fbpx
Connect with us

Health

രമേശ് പിഷാരടിയുടെ ‘നോ വേ ഔട്ട്’ എന്ന ചിത്രം കാണാതിരിക്കുന്നതാണ് നല്ലതെന്നു ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്

Published

on

രമേശ് പിഷാരടി നായകനായി അഭിനയിച്ച നോ വേ ഔട്ട് എന്ന ചിത്രം നിരൂപ-ആസ്വാദക പ്രശംസകൾ നേടിയ ചിത്രമാണ്. നിധിന്‍ ദേവിദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഡേവിഡ് എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തിലൂടെ സഞ്ചരിക്കുന്ന സിനിമ വളരെ ആകാംഷയോടെ കണ്ടിരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഡോക്ടർ മനോജ് വെള്ളനാടിന്റെ ഒരു കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത്. കാരണം ഒന്നേകാൽ മണിക്കൂറുള്ള ‘നോ വേ ഔട്ട് ‘ ആത്മഹത്യ എന്ന നെഗറ്റിവ് ആയ സംഗതിയെ വിശദമായി തന്നെ സമീപിക്കുന്നതാണ്. കാണുന്നവരിൽ ആ ചിത്രം മാനസികാരോഗ്യത്തെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുക എന്നാണു ഡോക്ടർ പറയുന്നത്. കഴിയുന്നതും ചിത്രം കാണാതിരിക്കാൻ ആണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

മനോജ് വെള്ളനാട്

ഒരു സിനിമ ആരും കാണരുത് എന്ന് പറയുന്നത് ശരിയായ കാര്യമല്ല. അതുകൊണ്ട് പലവട്ടം ആലോചിച്ചു, ഇങ്ങനൊരു കുറിപ്പിടണോ വേണ്ടേ എന്ന്. പറയുന്നതാണ് ശരിയെന്ന് ഒടുവിൽ തോന്നി. നോ വേ ഔട്ട് എന്ന രമേഷ് പിഷാരടി നായകനായ മലയാള സിനിമയെ പറ്റിയാണ്. ഒന്നര മണിക്കൂർ സിനിമയിൽ ഒന്നേകാൽ മണിക്കൂറും ഒരാൾ ആത്മഹത്യ ചെയ്യുന്നതാണ് സീൻ. ഇതിലും ഡിസ്റ്റർബിംഗ് ആയിട്ടുള്ള ഹൊറർ, ക്രൈം, വയലൻസ് ഒക്കെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടാവും. സെക്കൻഡുകൾ മാത്രം കാണിക്കുന്ന ആത്മഹത്യകളും. പക്ഷെ, ഒരു ആത്മഹത്യ ഒരു മണിക്കൂറിലധികം കണ്ടിരിക്കുന്നത് വളരെ നോർമലെന്ന് കരുതുന്ന മനുഷ്യരുടെ മാനസികാരോഗ്യത്തെ പോലും മോശമായി ബാധിച്ചേക്കാം.

ഞാനിത് പറയുമ്പോൾ പലർക്കും അവിശ്വസനീയമായി തോന്നാം. സിനിമയെ സിനിമയായി മാത്രം കണ്ടാൽ പോരെ എന്ന് വാദിക്കാം. അങ്ങനെ കണ്ടാൽ ഓക്കേ.. പക്ഷെ, സിനിമകൾ വ്യക്തിപരമായും സാമൂഹികമായും മനുഷ്യരെ വ്യക്തമായി സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നിസ്തർക്കമാണല്ലോ.
‘വെർതർ എഫക്റ്റ് ‘ എന്നൊരു സംഗതിയെ പറ്റി വിശദമായി മുമ്പെഴുതിയിരുന്നു. അതും കൂടി വായിക്കണം, എന്നാലേ ഈ പറഞ്ഞതിലെ സാംഗത്യം വ്യക്തമാവൂ. പണ്ട് ഗ്ലൂമി സൺഡേ എന്ന ഗാനം ഇറങ്ങിയതിന് ശേഷം ആത്മഹത്യകൾ കൂടുകയുണ്ടായി. 13 Reasons Why എന്ന നെറ്റ്ഫ്ലിക്സ് സീരീസിനും ഇതേ ഗതിയായിരുന്നു. ബാക്കി ചിലത് ആ പഴയ പോസ്റ്റിൽ ഉണ്ട്.ഈ സിനിമ കാണരുത് എന്നൊന്നും പറയുന്നില്ല. പക്ഷെ കാണാതിരുന്നാൽ നല്ലതെന്നാണ് എന്റെ തോന്നൽ. പ്രത്യേകിച്ചും കുട്ടികളും ഏതെങ്കിലും തരത്തിൽ മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവരും..

***

Advertisement

വെർതർ എഫക്റ്റ് 
മനോജ് വെള്ളനാട് (2021 ജൂൺ 29 )

ഒരു ആത്മഹത്യയെ പറ്റി പോലും വായിക്കാത്ത ഒരു ദിവസം കഴിഞ്ഞൊരാഴ്ചയിൽ ഉണ്ടായിട്ടില്ല. അധികവും 20-നും 30-നും ഇടയിൽ പ്രായമുള്ളവർ. ഇടയ്ക്കൊരു നാലാം ക്ലാസ് വിദ്യാർത്‌ഥിയുടെ വാർത്തയും വായിച്ചു! വിസ്മയയുടെ ആത്മഹത്യ മാദ്ധ്യമങ്ങൾ ആഘോഷിച്ച ശേഷം സമാനമായ സംഭവങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നുവെന്ന് ഒന്നു നിരീക്ഷിച്ചാൽ മനസിലാവും. ഒരു ദിവസം തന്നെ കേരളത്തിന്റെ പലഭാഗത്തും സമാനമായ മരണങ്ങൾ. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്യുവാണെന്ന് വീഡിയോ എടുത്ത് ബന്ധുക്കൾക്കെല്ലാമയച്ച ശേഷം മരിച്ചു.
‘വെർതർ എഫക്റ്റ്’ എന്നൊരു സംഗതിയുണ്ട്.

ഗൊയ്‌ഥെയുടെ 1774-ൽ പുറത്തിറങ്ങിയ “ദി സോറോസ് ഓഫ് യംഗ് വെർതർ” എന്ന നോവലിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷെ പല കാരണം കൊണ്ടും അയാൾക്കവരെ കല്യാണം കഴിക്കാൻ പറ്റാതെ വരികയും അതിന്റെ വിഷമത്തിൽ, വെർതർ സ്വന്തം ജീവൻ എടുക്കുകയും ചെയ്യുന്നു.

യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയ ശേഷം, ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിനു സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ സ്വന്തം ജീവൻ എടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകർപ്പ് കയ്യിൽ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒടുവിൽ ആ പുസ്തകം തന്നെ നിരോധിച്ചു.

Advertisement

ഇതുപോലെയാണ് മാദ്ധ്യമ വാർത്തകളും. വാർത്താ മാദ്ധ്യമങ്ങളിലെ ആത്മഹത്യയെക്കുറിച്ചുള്ള സെൻസേഷണൽ റിപ്പോർട്ടിംഗിന്റെ ആഘാതവും തുടർന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജ് ലേഖനങ്ങൾ ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ കുറവും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് “വെർതർ ഇഫക്റ്റ്” എന്ന്. (Phillips DP. The influence of suggestion on suicide: Substantive and theoretical implications of the Werther effect)
ഫിലിപ്സിന്റെ ഈ പഠനത്തിനുശേഷം, വാർത്താമാധ്യമങ്ങളിൽ വ്യക്തിഗത ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയും ആത്മഹത്യാനിരക്കും തമ്മിലുള്ള ബന്ധത്തെ പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയെല്ലാം ‘വെർതർ ഇഫക്റ്റ്’ ശരിയാണെന്ന് പ്രൂവ് ചെയ്യുന്നവയായിരുന്നു.

അതുപോലെ 13 Reasons Why എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഇറങ്ങിയ ശേഷം ( കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം അവൾ മരിക്കാനുള്ള 13 കാരണങ്ങൾ അടങ്ങിയ ഓഡിയോ റെക്കോർഡിംഗുകളെ അവലംബിച്ചുള്ള വെബ് സീരീസാണ്) യു‌എസിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ആത്മഹത്യാ നിരക്ക് ഗണ്യമായി വർദ്ധിച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം നേരെ വിപരീതമായി, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനങ്ങളെ പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. ഈ പോസിറ്റീവ് പ്രതിഭാസത്തെ ‘Papageno effect’ എന്നാണ് പറയുന്നത്. മൊസാർട്ടിന്റെ ‘ദി മാജിക് ഫ്ലൂട്ട്’ -ലെ ഒരു കഥാപാത്രമാണ് പാപ്പജെനോ. പ്രണയം നഷ്ടപ്പെട്ടുവെന്ന ഘട്ടത്തിൽ ആത്മഹത്യയുടെ വക്കിലെത്തി തിരികെ വരുന്ന കഥാപാത്രം.

എന്നുവച്ചാൽ ആത്മഹത്യകളെ അതിവാചാലതയോടെ കൈകാര്യം ചെയ്യുന്ന എല്ലാതരം ‘മീഡിയ’ത്തിനും നമ്മളെ ആത്മഹത്യയിലേക്ക് നയിക്കാൻ കഴിവുണ്ടെന്നാണ്. അത്തരം സംഭവങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ അതിജീവനകഥകൾ +ve ഇഫക്റ്റുണ്ടാക്കുമെന്നും.
സെൻസേഷണലിസം കാരണം നമ്മുടെ മാദ്ധ്യമങ്ങൾ മനുഷ്യരുടെ ആത്മഹത്യകളെ എത്ര അവിവേകപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്നതാണ്. എണ്ണം കൂടുന്തോറും ആവേശവും കൂടുന്ന പോലെ. ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. WHO-യുടെ മാർഗനിർദ്ദേശങ്ങളെ ആധാരമാക്കി Press Council of India 2019 സെപ്റ്റംബർ 13 -ന്‌ പുറത്തിറക്കിയതാണവ,എല്ലാ വാർത്താമാദ്ധ്യമങ്ങളും ഏജൻസികളും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് –

1. ഒരു ആത്മഹത്യയുടെ പിന്നാമ്പുറ കഥകൾ‌ക്ക് അമിത പ്രധാന്യം കൊടുക്കുകയോ അത്തരം കഥകൾ‌ അനാവശ്യമായി ആവർത്തിക്കുകയോ ചെയ്യരുത് (DO NOT place stories about suicide prominently and unduly repeat such stories)
2. ഒരു ആത്മഹത്യയെ ഉദ്വേഗജനകമാക്കുന്നതോ, സാമാന്യവൽക്കരിക്കുന്നതോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്‌നങ്ങൾക്ക് ക്രിയാത്മക പരിഹാരമായി അവതരിപ്പിക്കുന്നതോ ആയ ഭാഷ ഉപയോഗിക്കരുത്. (DO NOT use language which sensationalizes or normalizes suicide or presents it as a constructive solution to problems)
3. ആത്മഹത്യ ചെയ്ത രീതി വിശദീകരിക്കരുത് (DO NOT explicitly describe the method used)
4. സംഭവസ്ഥലത്തിന്റെ കൃത്യമായ വിവരണം വേണ്ട. (DO NOT provide details about the site/location)
5. ഉദ്വേഗം ജനിപ്പിക്കുന്ന തലക്കെട്ടുകൾ പാടില്ല. (DO NOT use sensational headlines)
6. സംഭവത്തിന്റെ ചിത്രങ്ങളോ വീഡിയോയോ മറ്റു ലിങ്കുകളോ പ്രദർശിപ്പിക്കരുത്. (DO NOT use photographs, video footage, or social media links.)

ഈ ആറെണ്ണത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി അറിയാമോ? പ്രത്യേകിച്ചും ഓൺലൈൻ മാദ്ധ്യമങ്ങൾ. മരിച്ച വിസ്മയയുടെ പഴയ tiktok വീഡിയോ മുതൽ ശരീരത്തിലെ അടികൊണ്ട പാടുകൾ വരെ നമുക്കിപ്പൊ കാണാപ്പാഠമാണ്. ശേഷം മരിച്ച ഓരോരുത്തരെയും പറ്റി നിരന്തരം നമ്മൾ കണ്ടും വായിച്ചും കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും എപ്പോൾ, എവിടെ, എന്തിന്, എങ്ങനെയത് ചെയ്തൂവെന്നത് നമ്മളിങ്ങനെ കണ്ടും കേട്ടും തലച്ചോറിൽ ഫീഡ് കൊണ്ടേയിരിക്കുന്നു.

Advertisement

ശരിയാണ്, ഒരു ക്രൈം നടന്നു. അത് വാർത്തയാക്കേണ്ടതുമാണ്. പക്ഷെ ഇട്ടിരുന്ന വസ്ത്രം വരെ വിവരിച്ചുകൊണ്ടുള്ള അതിവാചാലമായ റിപ്പോർട്ടിംഗ് കണ്ടിരിക്കുന്ന സാധാരണക്കാരായ മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, ജീവിതത്തിന്റെ തുഞ്ചത്ത് കയറി നിൽക്കുന്ന മനുഷ്യന് നിങ്ങളുടെ ‘സെൻസേഷണലിസം’ ചിലപ്പോൾ മരണത്തിലേക്കുള്ള ഒരുന്ത് ആയി മാറാം. അങ്ങനെയെങ്കിൽ അതെന്ത് തരം ജോലിയാണെന്ന് സ്വയം ചിന്തിക്കണം.കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായ തുടർ ആത്മഹത്യകൾ ഒരു ‘വെർതർ ഇഫക്റ്റ് ‘ അല്ലേയെന്ന് എനിക്ക് സംശയമുണ്ട്..

 2,468 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment12 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment12 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured13 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment14 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »