ഇന്ത്യയുടെ ചരിത്രത്തിൽ ഗോൾവാൾക്കറുടെ, അപരോന്മൂലനം എന്ന ആശയം ശക്തിപ്പെടുകയാണ്.

141

സിവിൽ ഭരണത്തിൽ ഇടപെടുന്ന കരസേനാ മേധാവി, പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ മുസ്ലീങ്ങളുടെ വീട് സന്ദർശിക്കില്ലെന്ന് പറയുന്ന മന്ത്രി, ഹിന്ദുരാഷ്ട്ര നിർമ്മാണവുമായി സഹകരിച്ചില്ലെങ്കിൽ റേഷൻ തരില്ലെന്ന് പറയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാർ, ജയ് ശ്രീറാം വിളിപ്പിക്കുന്ന പോലീസുകാർ.ഇവയൊക്കെ സൂചിപ്പിക്കുന്നത് വരാൻ പോകുന്ന വർഗീയ ഇന്ത്യയുടെ മുന്നൊരുക്കങ്ങളെയാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ഗോൾവാൾക്കറുടെ, അപരോന്മൂലനം എന്ന ആശയം ശക്തിപ്പെടുകയാണ്.
ഇന്ത്യ ഇക്കാലയളവിൽ ഉയർത്തിപ്പടിച്ചിരുന്ന മതേതര ജീവിതത്തെ തകർക്കാനായി, ജനാധിപത്യ രീതിയിൽ തന്നെയാണ് അവർ വഴി തേടിയത്,എന്ന് ഏറെ കുറ്റബോധത്തോടെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ഭയം, അതിന്റെ അധികാരം കൈപ്പെടുത്താൻ ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തി എന്ന് നാം തിരിച്ചറിയുകയാണ്. മോദിയും, അമിത്ഷായും വെറും ഉപകരണങ്ങൾ മാത്രമാണ്.

യോഗി ആദിത്യനാഥിനെപ്പോലുള്ളവരുടെ ഇംഗിതങ്ങളെ, പെർഫോമൻസുകളിലൂടെ അവതരിപ്പിക്കാനാകുന്ന നല്ല അഭിനേതാക്കാൾ.ഏത് മതവും മുന്നോട്ട് വയ്ക്കുന്ന,തീവ്രവാദ താത്പര്യങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാമിക- ഇതര മതങ്ങളിലെ,ഏത് തരം വിഭാഗീയതാ പ്രവർത്തനങ്ങളെയും ശക്തമായി എതിർക്കേണ്ടതുണ്ട്. നാം കരുതിയിരിക്കുക