ഇരുപതു വർഷം മുമ്പേ കൊച്ചനിയൻ ലക്ഷ്മി അമ്മാളോട് ചോദിച്ചതാണ്, കെട്ടിക്കോട്ടേ എന്ന്. അന്നവർ സമ്മതിച്ചില്ല. പക്ഷെ, ആ പ്രണയം അങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഉത്സവം കാണാൻ ഒരുമിച്ച് പോണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഒരിക്കലതിന് കൊച്ചനിയനെ കാണാതായപ്പോൾ, അന്വേഷിച്ചപ്പോളറിഞ്ഞത്, സുഖമില്ലാതെ കിടക്കുവാണെന്ന്.

അങ്ങനെ, ഒന്നര മാസം മുമ്പ് കൊച്ചനിയനും ലക്ഷ്മി നിൽക്കുന്ന വൃദ്ധസദനത്തിലെത്തി. അവിടെ വച്ച് ഇരുപത് വർഷം കൊച്ചനിയൻ ചോദിച്ച ചോദ്യം അവർ പരസ്പരം ചോദിച്ചൂ, ‘കെട്ടിയാലോ?’
ഇന്നിതാ, അവർ നിയമപരമായി വിവാഹിതരായി. കേരളത്തിലെ ഒരു വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യ വിവാഹം.
രണ്ടുമൂന്ന് മാസം മുമ്പ്, പൂജപ്പുരയിൽ ഒരു വയോജനദിനത്തിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞിരുന്നു, രോഗാതുരരെ ശുശ്രൂഷിക്കുന്ന സ്ഥലങ്ങളെന്ന നിലയിൽ നിന്ന്, പ്രായമായവർക്ക് അവർക്കിഷ്ടമുള്ള രീതിയിൽ എല്ലാതരം സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്ന വിധത്തിൽ ഭാവിയിലെ നമ്മുടെ വൃദ്ധസദന കൺസപ്റ്റുകൾ മാറേണ്ടതിനെ പറ്റി. മാറട്ടെ, എല്ലാം.
ഇതാ, കല്യാണ ചിത്രങ്ങളിൽ ഒരുപാട് ഇഷ്ടം തോന്നിയ ഒന്ന്. എന്ത് മനോഹരമായ കാഴ്ചയല്ലേ? കല്യാണത്തിലേയ്ക്കെത്താൻ ഈ പ്രണയ ജോഡികൾക്കൊപ്പം നിന്ന ആ വൃദ്ധസദനത്തിലെ നടത്തിപ്പുകാർക്കും ഇവരുടെ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.വധൂവരന്മാർക്ക് മംഗളാശംസകൾ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.