ബാങ്കുകൾ ജനങ്ങൾക്ക് വേണ്ടിയല്ല, സ്വന്തം ലാഭം വർദ്ധിപ്പിക്കാൻ മാത്രം

343

Manoj Kumar Manu എഴുതുന്നു

നമ്മുടെ രാജ്യത്തെ ബാങ്കിങ് നിയമം ഇന്ത്യയിലെ സാധാരണക്കാർക്ക് എതിരാണ്..
മനുഷ്യത്വമോ മാനവികതയോ തൊട്ടു തീണ്ടാത്ത ബാങ്കു അധികൃതരുടെ മർക്കടമുഷ്ടി 44 വയസ്സുകാരി ലേഖയുടേയും പത്തൊൻപത് വയസ് മാത്രം പ്രായമുള്ള വൈഷ്ണവിയെന്ന പെൺകുട്ടിയുടെയും ജീവിക്കാനുള്ള പരമോന്നതമായ അവകാശത്തെയാണ് കവർന്നെടുത്തത്..
ഇന്ന് ബാങ്കുകൾ പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകൾ പോലും ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് അവരുടെ ലാഭം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് എന്നതാണ്.
ബാങ്കിന്റെ നിയമപ്രകാരം വായ്പ എടുത്തു കുടിശിഖ വരുത്തിയാൽ പിഴപലിശ അടക്കം അടക്കേണ്ടി വരുമെന്നും,അത് ഭീമാകാരമായിരിക്കുമെന്നും ഒക്കെയുള്ള നിബന്ധനകളിൽ ഒപ്പുവയ്ക്കുമെങ്കിലും, അതിന്റെ തീവ്രതയെ കുറിച്ചും, കഴുത്ത് അറുപ്പിനെ കുറിച്ചും സാധാരണക്കാർക്ക് വലിയ ബോധ്യം ഇല്ലന്നതാണ് വസ്തുത..
ജീവൽ സ്വപ്നമായ ഒരു വീട് പണിയാനോ, മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ, ചെറുകിട

Manoj Kumar Manu
Manoj Kumar Manu

വ്യവസായം തുടങ്ങാനോ ഒക്കെ ബാങ്കിന്റെ കൊലക്കത്തിക്ക് തൂക്കം നിന്നുകൊടുക്കുന്നവരാണ് സാധാരണക്കാർ.. കോർപ്പറേറ്റുകളും, വൻകിടക്കാരും പാപ്പരായി പ്രഖ്യാപിച്ചും, വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയും തടി രക്ഷിക്കുമ്പോൾ സാധാരണക്കാർ സ്വയം കൊളുത്തേണ്ടി വരുന്ന സാഹചര്യം ഈ പരിഷ്കൃത സമൂഹത്തിലും നിലനിൽക്കുന്നു..

നിയമം മനുഷ്യർക്കു വേണ്ടി ഉള്ളതാണ്..
ആ നിയമങ്ങൾ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് മുന്നിൽ വിലങ്ങ് തടിയാകുമ്പോൾ എത്തിപ്പിടിക്കാനും മറുപടി കൊടുക്കുവാനും എളുപ്പം മരണം തന്നെയാണെന്ന് ചിന്തിച്ചു പോയിട്ടുണ്ടാകും ആ പാവം മനുഷ്യർ…

1969ലെ ബാങ്ക് ദേശസാൽക്കരണം പൂർണമായും ഇന്ന് റദ്ദാക്കപ്പെട്ടിരിക്കുന്നു.
സർഫാസി നിയമങ്ങൾ ജനങ്ങളെ കൊലക്കയറിലേക്ക് തള്ളിവിടുന്നു. ഇതാണ് വൈഷ്ണവിയുടേയും അമ്മ ലേഖയുടേയും രക്തസാക്ഷിത്വങ്ങൾ നൽകുന്ന എന്ന സന്ദേശം…