Connect with us

പാട്ടുകളിലൂടെയുള്ള കഥാന്ത്യം വരുന്ന രണ്ടു മനോഹര മുഹൂർത്തങ്ങൾ

ലോകത്ത് തന്നെ ജനപ്രീതിയുള്ളതാണ് ഗാനങ്ങളെങ്കിലും, ഒരു ചിത്രം അതിന്റെ കഥയുടെ ഭാഗമായി ഗാനം വരുക എന്നത് ഇന്ത്യൻ ചിത്രങ്ങളിൽ വരുന്ന പ്രത്യേകതയാണ്. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, മറാത്തി, ബോജ്പുരി, പഞ്ചാബി

 69 total views

Published

on

Manoj SujathaMohandas

പാട്ടുകളിലൂടെയുള്ള കഥാന്ത്യം

ലോകത്ത് തന്നെ ജനപ്രീതിയുള്ളതാണ് ഗാനങ്ങളെങ്കിലും, ഒരു ചിത്രം അതിന്റെ കഥയുടെ ഭാഗമായി ഗാനം വരുക എന്നത് ഇന്ത്യൻ ചിത്രങ്ങളിൽ വരുന്ന പ്രത്യേകതയാണ്. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, മറാത്തി, ബോജ്പുരി, പഞ്ചാബി അങ്ങനെയേത് ഭാഷയിൽ ചിത്രങ്ങൾ ഇന്ത്യയിൽ വന്നിട്ടുണ്ടോ അതിലൊക്കെ ഭൂരിഭാഗം സാനിധ്യമായി ഗാനങ്ങളുണ്ടാവാറുണ്ട്. പറഞ്ഞുവന്നത് ക്ലൈമാക്സിൽ പാട്ടുകൾ വരുന്നത് അത്ര സാധാരണമല്ല. അതിപ്പോൾ ഏത് ഭാഷയിൽ ആയാലും പലപ്പോഴും സംഗീതം അടിസ്ഥാനമാക്കിയ ചിത്രങ്ങളിലാണ് അങ്ങനെ കൂടുതൽ വരാറ്.

പക്ഷെ ചില ചിത്രങ്ങളുണ്ട് നമ്മളെ കഥകൊണ്ടും കഥാപാത്രങ്ങളെക്കൊണ്ടും ത്രസിപ്പിച്ചോ സന്തോഷപ്പെടുത്തിയോ മനസ്സങ്ങ് നിറഞ്ഞിരിക്കുമ്പോഴായിരിക്കും, അത് തുളുമ്പി പുറത്ത് വരുക ആ സമയത്ത് നമ്മൾ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ വല്ലാതെ വൈകാരികമായി സ്പർശിക്കുന്ന ഒരു ഗാനം വരുക.അന്തവും കുന്തവുമില്ലാതെ പാട്ടുകൾ വരുന്നതിൽ നല്ലൊരു പങ്ക് വരുന്ന തമിഴ് ചിത്രങ്ങൾ, അതിൽ തന്നെ അത്തരത്തിലുള്ള ചിത്രങ്ങളിൽ നായകന്മാരായി വന്ന വലിയ രണ്ടു താരങ്ങളുടെ മികച്ച ചിത്രങ്ങളിൽ തന്നെ അതുപോലെ മനോഹരമായി രണ്ടു പാട്ടുകൾ.ജീവാനന്ദത്തിന് വേണ്ടി തന്നൂത്ത് ഗ്രാമത്തിനെ ക്രോപ്രേറ്റിൽ നിന്ന് രക്ഷിച്ച ശേഷം കതിരേശൻ വിടവാങ്ങുമ്പോൾ അയാൾ ചെയ്ത് വെച്ച കാര്യങ്ങളടക്കം അർത്ഥമാക്കിക്കൊണ്ട് വളരെ മനോഹരമായി പാ. വിജയ് രചിച്ചു അനിരുദ്ധിന്റെ ഈണത്തിൽ നമ്മുടെ മലയാളത്തിന്റെ യേശുദാസ് പാടിയ ‘നീ യാരോ’ എന്ന ഗാനം.

ഒരുപക്ഷെ 2010ന് ശേഷമെടുത്താൽ യേശുദാസിന്റെ ഏറ്റവും നല്ല ഗാനങ്ങളുടെ ലിസ്റ്റിൽ വരാൻ യോഗ്യതയുള്ള ഒരെണ്ണം. ഒരു ആക്ഷൻ പാക്ക് ഇമോഷണൽ ചിത്രമായ കത്തി കണ്ടു തീയേറ്ററിൽ നിന്നറങ്ങിയവരിൽ പലർക്കും ആ ഗാനം കാരണം ചിത്രത്തോടുള്ള ഇഷ്ടം കൂടാനേ കാരണമായിട്ടുണ്ടാവുകയുള്ളൂ.അതേപോലെ ഈ വർഷം കൊറോണ നഷ്ടപ്പെടുത്തിയ വലിയൊരു തീയറ്റർ എക്സ്പീരിയൻസ് നഷ്ടമാക്കിയ മനോഹര ചിത്രം സൂര്യ നായകനായ സൂരറൈ പോട്ട്ര്. മാരന്റെയും സുഹൃത്തുക്കളുടെയും കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ടു അവസാനം അവരതിൽ വിജയിക്കും എന്ന് സന്തോഷത്തിൽ നമ്മളും അങ്ങനെ കരയണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ. ഉരുണ്ടുകയറി നിൽക്കുന്ന കണ്ണീർതുള്ളികൾ തള്ളിതാഴെക്ക് കൃത്യമായി ഇടുന്ന ഒരു പാട്ടായിരുന്നു യുഗഭാരതി രചിച്ച ജിവി പ്രകാശിന്റെ ഈണത്തിൽ അദ്ദേഹത്തിന്റെ പത്നി, ഗായിക സൈന്ധവി ആലപിച്ച ‘കയ്യിലെ ആകാശം’ എന്ന ഗാനം. ആ പാട്ടിന്റെ മുഴുവൻ ഫീലും കൊണ്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞിരിക്കും ഒപ്പം അതിനു മാറ്റ് കൂട്ടാൻ സൂര്യയുടെയും ഉർവശിയുടെയും പ്രകടനങ്ങളും.

https://youtu.be/iGIDvXNj81M

ഒരുപക്ഷെ തീയേറ്ററിൽ ആയിരുന്നെങ്കിൽ കണ്ണുനിറഞ്ഞിറങ്ങിയവർ ഞാനടക്കം ഒരുപാട് പേരുണ്ടായേനെ. അതിന് ആ ഗാനവും അത് വന്ന സമയവുമെല്ലാം അത്രയും കൃത്യമായിരുന്നു.ഒരു പാട്ട് സൃഷ്ടിക്കുക എന്നത് അതിന്റെ രചയിതാവിന്റെയും സംഗീതജ്ഞന്റെയും കടമ എന്നപോലെ അത് കഥക്ക് യോജിക്കുന്ന രീതിയിൽ place ചെയ്യുക എന്നത് സംവിധായകൻ/സംവിധായകയുടെ ചുമതലയാണ്.
അതിൽ ഈ പറഞ്ഞ രണ്ടു ഗാനങ്ങളും വിജയിച്ചിട്ടുമുണ്ട്.ഗാനങ്ങൾ ഒന്നുക്കൂടി കേൾക്കാൻ താല്പര്യമുള്ളവർക്ക് യൂട്യൂബിൽ വീണ്ടും കണ്ടുനോക്കാവുന്നതാണ്.

Advertisement

 70 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema8 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement