കലാകാരനും അയാളുടെ സ്വകാര്യജീവിതവും…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
6 SHARES
69 VIEWS

കലാകാരനും അയാളുടെ സ്വകാര്യജീവിതവും..

Manoj V D Viddiman

ഒരു എഴുത്തുകാരൻ്റെ/കലാകാരൻ്റെ സൃഷ്ടി ആസ്വദിക്കുന്നതിന് അയാളുടെ വ്യക്തിജീവിതത്തിലെ ചെയ്തികളോ നിലപാടുകളോ പരിശോധിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘വേണ്ടതില്ല’ എന്നതാണ് എളുപ്പത്തിൽ സ്വീകരിക്കാവുന്ന നിലപാട്. അയാൾ എതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അതെത്ര പഴയതായാലും അതിനു തക്കതായ ശിക്ഷ നൽകണം, പക്ഷേ അയാളുടെ സൃഷ്ടിയെ അതിൻ്റെ പേരിൽ ശിക്ഷിക്കരുത് എന്ന് നിലപാട് വ്യക്തമാക്കുന്നവരും ഉണ്ടാവും.

പക്ഷേ അതൊരു പൊതുനിലപാടാണ്. ആ പൊതുനിലപാടാകട്ടെ, ആ സൃഷ്ടി ആസ്വദിക്കുന്ന ഓരോ വ്യക്തിയിലുമുള്ള ഒരുപാട് വ്യക്തിനിഷ്ഠതകളെ ആശ്രയിച്ചാണിരിക്കുന്നതും.ഉദാഹരണത്തിന്, അലൻസിയർ ഒരു അതുല്യനായ നടനാണെന്ന ആദരവ് നൽകുന്ന, എന്നാൽ സന്തോഷ് പണ്ഠിറ്റ് അഭിനയമേ വശമില്ലാത്ത ഒരാളാണ് എന്ന പുച്ഛമുള്ള എന്ന അഭിപ്രായമുള്ള ഒരു വ്യക്തി, ഇവർക്ക് രണ്ടു പേർക്കുമെതിരെ സമാനമായ രീതിയിലുള്ള ഒരു ലൈംഗീക ആരോപണം വന്നാൽ, രണ്ടു പേർക്കും ഒരേ അളവിൽ മേല്പറഞ്ഞ ‘ആനുകൂല്യം’ നൽകുമോ ? ലൈംഗീക ആരോപണം ഉന്നയിച്ച വ്യക്തി ഔന്നത്യമുള്ള കലാകാരനും, ആരോപിതനായ വ്യക്തി അപ്രശസ്തനായ കലാകാരനും ആയിരിക്കുമ്പോഴുള്ള അതേ നിലപാട് തന്നെയായിരിക്കുമോ ആരോപണം ഉന്നയിച്ച വ്യക്തി അപ്രശസ്തനും ആരോപിക്കപ്പെട്ടയാൾ പ്രശസ്തനും ആവുമ്പോൾ സ്വീകരിക്കപ്പെടുന്ന നിലപാട് ?

ഇരകളിലേക്ക് വരാം… മുമ്പ് തന്നിലേല്പിക്കപ്പെട്ടതോ സമാനമായതോ ആയ അക്രമത്തിൻ്റെ കഠോരത/മുറിവിൻ്റെ ആഴം കൊണ്ട്, അക്രമിയായ വ്യക്തിയെ അയാളുടെ സൃഷ്ടിയിൽ/കലാപ്രകടനത്തിൽ നിന്ന് വേർപിരിച്ചു കാണാനാവാത്ത വിധം ഭയം/വെറുപ്പ്/നിസ്സഹായത മനസ്സിലുള്ള ഒരാളോട്, അങ്ങനെയല്ല, ആ കല മാത്രമാസ്വദിക്കൂ എന്ന് പറയുന്നതിൽ എന്ത് മനുഷ്യത്വമാണുള്ളത് ?

ഇങ്ങനെ ആഹ്വാനം ചെയ്യുന്നവർക്ക് അത് കഴിയാറുണ്ടോ ? ചിലർക്ക് ആ അക്രമിയുടെ കലാപ്രകടനങ്ങളെ അവഗണിച്ചേക്കാൻ കഴിഞ്ഞേക്കും. പക്ഷേ ആസ്വദിക്കാൻ കഴിയുന്നവരെത്ര പേരുണ്ടാകും ? ചിലപ്പോൾ അത് സാധ്യമായേക്കും. അക്രമിയിൽ നിന്ന് ആത്മാർത്ഥതയുള്ള, ഉള്ളുലുഞ്ഞ ഒരു മാപ്പപേക്ഷ ലഭിക്കുകയും ഇരയ്ക്ക് അത് ബോധ്യപ്പെടുകയും ചെയ്താൽ. പക്ഷേ എത്ര അക്രമികൾ അത് ചെയ്തിട്ടുണ്ട് ? നമ്മുടേതല്ലാത്ത അനുഭവങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്ന് ബെന്യാമിൻ പറഞ്ഞതു പോലെ, നമ്മുടേതല്ലാത്ത വേദനകളെല്ലാം നമുക്ക് എളുപ്പത്തിൽ ഉണങ്ങിക്കരിയുന്നതുമാണെന്നുള്ളതാണ് സത്യം.
ആ സത്യത്തിൻ്റെ പുറത്താണ് നാം കലാകാരന്മാർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത്. പക്ഷേ അവരിൽ നിന്ന് പൊള്ളലേറ്റവർക്ക് അത് സാധ്യമാവില്ല. അത് ബോധ്യമായവർ, കലയോടുള്ള ആഭിമുഖ്യം മുൻനിർത്തി ആ ആനുകൂല്യം തുടർന്നും നൽകിയാലും, ‘അതെന്തെങ്കിലുമാകട്ടെ, നിങ്ങൾ അയാളുടെ സൃഷ്ടി/കല മാത്രം ആസ്വദിക്കൂ’ എന്ന് ഇരകളോടോ സമാനമായ അനുഭവം പേറുന്നവരോടോ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരോടോ പറയില്ല

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ