നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു

77
Manoj Pattat
നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള് ഈ ഭരണഘടനയില് ജീവിക്കുന്നു. താന്താങ്ങളുടെ ഇടങ്ങളില് നിലകൊള്ളുമ്പോഴും ഭരണഘടന ആവിഷ്കരിച്ചെടുത്തിരിക്കുന്ന ധാര്മികത അവരെ യോജിപ്പിച്ചു നിറുത്തുന്നു. തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് അപരനോട് സാഹോദര്യത്തോടെ ഇടപെടാന് അവനെ പ്രാപ്തനാക്കുന്നു.മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ വെളിച്ചത്തില് വിലയിരുത്തപ്പെടുന്നു.ഒരേ സമയം ദൃഡവും അത്രതന്നെ വഴക്കമുള്ളതുമായ ഒരു ഘടന നമ്മുടെ ഭരണഘടനയെ വ്യക്തിജീവിതത്തിന്റെ ഒറ്റപ്പെട്ടതും നനുത്തതുമായ ഇടങ്ങള് മുതല് രാഷ്ട്രജീവിതത്തിന്റെ അതിവിശാലമായ പൊതുവിടങ്ങള് വരെ കൈപിടിച്ചു നടത്താന് കരുത്തുള്ളതാക്കുന്നു.
അത്തരമൊരു ആകാരസൌഷ്ഠവം സ്വന്തമാക്കിയെടുത്തത് ലോകത്താകമാനമായി ചിതറിക്കിടക്കുന്ന മനുഷ്യര് നടത്തിയ പോരാട്ടങ്ങളുണ്ടാക്കിയെടുത്ത ആശയങ്ങളുടെ വെളിച്ചത്തിലാണെന്ന് നാം കണ്ടു.ഏതൊക്കെ രാജ്യങ്ങളില് നിന്നും ഏതൊക്കെ ആശങ്ങളാണ് നാം സ്വീകരിച്ചതെന്ന് ഡോ. എ സഹൃത് കുമാര് ഭരണഘടനയെ അറിയുവാന് എന്ന പുസ്തകത്തില് വിശദീകരിക്കുന്നുണ്ട് ”1935 മുതല് ഇന്ത്യയില് പ്രാബല്യത്തിലുണ്ടായിരുന്ന ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടില് നിന്നും ഫെഡറല് ഘടന , ഗവര്ണര് സ്ഥാനം പബ്ലിക് സര്വ്വീസ് കമ്മീഷന് , അടിയന്തിരാധികാരം, ഭരണക്രമം മുതലായവയെ നാം ഭരണഘടനയില് ഉള്‌പ്പെടുത്തി.ഇംഗ്ലണ്ടിന്റെ ഭരണഘടനയില് നിന്നും പാര്ലമെന്ററി ജനാധിപത്യക്രമം, ഇരട്ട സഭകള് , നിയമവാഴ്ചാതത്വം, നിയമനിര്മ്മാണ ക്രമം, ഏകപൌരത്വ സമ്പ്രദായം, പാര്ലമെന്ററി സവിശേഷാവകാശങ്ങള്, നിയന്ത്രണ ഉപാധിയായ റിട്ട്, അവസരം എന്നിവ സ്വാശംകരിച്ചു.ഐറീഷ് ഭരണഘടനയില്‌ നിന്നും രാഷ്ട്ര നയനിര്‌ദ്ദേശകതത്വങ്ങള് , രാജ്യസഭാനാമ നി‌ര്‌ദ്ദേശരീതി, പ്രസിഡന്റ് , തെരഞ്ഞെടുപ്പു സമ്പ്രദായം എന്നിവ രൂപം കൊണ്ടു. അമേരിക്കന് ഭരണഘടനയില് നിന്നും മൌലിക പൌരാവകാശം, പ്രസിഡന്റ് / വൈസ് പ്രസിഡന്റ് എന്നിവരുടെ കര്ത്തവ്യങ്ങള് , പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമം. നീതിന്യായാലോചനക്രമം, നീതിന്യായാവലോകന അധികാരം, നീതിന്യായ സ്വതന്ത്രത എന്നിവ ഉള്‌ക്കൊണ്ടു.
ഫ്രഞ്ച് ഭരണഘടനയില് നിന്നും ആമുഖത്തിന്റെ ആശയങ്ങള് ഉള്‌ക്കൊണ്ടു.റഷ്യന് ഭരണഘടനയില് നിന്നും മൌലിക പൌരധര്മ്മങ്ങള് സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക നീതിയും സമത്വവും എന്നീ ആശയങ്ങള് സ്വീകരിച്ചു.കനേഡിയന് ഭരണഘടനയില് നിന്നും ഭരണഘടനാ നിവൃത്തി മാര്ഗ്ഗങ്ങള് , ഫെഡറലിസം, അവശിഷ്ടാധികാരക്രമം, ഗവര്ണര് നിയമനം, സുപ്രിംകോടതിയുടെ ഉപദേശാധികാരം, മുതലായവ കടമെടുത്തു.സൌത്ത് ആഫ്രിക്കയില് നിന്നും ഭരണഘടനാ ഭേദഗതിയും പരിഷ്കരണവും രാജ്യസഭാ തിരഞ്ഞെടുപ്പും നാമനിര്‌ദ്ദേശവും ഉള്ച്ചേര്ത്തു.ജര്മ്മന് ഭരണഘടനയില് നിന്നും അടിയന്തിരാവസ്ഥയില് മൌലികാവകാശങ്ങള് പരിമിതപ്പെടുത്തുന്ന വ്യവസ്ഥ നാം സ്വീകരിച്ചു. ആസ്ട്രേലിയന് ഭരണഘടനയില് നിന്നും സമവര്ത്തി വിഷയ വിവരപ്പട്ടിക (കണ്കറന്റ് ലിസ്റ്റ് ) ആഭ്യന്തര വ്യാപരം, പാര്ലമെന്റിന്റേയും നിയമസഭകളുടേയും സംയുക്ത സമ്മേളനം വാണിജ്യ വ്യാപാര പ്രക്രിയ എന്നീ ആശയങ്ങള് ഉള്‌ക്കൊണ്ടു. ജപ്പാന്‌ ഭരണഘടനയില് നിന്നും നിയമക്രമമനുശാസിക്കുന്ന പ്രായോഗിക നടപടിക്രമം എന്ന രീതിയും അവലംബിച്ചു”.ഇങ്ങനെ അതിവിശാലമായ വിതാനത്തില് നിന്നുകൊണ്ടാണ് നാം അതുല്യമായ നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയെടുത്തത്.