കേരളത്തിലെ ബിജെപി നേതാക്കളെ ഏതെങ്കിലും ജനകീയ സമരങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇവരെയൊക്കെ പ്രശസ്തരാക്കിയത് ചാനലുകാർ

217

Manoj Kumar Manu

ബി.ജെ.പിയുടെ മുതിർന്ന നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന കുമ്മനം രാജശേഖരൻ ഏതെങ്കിലും ജനകീയ സമരത്തിൽ പങ്കെടുത്ത് കണ്ടിട്ടുണ്ടോ. പി.എസ്. ശ്രീധരൻ പിള്ളയെയോ എൻ.എൻ. കൃഷ്ണദാസിനെയോ കണ്ടിട്ടുണ്ടോ.അത് പോട്ടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏതെങ്കിലും ജനകീയ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ, അഡ്വ.ബി.ഗോപാലകൃഷ്ണൻ ഇപ്പോൾ നേതാവായി അവരോധിക്കപ്പെട്ട സന്ദീപ് വാര്യർ ഇവരൊക്കെ എങ്ങനെയാണ് കേരളം മുഴുവൻ അറിയപ്പെടുന്ന ബി.ജെ.പി നേതാക്കളായി മാറി എന്ന് ചിന്തിച്ചിട്ടുണ്ടോ ?

വേണ്ടിടത്തും വേണ്ടാത്തിടത്തും ഈ വിഷനാവുകളെ അവർക്കുള്ള സ്പെയ്സിന് ഒട്ടും ആനുപാതികമല്ലാത്ത രൂപത്തിൽ ചാനൽ ഫ്ലോറുകളിൽ ക്ഷണിച്ചിരുത്തി,അവരുടെ അജണ്ടകളെ ഗ്ലോറിഫൈ ചെയ്യാൻ പാകത്തിൽ ചർച്ചകളിൽ അവർക്ക് അവസരങ്ങൾ നൽകി കേരളത്തിൽ അവരുടെ വിഷരാഷ്ട്രീയത്തിന് അഡ്രസ് ഉണ്ടാക്കിക്കൊടുത്തത് ഏഷ്യാനെറ്റുൾപ്പെടേയുള്ള മാധ്യമങ്ങളാണ്..
വർഗീയ വിഷം പ്രചരിപ്പിക്കുന്ന ആളുകൾക്ക് അതിനുള്ള അവസരങ്ങൾ നിർലോഭം നൽകുന്നത് എന്ത് മാധ്യമ ധർമ്മത്തിന്റെ പേരിലാണെങ്കിലും സാമൂഹ്യ വിരുദ്ധ പ്രവർത്തിയാണ്. അത്തരം സാമൂഹ്യ വിരുദ്ധരെ പാല് കൊടുത്ത് വളർത്തിയാൽ അവരെ കരുത്തരാക്കിയ കൈയ്ക്ക് അവർ ആദ്യം കൊത്തും..ആ കൊത്താണ് കേരളത്തിലെ ബി ജെ പി നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്ര സർക്കാർ ഏഷ്യാനെറ്റിനെതിരെ 48 മണിക്കൂർ നിരോധന ഉത്തരവ് ഇറക്കിയത്.