വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

338

ഡോ. മനോജ് വെള്ളനാട്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു. ശാസ്ത്രത്തെ സംബന്ധിച്ച് തോറ്റ പരീക്ഷണങ്ങൾ എന്നൊന്നില്ല. വിചാരിച്ച റെസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്.

ചന്ദ്രയാനിൽ നിന്നുള്ള നഷ്ടപ്പെട്ട ആ സിഗ്നലുകൾ ചിലപ്പോൾ തിരിച്ചുകിട്ടാനും സാധ്യതയുണ്ട്. 4 ലക്ഷം കിലോമീറ്ററപ്പുറം നിന്നൊരു സിഗ്നൽ ഇനിയഥവാ കിട്ടീലെങ്കിലും ദു:ഖിക്കേണ്ടതില്ല.

പക്ഷെ, 2500 കിലോമീറ്ററപ്പുറം നിന്നും കുറേയേറെ മനുഷ്യന്മാരുടെ സിഗ്നലുകൾ നഷ്ടമായിട്ട് മാസമൊന്നായി. കാശ്മീർ എന്ന സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് സിഗ്നലുകൾ വരാത്തതിലും അൽപ്പം സങ്കടമാവാം. ചിന്ത കൊണ്ടുള്ള ചെറു കരുതലെങ്കിലും വേണം..

 

Advertisements