിറ്റിക്സ് ആകുന്നത് അത്‌ സ്ത്രീ പറഞ്ഞാൽ നീതിപീഠത്തിനും സഹിക്കാൻ ആകുന്നില്ല!! ഭരണഘടനയും നിയമവും പഠിച്ചു പ്രാവർത്തികമാക്കേണ്ടവർ നമ്മുടെ ചരിത്രവും അംബേദ്കറെയും എങ്കിലും വായിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!!!

പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ cherge Sheet ൽ പറയുന്നത് ഇങ്ങിനെയാണ്:” പ്രതിക്ക് ചുമതലയുള്ള lV – A ക്ലാസ്സിലെ 5 വിദ്യാർത്ഥികളെ കൈ കൊണ്ടും,വടി കൊണ്ടും അടിച്ച് ശാരീരികമായി വേദനിപ്പിച്ച് മാനസികമായി പ്രയാസം ഉണ്ടാക്കയാൽ IPC 323, 324 വകുപ്പുകൾ പ്രകാരവും JJ Act 77,82 വകുപ്പുകൾ പ്രകാരവും കുറ്റം ചെയ്തിരിക്കുന്നു.അതിജീവിതയുടെ മൊഴികളിൽ 164 cr pc മൊഴിയിലും, 161 മൊഴിയിലും, FlS ലും വൈരുദ്ധ്യമുള്ളതിനാൽ ആയതിലേക്ക് ശ്രദ്ധയും, പരിചരണവും ചുമതലപ്പെടുത്തിയിരുന്ന കൗൺസിലർമാരുടേയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റേയും വിദഗ്ധാഭിപ്രായം രൂപീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലും, ബന്തവസ്സിലെടുത്ത മുതലുകൾ ശാസത്രീയ പരിശോധനയ്ക്ക് അയക്കുവാൻ Covid – 19 ന്റെ കാരണം കാലതാമസം നേരിട്ടതിനാലും പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാലും കേസ്സിൽ പ്രതിക്കെതിരെ ആരോപിച്ച Posco Act പ്രകാരമുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി പൂർത്തീകരിക്കുന്ന മുറക്ക് അനുബന്ധ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതാണ് ”
Crpc 173 (2) പ്രകാരമുള്ള അന്തിമ റിപ്പോർട്ടും,
Crpc 173 (8) പ്രകാരമുള്ള തുടരന്വേഷണത്തിനുള്ള അപേക്ഷയുമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.