കുറച്ചുനാൾ മുമ്പ് ഒരാൾ ഫേസ്‌ബുക്കിലെഴുതിയ ആക്ഷേപഹാസ്യ പോസ്റ്റ് അതുപോലെ വായിച്ചിട്ടു ഖുറാനിൽ ഉള്ളതെന്ന്, ചിരിക്കണോ കരയണോ ?

223

Manoj Vellanad ന്റെയും Tomy Sebastian യും കുറിപ്പുകൾ

Manoj Vellanad : 

(ചിരി ആരോഗ്യത്തിന് അത്യുത്തമം. ഡിങ്കവചനം 13:32)

ഏതെങ്കിലും മതത്തെയോ വിശ്വാസികളെയോ കളിയാക്കാനല്ലാ, വിശ്വാസികളെ ഇമ്മാതിരി വിഡ്ഢിത്തങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നവരെ തുറന്ന് കാട്ടാനാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എല്ലാ മതത്തിലും ഉണ്ട് ഇത്തരം ജീവികൾ. ശാസ്ത്രത്തെ കൂട്ടുപിടിച്ച്, അതിൻ്റെ ഏതെങ്കിലും നേട്ടത്തെ ചൂണ്ടി ഇതു പണ്ടേ നമ്മുടെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതാണെന്ന് വാദിക്കുന്ന പുരോഹിതന്മാരും രാഷ്ട്രീയക്കാരും ഇന്ന് ധാരാളമാണ്. ചാണകത്തിൻ്റെ ഔഷധഗുണവും പശുവിൻ്റെ കൊമ്പുകൾക്കിടയിലെ ഇലക്ട്രോമാഗ്നറ്റിക് ഫീൽഡും പോലുള്ള ആന മണ്ടത്തരങ്ങൾ നമ്മളെത്ര വട്ടം കേട്ടതാണ്.

പലരും മണ്ടന്മാരായതുകൊണ്ടൊന്നുമല്ലാ, നല്ല കുരുട്ട് ബുദ്ധിയുള്ളതു കൊണ്ടാണ് വിശ്വാസികളെ ഇങ്ങനെ മണ്ടന്മാരാക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങൾപ്പുറം ഇവർക്കാർക്കും യാതൊരു നോട്ടവുമില്ല. എന്നാൽ ഈ വീഡിയോ അങ്ങനല്ലാ. നല്ല ഒന്നാന്തരം വെൽ ഡ്രസ്ഡ് മണ്ടൻ. Tomy Sebastian രണ്ടു മൂന്ന് മാസങ്ങൾക്ക് മുമ്പെഴുതിയ ഒരു ആക്ഷേപഹാസ്യ ഫേസ്ബുക്ക് പോസ്റ്റ്, അതുപോലെ പേപ്പറിൽ എഴുതിക്കൊണ്ട് വന്ന് വായിച്ചിട്ട് പറയുവാണ്, ഇതു പണ്ട് ഖുറാനിൽ പറഞ്ഞതാണെന്ന്..! ഇതും വിശ്വസിക്കാൻ ആളുണ്ടെന്നതാണ് ഈ മണ്ടൻ്റെയും വിജയം.. 🙁
NB : മുഴുവൻ കണ്ട് ചിരിച്ച് ചിരിച്ച് വല്ല അസുഖോം വന്നാൽ ഞാനുത്തരവാദിയല്ലാ. 🙂

**

Tomy Sebastian രണ്ടു മൂന്ന് മാസങ്ങൾക്ക് മുമ്പെഴുതിയ ഒരു ആക്ഷേപഹാസ്യ ഫേസ്ബുക്ക് പോസ്റ്റ്

ഉരഗ വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് പല്ലി. Lizzardo Methrapoleetha എന്നാണ് ഇതിൻറെ ശാസ്ത്രീയനാമം. ഇതിൻറെ തൊലിയിൽ മുള്ളുപോലെ ചില ഭാഗങ്ങൾ കാണാം. നെതർലാൻഡ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പല്ലിയുടെ പുറത്തുള്ള ഈ മുള്ളുകൾ യഥാർത്ഥത്തിൽ ഒരു അണുവായുധ ഫാക്ടറി ആണ് എന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ഡോ. വിൻസെന്റ് വാൻഗോഗ് പറയുന്നത്. ഈ ജീവി നമ്മുടെ അടുത്തു കൂടി പോയാൽ പോലും അപകടമാണത്രേ! അതിൻറെ ശരീരത്തിൽ നിന്നും സദാസമയവും ഡൈ ഹൈഡ്രജൻ മോണോക്സൈഡ് എന്ന രാസവസ്തു പുറത്തേക്ക് വിട്ടു കൊണ്ടിരിക്കും. No photo description available.ഈ രാസവസ്തു കലർന്ന വായു ശ്വസിച്ചാൽ ശ്വാസകോശ അർബുദം പോലെയുള്ള പല രോഗങ്ങളും ഉണ്ടാകും എന്ന് ഡോക്ടർ വിൻസെൻറ് വാൻഗോഗ് പറയുന്നു. ഈ ജീവിയെ കൊല്ലുന്നത് പോലും അപകടകരമാണ്. ഒറ്റയടിക്ക് ചത്തില്ലെങ്കിൽ അത് ഒറൈസ സറ്റൈവം എന്ന മറ്റൊരു രാസവസ്തു പുറത്തുവിടും. ഈ രാസവസ്തു അകത്തുചെന്നാൽ ഒരു സ്ലോ പോയിസൺ പോലെയാണ് പ്രവർത്തിക്കുന്നത്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഈ ജീവിയെ കണ്ടാൽ ഒറ്റയടിക്ക് കൊല്ലണം എന്നാണ് ഡോക്ടർ വാൻഗോഗ് പറയുന്നത്.
തൻറെ ഈ കണ്ടുപിടുത്തം 1400 വർഷം മുൻപ് ഉണ്ടായിരുന്ന മറ്റൊരു പുസ്തകത്തിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ ഡോക്ടർ വാൻഗോഗ് എങ്കിൽ തീർച്ചയായും അത് ദൈവിക ഗ്രന്ഥം ആയിരിക്കുമെന്നും താൻ ഇനി മുതൽ ആ ഗ്രന്ഥം അനുസരിച്ച് ജീവിക്കുമെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.