നമ്മളിന്നീ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും ആകസ്മികമായി വന്നു ചേർന്നതല്ല

157

Manoj Kumar Manu

നമ്മളിന്നീ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും ആകസ്മികമായി വന്നു ചേർന്നതല്ല. ഹിന്ദുത്വ ഫാസിസം ശക്തമായ തിരക്കഥയൊരുക്കിയ ഒരു കെണിയിലാണ് മതേതര ഇന്ത്യ ഇന്ന് വീണ് കിടക്കുന്നത്.1987 ൽ ഇതുപോലൊരു ജനുവരി മാസത്തിലാണ് നമ്മുടെ ദൂരദർശൻ രാമായണം സീരിയൽ സംപ്രേക്ഷണമാരംഭിച്ചത്. രാഷ്ട്രീയത്തിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കത്തി നിൽക്കുന്ന കാലത്ത് രാമായണം സീരിയലാക്കി വീട്ടിലെത്തിച്ചതിന്റെ ‘രാഷ്ട്രീയം’ വേറെയാണ് എന്ന് അന്ന് ആർക്കെങ്കിലും മനസിലായിരുന്നോ എന്നറിയില്ല. കൃത്യ സമയത്ത് വീട്ടുജോലികളുൾപ്പെടെ അവസാനിപ്പിച്ച് ജനങ്ങൾ രാമായണത്തിൽ മുഴുകി.അടുക്കളകൾ ഭക്തിസാന്ദ്രമായി,ഊണ് മുറികൾ രാമാനന്ദ് സാഗർ ഭക്തിമയമാക്കി.സീരിയലോടെ രാമൻ സിക്സ് പാക്ക് യുദ്ധ വീരനായി,അതോടൊപ്പം ഹിന്ദുത്വം വിതച്ച വിത്തുകളും മുളപൊട്ടി വളർന്നു,തുടർന്ന്1992 ൽ ബാബറി പള്ളി പൊളിഞ്ഞു വീണു, വർഷങ്ങൾക്കകം പള്ളിപൊളിച്ചയാൾ ഉപപ്രധാനമന്ത്രിയായി.. ഇപ്പോൾ മോദി 2.0 ഭരണത്തിലായി നമ്മൾ നരകിക്കുന്നു. പറഞ്ഞു വന്നതിതാണ് അന്ന് സീരിയൽ വന്നതിന്റെ രാഷ്ട്രീയം അന്ന് മനസിലാക്കാൻ കഴിയാത്തത് തെറ്റല്ല, പക്ഷേ ഇന്നും അതിന് നമുക്ക് കഴിയുന്നില്ലെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. രാമൻ തീർന്നു. രാമജൻമഭൂമി വിഷയം ഏതാണ്ട് തീർന്നു.അപ്പോഴവർ ആവനാഴിയിൽ നിന്നും പുതിയ ആയുധങ്ങൾ പുറത്തെടുത്തു.അതിലൂടെ നമ്മളെ ഹിന്ദുക്കളും മുസ്ലീങ്ങളുമാക്കി തരംതിരിച്ചു. കരുതിയിരിക്കുക. കരുതലോടെയിരിക്കുക.