ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ നടക്കുന്ന ബി.ജെ.പി.സർക്കാർ കേന്ദ്രം ഭരിക്കുന്നതിന്റെ ഹുങ്കിലാണ് ഓരോരോ ഞാഞ്ഞൂലുകൾ, നിർത്തലാക്കപ്പെട്ട വേണ്ടാതീനങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത്

146

ഇതിനെതിരെയൊക്കെ കണ്ണടച്ചാൽ സതിയും അയിത്താചാരവും മാറ് മറക്കാതിരിക്കലും തീണ്ടലും തൊടീലും അടിയാനും കുടിയാനും ക്ഷേത്രം പ്രവേശന വിലക്കും നായന്മാരുടെ വീട്ടിലേക്ക് ചൂട്ട് കത്തിച്ച് പോക്കും ഒക്കെ ദൈവ പ്രീതി ആചാരങ്ങളായൊരുന്നു എന്നും ആർഷ ഭാരത സംസ്ക്കാരമായിരുന്നു എന്നും പറഞ്ഞ് നാളെ ഏതെങ്കിലും ആർഷ ഭാരത പുത്ര സംഘങ്ങൾ വന്നാലും കയ്യും കെട്ടി നോക്കി നിൽക്കുകയെ രക്ഷയുള്ളൂ.

Manoj Ravindran Niraksharan

സഹോദരൻ അയ്യപ്പനടക്കമുള്ള സാമൂഹ്യപരിഷ്ക്കർത്താക്കൾ അക്ഷീണപരിശ്രമം നടത്തിയും ഇക്കൂട്ടരുടെ ദോഹോപദ്രവമടക്കമുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയും നിർത്തലാക്കിയ ദുരാചാരങ്ങളിൽ ഒന്നാണ് കോഴിവെട്ട്. ഹിന്ദുരാഷ്ട്രമുണ്ടാക്കാൻ നടക്കുന്ന ബി.ജെ.പി.സർക്കാർ കേന്ദ്രം ഭരിക്കുന്നതിന്റെ ഹുങ്കിലാണ് ഓരോരോ ഞാഞ്ഞൂലുകൾ, നിർത്തലാക്കപ്പെട്ട വേണ്ടാതീനങ്ങൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഒരുവർഷമെങ്കിലും ഇതവർ നടപ്പിലാക്കിയാൽ പിന്നെ തിരിച്ച് പിടിക്കാനാവില്ല. വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമോ എന്ന ആശങ്കയില്ലാതെ മുളയിലേ നുള്ളിക്കളയാൻ കേരള സർക്കാറിന് കഴിയണം. ഇങ്ങനെയൊരു പരിപാടി കൊടുങ്ങല്ലൂരിൽ നടക്കാൻ അനുവദിച്ചുകൂട. ഇതിന് കൂട്ടുനിൽക്കുമെന്നാണെങ്കിൽ, സഹോദരൻ അയ്യപ്പന്റെ പേരിലുള്ള സകല സർക്കാർ മ്യൂസിയങ്ങളും അടച്ചുപൂട്ടണം. എന്നിട്ടവിടേയും കോഴിവെട്ടിനുള്ള സൌകര്യം ചെയ്തുകൊടുക്കണം.