കോൺഗ്രസുകാർക്ക് ഇത്ര ദാരിദ്ര്യമോ ?

ഭരണഘടന എന്തെന്ന് അറിയാത്ത മോദിജിക്ക്‌ കോൺഗ്രസുകാർ ഭരണഘടന അയച്ചുകൊടുത്തതൊക്കെ നല്ലതുതന്നെ. പക്ഷെ അയക്കുമ്പോൾ മാന്യമായി ഒക്കെ അയക്കണ്ടേ…ഒന്നുമല്ലെങ്കിലും നമ്മുടെ ഭരണഘടനയല്ലേ? അതർഹിക്കുന്ന ബഹുമാനം ഒക്കെ നൽകേണ്ട, ഒരുമാതിരി പോസ്റ്റ് കാർഡ് അയക്കുന്നപോലെ ലാഘവത്തിൽ ആയാലോ . Pay on Delivery എന്ന മാർഗ്ഗത്തിലൂടെ ഒക്കെ അയക്കുമ്പോൾ മോദിജി 170 രൂപ മുടക്കി കൈപ്പറ്റണം. ഇപ്പൊ തന്നെ കുത്തപാള എടുത്തിരിക്കുന്ന സർക്കാരിന് 170 രൂപയുടെ ഒക്കെ ബാധ്യതയെന്നു പറഞ്ഞാൽ താങ്ങാൻ പറ്റുന്നതല്ല എന്നെങ്കിലും കോൺഗ്രസുകാർ മനസിലാക്കണമായിരുന്നു.

എഴുതിയത്: Manoj Ravindran Niraksharan

പ്രധാനമന്ത്രിക്ക് കോൺഗ്രസ്സുകാർ അയച്ചുകൊടുത്ത ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) കൈപ്പറ്റാതെ തിരിച്ചയച്ചെന്ന് കോൺഗ്രസ്സുകാർ ട്വീറ്റ് ചെയ്തിരിക്കുന്നു. ആമസോണിൽ നിന്ന് ഓൺലൈൻ വഴിയാണ് 170 രൂപ വിലയുള്ള ഭരണഘടനയുടെ കോപ്പി കോൺഗ്രസ്സുകാർ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്. ഇത് വാർത്തയാക്കിയ പത്രക്കാർ പോലും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്.
.
കോൺഗ്രസ്സുകാർ പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചുകൊടുത്തത് Pay on Delivery എന്ന മാർഗ്ഗത്തിലൂടെയാണ്. അതായത് പ്രധാനമന്ത്രിയുടെ ഓഫീ‍സ് ഇത് സ്വീകരിച്ചാൽ 170 രൂപ PMO കൊടുക്കണം.
.
ഒരു പ്രതിഷേധമാർഗ്ഗം തിരഞ്ഞെടുക്കുമ്പോളെങ്കിലും 170 രൂപയുടെ എച്ചിത്തരം കാണിക്കാതിരുന്നുകൂടെ കോൺഗ്രസ്സുകാരേ ? കാശില്ലെങ്കിൽ, ഇന്നാട്ടിൽ പൌരത്വഭീഷണി നേരിടുന്ന ഏതെങ്കിലും ഭിക്ഷക്കാർ തങ്ങളുടെ ചട്ടിയിൽ നിന്ന് 170 രൂപ എടുത്ത് തരുമായിരുന്നല്ലോ ? കോൺഗ്രസ്സുകാർക്ക് ഇത്രേം ദാരിദ്യമോ ? അതോ ഈ ആവശ്യത്തിനായി വകവെച്ച / പിരിച്ച കാശുകൂടെ എടുത്ത് പുട്ടടിച്ചോ ? എന്തായാലും നാണംകെട്ട ഏർപ്പാടായിപ്പോയി.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.