മദ്യാസക്തി എന്നെ രോഗം കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്

94
ഡോക്ടർ മനോജ് വെള്ളനാട്
മദ്യാസക്തി എന്നെ രോഗം കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്
രണ്ടുദിവസം മദ്യം ലഭിക്കാത്തതു കാരണം ഒരാൾ ആത്മഹത്യ ചെയ്തു. ”മദ്യാസക്തി ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതാണ്. കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല ഈ സമയം കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്. മദ്യം കിട്ടാത്തത് കാരണം ഉണ്ടാവുന്ന രോഗാവസ്ഥകൾ കാരണമോ അല്ലെങ്കിൽ ആത്മഹത്യ കാരണമോ ആയിരിക്കാനാണ് സാധ്യത.”
ഇന്ന് രാവിലെ ഇൻഫോ ക്ലിനിക് പേജിലെഴുതിയ ലേഖനത്തിലെ ഒരു പാരഗ്രാഫാണിത്. അതെഴുതുന്ന സമയത്തും കേരളത്തിലെ വിവിധ ആശുപത്രികളിൽ ആൾക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ബാധിച്ച് ധാരാളം പേർ അഡ്മിറ്റ് ആകുന്നു എന്നേ അറിയുമായിരുന്നുള്ളൂ.എഴുതി കഴിഞ്ഞശേഷമാണ് ആത്മഹത്യ പോലുമുണ്ടായി എന്ന കാര്യം അറിയുന്നത്. കേരളത്തിലെ മദ്യപാനികളുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് തന്നെ ഇക്കാര്യങ്ങളെ പറ്റി വളരെ വിശദമായി പലപ്രാവശ്യം നിരവധി ആരോഗ്യ പ്രവർത്തകർ പറഞ്ഞിട്ടുള്ളതാണ്. മദ്യവിൽപ്പന നിർത്തുന്നത് സാമൂഹിക വിപത്താവുമെന്ന് മുഖ്യമന്ത്രിയും ഒരിക്കൽ പറയുകയുണ്ടായി.ഗവൺമെൻറ് വളരെ സീരിയസ് ആയിട്ടു എടുക്കേണ്ട ഒരു വിഷയം തന്നെയാണിത്. ചിലപ്പോൾ ഒരു വ്യാജമദ്യ ദുരന്തത്തേക്കാൾ വലിയ ദുരന്തമായിരിക്കും യഥാർത്ഥ മദ്യത്തിൻ്റെ ദൗർലഭ്യം കാരണം നമ്മൾ നേരിടാൻ പോകുന്നതെന്ന് പേടിയുണ്ട്.
മദ്യപാനാസക്തി ഉള്ള എല്ലാവരെയും ഡി അഡിക്ഷൻ സെൻററുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റി ചികിത്സ നൽകുക എന്നുള്ളത് നമ്മുടെ സാഹചര്യത്തിൽ തികച്ചും അപ്രായോഗികമായ ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. സമയോചിതമായി അനുയോജ്യമായ തീരുമാനങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു ..