റേപ് ചെയ്യപ്പെട്ടതുകൊണ്ട് ഒരു പെണ്ണിനും ‘ആത്മാഭിമാനം’ നഷ്ടപ്പെടില്ല മിസ്റ്റർ മുല്ലപ്പള്ളീ
ബലാത്സംഗമെന്ന് പറഞ്ഞാൽ, ”മാനാഭിമാനമില്ലാത്ത ഒരുത്തൻ ഒരു പെണ്ണിൻ്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിനുമേൽ നടത്തുന്ന ആക്രമണമാണ്” മിസ്റ്റർ മുല്ലപ്പള്ളീ.. അവിടെ താങ്കളുദ്ദേശിക്കുന്ന
90 total views

ബലാത്സംഗമെന്ന് പറഞ്ഞാൽ, ”മാനാഭിമാനമില്ലാത്ത ഒരുത്തൻ ഒരു പെണ്ണിൻ്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തിനുമേൽ നടത്തുന്ന ആക്രമണമാണ്” മിസ്റ്റർ മുല്ലപ്പള്ളീ.. അവിടെ താങ്കളുദ്ദേശിക്കുന്ന പോലെ സെക്സ് നടന്നിരിക്കണമെന്ന് നിർബന്ധമില്ല. വെറുതേ കയറിപ്പിടിച്ചാലും റേപ്പാണ്. റേപ് ചെയ്യപ്പെട്ടതുകൊണ്ട് ഒരു പെണ്ണിനും താങ്കൾ പറഞ്ഞപോലെ ‘ആത്മാഭിമാനം’ നഷ്ടപ്പെടില്ല. അത് ചെയ്തവനും അത് നഷ്ടപ്പെടില്ല, കാരണം അവനത് നേരത്തേയില്ലാത്തതു കൊണ്ട്.റേപ് (എത്ര ചെറുതായാലും എത്ര ക്രൂരമായാലും) അതെപ്പോഴും പെണ്ണിന് ശാരീരികവും മാനസികവുമായ ആഘാതമാണുണ്ടാക്കുന്നത്. മുറിവുകളാണുണ്ടാക്കുന്നത്. അഭിമാനക്ഷതമല്ല. ആ ആഘാതത്തിൻ്റെ ശേഷിപ്പുകൾ വർഷങ്ങളോളം പേറി ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെയാണ് താങ്കൾ അവഹേളിച്ചത്. ഒരു പെണ്ണിൻ്റെ ഡിഗ്നിറ്റി ശരീരത്തിൻ്റെ ഏതോ ഭാഗത്ത് ഒളിച്ചു വച്ചിരിക്കുവാണെന്ന് ചിന്തിക്കുന്ന കേവലപുരുഷൻ്റെ പ്രതിനിധി മാത്രമാണ് താങ്കൾ. പരസ്യമായി മാപ്പു പറയേണ്ട, തിരുത്തേണ്ട, അത്യന്തം ഹീനമായ പ്രസ്താവനയായിരുന്നു അത്.താങ്കളോർക്കണം, ഒരു പേപ്പട്ടി വഴിയേ പോകുന്നൊരാളെ കടിച്ചാൽ, കടി കൊണ്ടയാൾ പോയി ചാവുകയല്ല ചെയ്യുന്നത്. അയാൾ ചികിത്സ തേടുകയും നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊല്ലുകയുമാണ് പതിവ്. ബലാത്സംഗവും ഒരുതരം പേപ്പട്ടിയുടെ കടിയാണ്.
91 total views, 1 views today
