ബലം, വലിപ്പം, സമയം ഒക്കെ കൂട്ടണ്ടേ? വരൂ ..

1477

 

ബലം, വലിപ്പം, സമയം ഒക്കെ കൂട്ടണ്ടേ? വരൂ…

Campaign Against Pseudo Science Using Law and Ethics (CAPSULE) എന്നത് കപട ശാസ്ത്രങ്ങൾക്കെതിരെ പോരാടുന്ന ഒരു സംഘം ആൾക്കാരുടെ കൂട്ടായ്മയാണ്. നാട്ടുകാരുടെ ശാസ്ത്രാവബോധത്തിലെ ന്യൂനതകളെ ചൂഷണം ചെയ്ത്, പരസ്യങ്ങളിലൂടെ അവരെ വശീകരിച്ച് പറ്റിക്കുന്നവർക്കെതിരെ നിയമം വഴിയും അവബോധനത്തിലൂടെയും പോരാടുന്ന കൂട്ടായ്മ. പത്രങ്ങളിൽ ചെറു കോളങ്ങളിൽ വരുന്ന ഇത്തരം പരസ്യങ്ങൾ 100% വും തട്ടിപ്പുകളാണ്. അതിനെതിരെ കുറേയേറെ വിജയങ്ങൾ CAPSULE ന് അവകാശപ്പെടാനുണ്ട്. നിങ്ങൾക്കും Capsule Kerala യ്ക്കൊപ്പം ഈ പ്രവർത്തനത്തിൽ പങ്കാളിയാവാം.

ഇന്നത്തെ മലയാള മനോരമ ദിനപത്രത്തിൽ ആരോഗ്യം പരിപോഷിപ്പിക്കുവാനായി വന്ന 12 അനാരോഗ്യ പരസ്യങ്ങൾ ( കമന്റിൽ പടമുണ്ട്). എല്ലാം ലൈംഗികം, മാറിട വളർച്ച, മദ്യപാനം തുടങ്ങി യാതൊരു പരാതിയും ഉണ്ടാകാനിടയില്ലാത്ത വിഷയങ്ങളിൽ. പാരമ്പര്യം ആവശ്യമുള്ളവർക്ക് ഒരു വൈദ്യരുടെയും, ഡോക്ടർ തന്നെ വേണം എന്നുള്ളവർക്ക് മൂന്നു ഡോക്ടർമാരുടെയും പേര് ഉപയോഗിച്ചിരിക്കുന്നു.

നാട്ടുചികിത്സയിലോ പാരമ്പര്യ വൈദ്യത്തിലോ ലൈംഗികതയ്ക്കും മാറിട വളർച്ചക്കും വ്യാപകമായി ചികിത്സ നടന്നിരുന്നതായി അറിവില്ല. പാരമ്പര്യ വിജ്ഞാനം, നാട്ടറിവ്, എന്നിവയുടെ സങ്കൽപം ഉപയോഗിച്ച് അനാശാസ്യ ചികിത്സകൾ പ്രചരിപ്പിക്കാനുള്ള മാർഗ്ഗം തേടുകയാണ് ഇതിന്റെ പിന്നിലുള്ളവർ.

ഏറ്റവും രസകരമായ കാര്യം ഇതിൽ 9 പരസ്യങ്ങളും ഒരേ സ്ഥാപനം ആണ് നൽകിയിരിക്കുന്നത് എന്നാണ്. 1500 രൂപ മുതൽ 2500 രൂപ വരെ ആണ് മരുന്നിന്റെ വില. രോഗവിവരം അറിയേണ്ടതില്ല. അഡ്രസ്‌ മാത്രം പറഞ്ഞാൽ മതി. മരുന്ന് വീട്ടിൽ എത്തും.

ഈ 12 പരസ്യങ്ങളും ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട് സെക്ഷൻ 3, 4 പ്രകാരം നിയമ വിരുദ്ധമാണ്.

മൂന്ന് ഡോക്ടർമാരുടെ പേരുകൾ ഉപയോഗിച്ചിട്ടുള്ളതിനാൽ മെഡിക്കൽ കൗൺസിലിന്റെ നൈതിക ചട്ടങ്ങൾക്കും എതിരാണ്. ഈ ഡോക്ടർമാരുടെ റെജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുവാൻ മെഡിക്കൽ കൗൺസിലിന് സാധിക്കും.

Capsule Kerala ഈ പരസ്യത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പരാതികൾ എത്തുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

അതിനാൽ നിങ്ങളും ഒരു പരാതി അയക്കൂ. പരാതി അയക്കേണ്ട ഇമെയ്ൽ അഡ്രസ്:

1. [email protected]
2. [email protected]

3. Copy to [email protected] (കോപ്പി അയച്ചാൽ ക്യാപ്സ്യൂൾ കേരള ആ പരാതികൾ ഫോളോ അപ്പ് ചെയ്യും)

പരാതി അയക്കേണ്ട മാതൃക കമന്റ് ബോക്സിലുണ്ട്. അത് കോപ്പി പേസ്റ്റ് ചെയ്താൽ മതിയാവും. ഞാനയച്ച പരാതിയുടെ സ്ക്രീൻ ഷോർട്ടുകളും കമന്റിലുണ്ട്. ‘To ‘ അഡ്രസ് അതിലേപോലെ മതിയാവും. കപട ചികിത്സകളെ എതിർക്കുന്ന ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Advertisements